യു.എസ്. ആയുധങ്ങള്‍ യുക്രൈനിലേക്ക്, റഷ്യ ആക്രമണം ശക്തമാക്കി


.

വാഷിങ്ടണ്‍ ഡിസി: വൈറ്റ് ഹൗസ് യുക്രൈന് 200 മില്യണ്‍ ഡോളറിന്റെ യൂദ്ധോപകരണങ്ങള്‍ അയയ്ക്കാന്‍ തീരുമാനിച്ചത് റഷ്യയെ കൂടുതല്‍ പ്രകോപിപ്പിച്ചു.

മാര്‍ച്ച് 12 നാണ് ഇതുസംബന്ധിച്ച് വൈറ്റ് ഹൗസ് പ്രഖ്യാപനം പുറത്തുവിട്ടത്. കഴിഞ്ഞ മാസം 350 മില്യണ്‍ വിലമതിക്കുന്ന ഉപകരണങ്ങള്‍ യുക്രൈന് നല്‍കിയിരുന്നു.

യുക്രൈനിലേക്ക് യു.എസ്. അയക്കുന്ന ആയുധങ്ങള്‍ റഷ്യന്‍ സേനക്കുനേരെ പ്രയോഗിക്കുമെന്ന് മോസ്‌കോ ഡെപ്യൂട്ടി വിദേശകാര്യമന്ത്രി സെര്‍ജി റയ്ബകോവ് ശനിയാഴ്ച പറഞ്ഞു. യു.എസിന്റെ തീരുമാനം കൂടുതല്‍ അപകടകരമാണെന്നും യുക്രൈനു നേരെ ആക്രമണം ശക്തിപ്പെടുത്താന് റഷ്യ നിര്‍ബന്ധിതമായിരിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇതിന്റെ പ്രതിഫലനമെന്നോണം യുക്രൈന്‍ സിറ്റികള്‍ക്കു നേരെയുള്ള ബോംബാക്രമണം ശനിയാഴ്ച റഷ്യ ശക്തമാക്കി. യുക്രൈന്‍ തലസ്ഥാനം മിക്കവാറും വളയപ്പെട്ടുകഴിഞ്ഞുവെന്നും മന്ത്രി പറഞ്ഞു.

അമേരിക്കന്‍ ആയുധങ്ങളുടെ കോണ്‍വോയ് വ്യൂഹത്തെ ആക്രമിക്കാന്‍ പരിപാടികള്‍ ഇല്ലെന്നും എന്നാല്‍ ഇതൊരു അപകടകരമായ നീക്കമാണെന്നും അദ്ദേഹം ആവര്‍ത്തിച്ചു.

ശനിയാഴ്ച രാവിലെ യുക്രൈന്‍ തലസ്ഥാന നഗരത്തില്‍ വലിയ സ്‌ഫോടകശബ്ദങ്ങള്‍ കേട്ടിരുന്നു. വ്യോമമാര്‍ഗവും കരമാര്‍ഗവും നടത്തുന്ന ആക്രമണത്തില്‍ തലസ്ഥാന നഗരത്തിലെ ജനങ്ങള്‍ ഭീതിയുടെ നിഴലിലാണ്. സിറ്റിയുടെ മധ്യത്തില്‍ നിന്നും 15 കിലോമീറ്റര്‍ അകലെ നോര്‍ത്ത് വെസ്റ്റ് ഭാഗത്ത് റഷ്യന്‍ സൈന്യം എന്തിനും തയ്യാറായിട്ടാണ് നില്‍ക്കുന്നത്. കിവിയുടെ പതനം ഏതുസമയത്തും സംഭവിക്കും.

വാര്‍ത്തയും ഫോട്ടോയും : പി.പി.ചെറിയാന്‍

Content Highlights: Russia intensifies assault, warns U.S. weapons sent to Ukraine


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
car catches fire

4 min

കുഞ്ഞുവാവയെ കിട്ടാന്‍ ആസ്പത്രിയിലേക്ക്, അച്ഛനും അമ്മയും നഷ്ടപ്പെട്ട് ശ്രീപാര്‍വതി; കണ്ണീരണിഞ്ഞ് നാട്

Feb 3, 2023


Gautam adani

1 min

'നാല് പതിറ്റാണ്ടിലെ വിനീതമായ യാത്ര, വിജയത്തില്‍ കടപ്പാട് അവരോട്'; വിശദീകരണവുമായി അദാനി

Feb 2, 2023


Gautam Adani

2 min

എസ്.ബി.ഐ അദാനിക്ക് നല്‍കിയത് 21,370 കോടി രൂപയുടെ വായ്പ; ഓഹരികളില്‍ തകര്‍ച്ച തുടരുന്നു

Feb 2, 2023

Most Commented