.
ടൊറാന്റോ: കാനഡയുടെ കലാ സംകാരിക മേഖലക്ക് ഊര്‍ജം പകരാന്‍ വ്യത്യസ്ത മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന ഒരു കൂട്ടം ചെറുപ്പക്കാരുടെ പുതിയൊരു ചുവടുവെയ്പാണ് റൗസിങ് റിഥം. കഴിഞ്ഞ ദിവസം മിസിസാഗയിലെ കനേഡിയന്‍ കോപ്റ്റിക് സെന്ററില്‍ ഗംഭീര സദസ്സിനെ സാക്ഷിയാക്കിയായിരുന്നു റൗസിങ് റിഥം എന്ന എന്റര്‍ടൈന്‍മെന്റ് ഗ്രൂപ്പിന്റെ തുടക്കം.
കാനഡയിലെ യുവതലമുറയിലെ പ്രതിഭകളെ കണ്ടെത്തുന്നതിനും അവസരം നല്കുന്നതിനുമാണ് മുന്‍ഗണന നല്‍കുകയെന്ന് റൗസിങ് റിഥത്തിന്റെ സ്ഥാപകരിലൊരാളായ മനു മാത്യു പറഞ്ഞു. കലാമൂല്യമുള്ള പരിപാടികള്‍ക്കൊപ്പം അവയുടെ ഉയര്‍ന്ന നിലവാരത്തിലുള്ള അവതരണത്തിനും പ്രാധാന്യം നല്‍കുമെന്ന് സംഘാടകര്‍ അറിയിച്ചു.
കാനഡയെ സംഗീത സാന്ദ്രമാക്കാന്‍ റൗസിങ് റിഥം എന്റെര്റ്റൈന്മെന്റ്സ് ആദ്യമവതരിപ്പിക്കുന്നത് ഹൈ ഓണ്‍ മ്യൂസിക് എന്ന സംഗീത നിശയാണ്. വണ്ടര്‍വാള്‍ മീഡിയയുമായി ചേര്‍ന്നാണ് ഹൈ ഓണ്‍ മ്യൂസിക്കിന്റെ അവതരണം. ശബ്ദ സൗകുമാര്യത്താല്‍ അത്ഭുതങ്ങള്‍ സൃഷ്ടിച്ച അതുല്യ സംഗീത പ്രതിഭകളായ ഹരീഷ് ശിവരാമകൃഷ്ണന്, സിതാര കൃഷ്ണകുമാര്‍, ജോബ് കുര്യന് എന്നിവരെയാണ് റൗസിങ് റിഥം കാനഡയുടെ മണ്ണിലേക്ക് എത്തിക്കുന്നത്.
ആസ്വാദനത്തിന്റെ നിലവാരം ഉറപ്പാക്കാന്‍ ഏറ്റവും മികച്ച ശബ്ദ സാങ്കേതിക വിദ്യകളുള്ള ഹാളുകളാണ് പരിപാടികള്‍ക്ക് വേണ്ടി ഒരുക്കിയിരിക്കുന്നത്. ഒക്ടോബര്‍ 7 ന് ലണ്ടനിലെ സെന്റീനിയല്‍ ഹാളിലും, ഒക്ടോബര്‍ 8 ന് ഒട്ടാവയിലെ മെരിഡിയന്‍ തീയേറ്റേഴ്സിലും, ഒക്ടോബര്‍ 9 ന് മിസിസാഗയിലെ ലിവിങ് ആര്‍ട്സ് സെന്ററിലുമാണ് പരിപാടി. റീല്റ്റര് മനോജ് കരാത്തയാണ് പരിപാടിയുടെ മെഗാ സ്പോണ്സര്. അഭിഭാഷകയായ സിമ്മി ചാക്കോയും, സിഐബിസി മോര്‍ട്ഗേജ് അഡൈ്വസര്‍ രെഞ്ചു കോശിയുമാണ് പരിപാടിയുടെ മറ്റു സ്പോണ്‍സര്‍മാര്‍. പരിപാടിയുടെ ടിക്കറ്റുകള്‍ www.rousingrhythm.comഎന്ന വെബ്സൈറ്റില്‍ ലഭ്യമാണ്.
ഐടി പ്രൊഫഷണലായ മനു മാത്യു, ബ്രോഡ്കാസ്റ്റ് മീഡിയ പ്രൊഫഷണലായ സേതു വിദ്യാസാഗര്‍, അവതാരകയും സാമൂഹിക പ്രവര്‍ത്തകയുമായ കവിത കെ മേനോന്, ഫോട്ടോഗ്രാഫറായ എസ്എല്‍ ആനന്ദ്, അക്കൗണ്ടിങ് പ്രൊഫഷണലായ പോള്‍ നെടുംകുന്നേല്‍, ഇവന്റ് മാനേജ്മന്റ് വിദഗ്ദ്ധനായ സുജിത് ഉണ്ണിത്താന് എന്നിവരാണ് റൗസിങ് റിഥത്തിന്റെ സാരഥികള്‍.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..