.
ന്യൂയോര്‍ക്ക്: റോക്ലാന്‍ഡ് സെന്റ് മേരീസ് ദേവാലയത്തില്‍ മെയ് 29 ഞായറാഴ്ച സെമിത്തേരി വെഞ്ചിരിപ്പും കെസിഎം മിനിസ്ട്രിയുടെ ഉദ്ഘാടനവും മാര്‍ ജോസഫ് പണ്ടാരശ്ശേരി പിതാവിന് സ്വീകരണവും നല്‍കി. കുഞ്ഞു മാലാഖമാരുടെ കൂപ്പുകൈകളോടെ പിതാവിനെ ആഘോഷമായി പള്ളിയിലേക്ക് ആനയിച്ചു. തുടര്‍ന്ന് പിതാവിന്റെ മുഖ്യകാര്‍മികത്വത്തില്‍ നടന്ന ദിവ്യബലിയില്‍ വികാരി ഡോ.ബിപി തറയില്‍, ഡോ.ജോര്‍ജ് ഉണ്ണുണ്ണി, ഫാ.ജോര്‍ജ് വള്ളിയാംതടത്തില്‍, ഫാ.ലിജു തുണ്ടിയില്‍ എന്നിവര്‍ സഹകാര്‍മ്മികരായിരുന്നു. തുടര്‍ന്ന് ഈ വര്‍ഷത്തെ ഗ്രാഡ്യൂയറ്റ്‌സിനെ ആദരിച്ചു. കൈക്കാരന്‍ സിബി മണലേല്‍ സെമിത്തേരി കമ്മിറ്റിയെ പരിചയപ്പെടുത്തി. തുടര്‍ന്ന് ഇടവക സമൂഹം പുതിയതായി വാങ്ങിയ സെന്റ് മേരീസ് ക്‌നാനായ കത്തോലിക്ക ഗാര്‍ഡന്‍ ഓഫ് ഹോപ്പ് സെമിത്തേരി വെഞ്ചിരിപ്പും മാര്‍ ജോസഫ് പണ്ടാരശ്ശേരി പിതാവ് നിര്‍വഹിച്ചു. തുടര്‍ന്ന് സെന്റ് പീറ്റേഴ്‌സ് ഓഡിറ്റോറിയത്തില്‍ നടന്ന പൊതുയോഗത്തില്‍ പിതാവ് കെസിഎം മിനിസ്ട്രിയുടെ ഈ വര്‍ഷത്തെ പ്രവര്‍ത്തനോദ്ഘാടനം നടത്തി. ആശ മൂലെപറമ്പിലിന്റെ സ്വാഗത പ്രസംഗത്തോടെ ആരംഭിച്ച പൊതുയോഗത്തില്‍, കെസിഎം മിനിസ്ട്രി കോര്‍ഡിനേറ്റര്‍ സനു കൊല്ലറേട്ട് ആമുഖ സന്ദേശം നല്‍കി. സഭയോട് ചേര്‍ന്ന് നില്‍ക്കുന്ന ഇത്തരത്തിലുള്ള മിനിസ്ട്രികളുടെ പ്രവര്‍ത്തനം പുതിയ തലമുറയെ വിശ്വാസത്തില്‍ വളര്‍ത്തി കൊണ്ടുവരുന്നതിനും അവരുടെ കഴിവുകളെ പ്രോത്സാഹിപ്പിക്കുന്നതിനും വലിയ പങ്കു വഹിക്കുന്നുണ്ടെന്ന് പിതാവ് തന്റെ ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു. ഫാ.ജോസ് തറക്കല്‍, വികാരി ഫാ.ബിപി തറയില്‍, ബിജു ഒരപ്പാങ്കല്‍, റോയ് മറ്റപ്പിള്ളില്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. പൊതുയോഗത്തിനു ശേഷം പ്രൊഫഷണല്‍ നിലവാരമുള്ള കലാപരിപാടികള്‍ നടന്നു. ഇടവകയിലെ പ്രായഭേദമന്യെ അംഗങ്ങള്‍ കലാസന്ധ്യയില്‍ പരിപാടികള്‍ അവതരിപ്പിച്ചു. വര്‍ണാഭമായ കലാപരിപാടികളും പാരന്റ്‌സ് ഡെ കാവ്യശില്പവും അണിയിച്ചൊരുക്കുന്നതില്‍ ജെസ്നി പുലിയലക്കുന്നേല്‍, മെര്‍ലിന്‍ പാണാപറമ്പില്‍ എന്നിവരുടെ നേതൃത്വത്തിലുള്ള കോര്‍ഡിനേറ്റര്‍സിന്റെ സേവനം പ്രത്യേക അഭിനന്ദമര്‍ഹിക്കുന്നു. മര്‍ട്ടിന അമ്പേനാട്ട്, ലിബിന്‍ പണാപറമ്പില്‍ എന്നിവര്‍ കലാപരിപാടികളുടെ എംസിമാരായിരുന്നു. സ്നേഹവിരുന്നോടെ പരിപാടികള്‍ സമാപിച്ചു.
Content Highlights: Rockland St.Marys Church, Newyork
Also Watch
Share this Article
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..