.
ന്യൂജേഴ്സി: ഫൊക്കാന കണ്‍വെന്‍ഷനിലെ ഏറ്റവും വലിയ ശ്രദ്ധാകേന്ദ്രമായ സൗന്ദര്യ മത്സരം, 'സാജ് മിസ് ഫൊക്കാന 2022 'ബ്യൂട്ടി പേജന്റ് ജൂലൈ 9ന് കണ്‍വെന്‍ഷന്റെ പ്രധാന വേദിയായ മറിയാമ്മ പിള്ള നഗറില്‍ നടക്കും. 2022 ജൂലൈ 7 മുതല്‍ 10 വരെ ഒര്‍ലാണ്ടോയിലെ ഡിസ്നി വേള്‍ഡിലുള്ള ഹില്‍ട്ടണ്‍ ഡബിള്‍ ട്രീ ഹോട്ടെലില്‍ നടക്കുന്ന ഫൊക്കാന ഡിസ്നി ഗ്ലോബല്‍ ഫാമിലി കണ്‍വെന്‍ഷനോടനുബന്ധിച്ചാണ് അമേരിക്കയില്‍ തന്നെ ഏറെ പ്രസിദ്ധമായ ഫൊക്കാനയുടെ ബ്യൂട്ടി പേജന്റ് (സൗന്ദര്യ മത്സരം) അരങ്ങേറുന്നത്. വളരെ ചിട്ടയോടെ നടത്തുന്ന മത്സരങ്ങള്‍ക്കുള്ള ഒരുക്കങ്ങള്‍ ഏറെ പുരോഗമിച്ചുകൊണ്ടിരിക്കുകയാണെന്ന് ' സാജ് മിസ് ഫൊക്കാന 2022' ബ്യൂട്ടി പേജന്റ് കോര്‍ഡിനേറ്ററും ഫൊക്കാന വിമന്‍സ് ഫോറം ചെയര്‍പേഴ്സണുമായ ഡോ.കല ഷഹി അറിയിച്ചു.
സാജ് മിസ് ഫൊക്കാന 2022' ബ്യൂട്ടി പേജന്റ് മത്സരത്തില്‍ പേര് രജിസ്റ്റര്‍ ചെയ്യാനുള്ള അവസാന തിയതി ജൂണ്‍ 21 ആണ്.
ഫ്ളോറിഡയില്‍ നിന്നുള്ള വിമന്‍സ് ഫോറം നേതാവ് സുനിത ഫ്ളവര്ഹില് ആണ് സാജ് മിസ് ഫൊക്കാന 2022 ബ്യൂട്ടി പേജന്റ് കമ്മിറ്റി ചെയര്‍പേഴ്സണ്‍. ലത പോള്‍ കറുകപ്പള്ളില്‍, ഷീല ജോര്‍ജി വര്‍ഗീസ്, ഷീന സജിമോന്‍, ബെറ്റ്സി സണ്ണി മറ്റമന,സുനു പ്രവീണ്‍ തോമസ്, അമ്പിളി ജോസഫ് എന്നിവര്‍ കോ-ചെയര്‍മാരുമാണ്.
24 വയസ്സും അതില്‍ താഴെയും പ്രായമുള്ളവര്‍ക്ക് മാത്രമാണ് മത്സരത്തില്‍ പങ്കെടുക്കാനുള്ള യോഗ്യത. സാജ് മിസ് ഫൊക്കാന 2022 ആയി വിജയിക്കുന്ന സുന്ദരിക്ക് ആയിരം ഡോളര്‍ കാഷ് പ്രൈസും ഫലകവും പ്രശസ്തി പത്രവും ലഭിക്കും. പങ്കെടുക്കുന്ന എല്ലാ മത്സരാര്‍ത്ഥികള്‍ക്കും സമ്മാനങ്ങള്‍ ലഭിക്കുന്നതാണ്. കൊച്ചിയിലെ സാജ് ഏര്‍ത്ത് റിസോര്‍ട്ടാണ് പരിപാടി സ്പോണ്സര് ചെയ്യുന്നത്. സാജ് ഏര്‍ത്ത് റിസോര്‍ട്ടസ് വേണ്ടി മിനി സാജനാണ് സ്പോണ്സര്. ഫൊക്കാന വിമന്‍സ് ഫോറത്തിന്റെ ഇന്റര്‍നാഷണല്‍ കോര്‍ഡിനേറ്റര്‍മാരിലൊരാളാണ് മിനി സാജന്.
ഫൊക്കാന പ്രസിഡന്റ് ജോര്‍ജി വര്‍ഗ്ഗീസ്, ജനറല്‍ സെക്രട്ടറി സജിമോന്‍ ആന്റണി, ട്രഷറര്‍ സണ്ണി മറ്റമന, എക്സിക്യുട്ടീവ് വൈസ് പ്രസിഡന്റ് ജെയ്ബു മാത്യു, വൈസ് പ്രസിഡന്റ് തോമസ് തോമസ്, അസോസിയേറ്റ് സെക്രട്ടറി ഡോ. മാത്യു വര്‍ഗ്ഗീസ്, അഡീഷണല്‍ അസോസിയേറ്റ് സെക്രട്ടറി ജോജി തോമസ്, അഡീഷണല്‍ അസോസിയേറ്റ് ട്രഷറര്‍ ബിജു ജോണ്‍ കൊട്ടരക്കര, ട്രസ്റ്റി ബോര്‍ഡ് ചെയര്‍പേഴ്സണ്‍ ഫിലിപ്പോസ് ഫിലിപ്പ്, തുടങ്ങിയവരും സാജ് മിസ് ഫൊക്കാന 2022 ബ്യൂട്ടി പേജന്റ് പരിപാടിയുടെ വിജയകരമായ നടത്തിപ്പിനായി രൂപം കൊടുത്ത കമ്മിറ്റിയില്‍ അംഗങ്ങളാണ്.
വാര്‍ത്തയും ഫോട്ടോയും : ഫ്രാന്‍സിസ് തടത്തില്‍
Content Highlights: saj miss fokana 2022
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..