
മിസോറി സിറ്റി മേയര്‍ റോബിന് ഏലക്കാട്ട്, ടെക്സസ് മുന്‍ മുനിസിപ്പല്‍ ലീഗ് പ്രസിഡന്റും ഷുഗര്‍ലാന്‍ഡ് മുന്‍ പ്രൊ-ടെം മേയറും ആയ ടോം എബ്രഹാം, റോളേറ്റ് മുന്‍ മേയര്‍ ടോഡ് ഗോട്ടേല്‍, സ്റ്റാഫോര്‍ഡ് സിറ്റി പ്രൊ-ടെം മേയര്‍ കെന്‍ മാത്യു, ഇന്ത്യ കള്‍ച്ചറല്‍ ആന്‍ഡ് എഡ്യൂക്കേഷന്‍ സെന്റര്‍ മുന്‍ പ്രസിഡന്റും കേരളാ അസോസിയേഷന് മുന്‍ പ്രസിഡന്റുമായ ചെറിയാന് ചൂരനാട്, ഇന്‍ഡോ അമേരിക്കന്‍ പ്രസ് ക്ലബ് നേതാവ് കമലേഷ് മേത്ത, ഫ്രിക്സ് മോന് മൈക്കിള്‍, പ്രേം സാഹി സി.പി.എ., ബിസിനസ് ഓണേഴ്സ് ആയ ഷൈനി ചെറിയാന്, ഡഫനി ആന്‍ മുതലായ നേതാക്കള്‍ക്കൊപ്പം വിവിധ നാഷണാലിറ്റികളില്പ്പെടുന്നവര് പി.സി.ക്കു വേണ്ടി നിലകൊള്ളുന്നത് വിജയത്തിലേക്ക് നയിക്കുവാന്‍ പര്യാപ്തമാകുമെന്ന് പ്രചാരണത്തിന് ചുക്കാന്‍ പിടിയ്ക്കുന്ന ഫിലിപ്പ് തോമസും സിജു ജോര്‍ജും പറഞ്ഞു.
മഞ്ജു ശ്രീ വാസ്തവ പി.സി.യുടെ പ്രവര്‍ത്തന പരിചയത്തിനു ഊന്നല്‍ കൊടുക്കുമ്പോള്‍ ചെറിയാന് ചൂരനാട്, കമ്മ്യൂണിറ്റിക്കു വേണ്ടി എന്നും നിലകൊണ്ട ഒരു സാമൂഹ്യ പ്രവര്‍ത്തകനെന്ന നിലയില്‍ പി.സി. വരേണ്ടത് ആവശ്യമാണെന്ന് പറയുന്നു.
സണ്ണി വെയില് മേയര്‍ സജി ജോര്‍ജ്, കോപ്പേല് സിറ്റി കൗണ്‍സില്‍ മെമ്പര്‍ ബിജു മാത്യു, അമേരിക്കയിലെ മലയാളികള്‍ക്ക് സുപരിചിതനായ പത്ര പ്രവര്ത്തകന് പി. പി. ചെറിയാന്, മുതലായവരും തനിക്കു വിജയാശംസകള്‍ നേര്‍ന്നതായി പി. സി. മാത്യു പറഞ്ഞു.
റണ്‍ ഓഫ് അവസാന ദിവസമായ ജൂണ്‍ അഞ്ചിന് രാവിലെ 7 മണി മുതല്‍ വൈകിട്ട് 7 മണി വരെ വോട്ടു ചെയ്യുവാനുള്ള സൗകര്യം സൗത്ത് ഗാര്‍ലാന്‍ഡ് ലൈബ്രറി, ക്ലബ് ഹില്‍ എലിമെന്ററി, ലൈലെസ് എലിമെന്ററി, കൗച് എലിമെന്ററി, ടോലെര്‍ എലിമെന്ററി മുതലായ പോളിംഗ് ബൂത്തുകളില്‍ ഒരുങ്ങും.
പി. സി. മാത്യുവിന്റെ വിജയത്തിനായി തങ്ങള്‍ പ്രവര്‍ത്തിക്കുന്നതായി കാമ്പയിന് മാനേജര്‍ ഹിലിപ് തോമസ്, ട്രഷറര്‍ ജിന്‍സ് മാടമന, സിജു ജോര്‍ജ്, ജോര്‍ജ് വര്‍ഗീസ്, മാത്തുക്കുട്ടി പട്ടരെട്ടു, മുതലായവര്‍ ഒരു പ്രസ്താവനയിലൂടെ അറിയിച്ചു.
ഡാലസിലെ റിയല്‍ എസ്റ്റേറ്റ് രംഗത്തെ പ്രമുഖ സാന്നിധ്യമായ പിസി മാത്യു ഗാര്‍ലാന്‍ഡ് ചേംബര്‍ ഓഫ് കൊമേഴ്സിന്റെ മെംബര്‍ കൂടിയാണ്. രണ്ടു തവണ ഡാലസിലെ ഹോം ഓണേഴ്സ് അസോസിയേഷന്റെ പ്രസിഡന്റായി പ്രവര്‍ത്തിച്ച ഇദ്ദേഹം നിലവില്‍ വേള്‍ഡ് മലയാളി കൗണ്‍സിലിന്റെ ഗ്ലോബല്‍ വൈസ് പ്രസിഡന്റാണ്. മുന്‍വര്‍ഷങ്ങളില്‍ വേള്‍ഡ് മലയാളി കൗണ്‍സില്‍ അമേരിക്കന്‍ റീജിയണിന്റെ പ്രസിഡന്റായും ചെയര്‍മാനായും സേവനമനുഷ്ടിച്ചിട്ടുണ്ട്. ഇദ്ദേഹത്തിന്റെ നേതൃത്വത്തില്‍ നിരവധി ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ വേള്‍ഡ് മലയാളി കൗണ്‍സില്‍ നടത്തിയിട്ടുണ്ട്. നിരവധി ബ്ലഡ് ഡൊണേഷന്‍, ഫ്രീ മെഡിക്കല്‍ ക്യാമ്പുകളും ഇദ്ദേഹത്തിന്റെ നേതൃത്വത്തില്‍ നടത്തിയിട്ടുണ്ട്. മഹാത്മാ ഗാന്ധി യൂണിവേഴ്സിറ്റിയിലെ സെനറ്റ് മെംബറായി തിരഞ്ഞെടുക്കപ്പെട്ട പിസി മാത്യു ബഹ്റൈനിലെ ഇന്ത്യന്‍ സ്കൂളിലെ ബോര്‍ഡ് മെംബറായും ചാരിറ്റി & അസിസ്റ്റന്‍സ് അസോസിയേഷന് ഓഫ് പാരന്റ്സിന്റെ പ്രസിഡന്റായും അക്കാഡമിക് & സ്പോര്ടസ് കമ്മിറ്റികളുടെ ചെയര്‍മാനായും പ്രവര്‍ത്തിച്ചു.
വാര്‍ത്തയും ഫോട്ടോയും : പി.പി.ചെറിയാന്
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..