.
പ്രശസ്ത അമേരിക്കന്‍ മലയാളി സാഹിത്യകാരനും ഫൊക്കാനയുടെ പല സാഹിത്യ സമ്മേളനങ്ങളുടെ ചെയര്‍മാനായും കോ-ഓര്‍ഡിനേറ്റര്‍ ആയും സേവനം ചെയ്ത അബ്ദുള്ള പുന്നയൂര്‍ക്കുളം ഫൊക്കാന ലിറ്റററി അവാര്‍ഡ് കമ്മിറ്റി ഏര്‍പ്പെടുത്തിയ 'സാഹിത്യസേവന' പുരസ്കാരത്തിന് അര്‍ഹനായി. നിരവധി ഗ്രന്ഥങ്ങളുടെ രചയിതാവായ അദ്ദേഹം അമേരിക്കയില്‍ മലയാള ഭാഷയും സാഹിത്യവും പ്രചരിപ്പിക്കുന്നതിനായി ജീവിതം ഒഴിഞ്ഞു വച്ച അപൂര്‍വം ചില അമേരിക്കന്‍ മലയാളി സാഹിത്യകാരന്മാരിലൊരാളാണെന്ന് ലിറ്റററി കമ്മിറ്റി വിലയിരുത്തിയതായി ലിറ്റററി കമ്മിറ്റി കോര്‍ഡിനേറ്ററും ഫൊക്കാന ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാനുമായ ഫിലിപ്പോസ് ഫിലിപ്പ്, കമ്മിറ്റി ചെയര്മാന് ബെന്നി കുര്യന് എന്നിവര്‍ പറഞ്ഞു. ഈ മാസം 7-10 വരെ ഒര്‍ലാണ്ടോയിലെ ഡിസ്നി വേള്‍ഡില്‍ നടക്കുന്ന ഫൊക്കാന ഡിസ്നി ഫാമിലി കണ്‍വെന്‍ഷനോടനുബന്ധിച്ചു നടക്കുന്ന ചടങ്ങില്‍ വച്ച് പുരസ്കാരം സമ്മാനിക്കും
മിഷിഗണ്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സാഹിത്യ- സാംസ്കാരിക സംഘടനയായ മിലന്റെ സെക്രട്ടറിയും പുന്നയൂര്‍ക്കുളം സാഹിത്യ സമിതിയുടെ പ്രസിഡന്റുമാണ്.
ഫൊക്കാന പ്രസിഡന്റ് ജോര്‍ജി വര്‍ഗീസ്, സെക്രട്ടറി സജിമോന്‍ ആന്റണി, ലിറ്റററി കമ്മിറ്റി ചെയര്മാന് ബെന്നി കുര്യന് എന്നിവര്‍ സംസാരിച്ചു.
വാര്‍ത്തയും ഫോട്ടോയും : ഫ്രാന്‍സിസ് തടത്തില്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..