പ്രൊഫ.ഗോപിനാഥ് മുതുകാടിനെ ആദരിക്കാന്‍ ഓഗസ്റ്റ് 10 ന് അത്താഴവിരുന്ന് സംഘടിപ്പിക്കുന്നു


.

ന്യൂയോര്‍ക്ക്: ഭിന്നശേഷിക്കാരായ കുട്ടികളുടെ ഉന്നമനത്തിനായി പ്രൊഫ.ഗോപിനാഥ് മുതുകാടിന്റെ നേതൃത്വത്തില്‍ തിരുവനന്തപുരത്തെ കഴക്കൂട്ടത്തു പ്രവര്‍ത്തിക്കുന്ന മാജിക്ക് പ്ലാനറ്റിന്റെ പ്രവത്തനങ്ങള്‍ക്ക് കരുത്തേകാന്‍ റോട്ടറി ക്ലബ് ഓഫ് യോങ്കേഴ്‌സിന്റെ ആഭിമുഖ്യത്തില്‍ ഓഗസ്റ്റ് 10ന് (നാളെ) അത്താഴ വിരുന്ന് സംഘടിപ്പിക്കുന്നു. ഓഗസ്റ്റ് 10 ന് മൗണ്ട് ഒളിമ്പോസ് ഡൈനറില്‍ (1 FORT HILL AVE, YONKERS, NEW YORK -10710) ലോകപ്രശസ്ത മാന്ത്രികനായ പ്രൊഫ.മുതുകാടിനെ ആദരിക്കാന്‍കൂടി നടത്തുന്ന അത്താഴ വിരുന്നില്‍ ഗോപിനാഥ് മുതുകാട് മുഖ്യാതിഥിയായിരിക്കും.

സമൂഹത്തില്‍ ഏറ്റവും പിന്നോക്കം നില്‍ക്കുന്ന കുടുംബങ്ങളില്‍ നിന്നുള്ള ഭിന്നശേഷിയുള്ള കുട്ടികള്‍ക്ക് മാജിക്ക് ഉള്‍പ്പെടെയുള്ള വിവിധ കലാരൂപങ്ങള്‍ പരിശീലനം നല്‍കി അവരുടെ കഴിവുകളെ പരിപോഷിപ്പിച്ചു വളര്‍ത്തുവാനാണ് ലോകം ഏറെ ആദരവോടെ കാണുന്ന കാരുണ്യപ്രവര്‍ത്തകനായ പ്രൊഫ.ഗോപിനാഥ് മുതുകാട് ഇപ്പോള്‍ കൂടുതലായും ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. അതിനായി അദ്ദേഹം അടുത്തിടെ പ്രൊഫഷണല്‍ മാജിക് ഷോകളില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചിരുന്നു.

മുതുകാടിന്റെ വാക്കുകള്‍ ശ്രവിക്കാനും അദ്ദേഹത്തിന്റെ കരങ്ങള്‍ക്ക് കരുത്തേകാനും എല്ലാ മലയാളി സുഹൃത്തുക്കളും പങ്കു ചേരണമെന്ന് റോട്ടറി ക്ലബ് പ്രസിഡന്റ് തിമോത്തി ഹോഡ്ജെസ്, മുന്‍ പ്രസിഡന്റ് സ്റ്റീവ് സിംപ്സണ്‍, പ്രസിഡന്റ് ഇലെക്ട് ജോര്‍ജ് ജോണ്‍ കല്ലൂര്‍, സെക്രട്ടറി ഗ്രിഗറി ആര്‍ക്കേഡ്, പോള്‍ കറുകപ്പിള്ളില്‍ എന്നിവര്‍ അഭ്യര്‍ത്ഥിച്ചു.

ഒളിമ്പോസ് ഡൈനറില്‍ വൈകുന്നേരം 6.15നാണ് ഡിന്നര്‍ മീറ്റിംഗ് സംഘടിപ്പിച്ചിരിക്കുന്നത്. മീറ്റിംഗില്‍ ക്ലബ്ബ് അംഗങ്ങളുമായി ലോകോത്തര മോട്ടിവേഷണല്‍ സ്പീക്കര്‍ കൂടിയായ ഗോപിനാഥ് മുതുകാട് മാജിക്ക് പ്ലാനറ്റിലെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് മൗണ്ട് വിശദീകരിക്കുകയും സംവദിക്കുകയും ചെയ്യും.

കൂടുതല്‍ വിവരങ്ങള്‍ക്ക്:

തിമോത്തി ഹോഡ്ജെസ് : 914 760 4148
സ്റ്റീവ് സിംപ്സണ്‍ : 914 774 2729
ജോര്‍ജ് ജോണ്‍ കല്ലൂര്‍ : 914 804 8693
ഗ്രിഗറി ആര്‍ക്കേഡ് : 914 589 2090
പോള്‍ കറുകപ്പിള്ളില്‍ : 845 553 5671

Content Highlights: ROTARY CLUB DINNER


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
sreenath bhasi

1 min

അവതാരകയെ അപമാനിച്ച കേസ്; ശ്രീനാഥ് ഭാസിയെ ജാമ്യത്തില്‍വിട്ടു, കേസുമായി മുന്നോട്ടെന്ന് പരാതിക്കാരി

Sep 26, 2022


wedding

2 min

വധു ഒഴികെ ആരും ക്യാമറ കണ്ടില്ല; ആ ക്ലിക്കിന് കിട്ടിയത് രണ്ടു ലക്ഷം രൂപ സമ്മാനം

Sep 25, 2022


rahul Gandhi

3 min

നടന്നു പോകുന്ന മനുഷ്യാ... നിങ്ങൾക്കൊപ്പമെത്താൻ ഇന്ത്യയ്ക്കാവുമെന്നു തോന്നുന്നില്ല

Sep 26, 2022

Most Commented