-
മലയാള സിനിമാ ഗാനശാഖയ്ക്കു 400 ല്‍ പരം സിനിമകളില്‍ നിന്ന് വമ്പിച്ച സൂപ്പര്‍ഹിറ്റുകള്‍ ഉള്‍പ്പെടെ ആയിരത്തിലേറെ അവിസ്മരണീയ ഗാനങ്ങള്‍ സമ്മാനിച്ച മലയാളത്തിന്റെ ജോണ്സന് മാഷിന് അദ്ദേഹത്തിന്റെ അറുപത്തിയഞ്ചാം ജന്മദിനമായ മാര്‍ച്ച് 26 ന് അമേരിക്കന്‍ മണ്ണില്‍ നിന്ന് സാധക മ്യൂസിക് സ്കൂള്‍ ഗാനാദരം അര്‍പ്പിക്കുന്നു.
ന്യൂയോര്‍ക്ക് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സാധക മ്യൂസിക് സ്കൂളിന്റെ ഭാഗമായ സാധക എന്റര്‍ടൈന്‍മെന്റാണ് ജോണ്സന് മാഷിന് സ്നേഹാദരം അര്‍പ്പിക്കുന്നത്. 'നേരം പുലരുമ്പോള്‍' എന്ന ചിത്രത്തിനു വേണ്ടി ഒഎന്‍വി കുറുപ്പ് രചിച്ച് ജോണ്സന് മാസ്റ്റര്‍ ഈണം നല്കി ഗാനഗന്ധര്വന് യേശുദാസ് ആലപിച്ച 'എന്റെ മണ്‍വീണയില്‍ കൂടണയാന്‍' എന്ന ഗാനം സാധക മ്യൂസിക് സ്കൂളിന്റെ സാരഥിയും, ഗായകനുമായ കെ.ഐ.അലക്സാണ്ടര്‍ കവര്‍ സോങ് ആയി അവതരിപ്പിക്കുകയാണ്. ജോണ്സന് മാസ്റ്ററിന്റെ ഭാര്യ റാണി ജോണ്സന് ആണ് ഈ കവര്‍ സോങ്ങിന്റെ ഒഫീഷ്യല്‍ ലോഞ്ച് നിര്‍വഹിക്കുന്നത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..