റോക്ലാന്‍ഡ് സെന്റ് മേരീസ് ക്‌നാനായ കത്തോലിക്കാ പള്ളിയില്‍ തിരുന്നാള്‍ ആഘോഷിച്ചു


.

ന്യൂയോര്‍ക്ക്: പരി:കന്യാമറിയത്തിന്റെ പിറവി തിരുന്നാള്‍ റോക്ലാന്‍ഡ് സെന്റ് മേരീസ് ക്‌നാനായ കത്തോലിക്കാ പള്ളിയില്‍ ഭക്തിസാന്ദ്രമായി ആഘോഷിച്ചു. ഇടവക വികാരി ഫാ.ഡോ.ബിബി തറയില്‍ തിരുന്നാളിന്റെ പ്രധാന ആഘോഷങ്ങള്‍ക്കു തുടക്കം കുറിച്ചു കൊടിയേറ്റി. ഇടവകയുടെ അഞ്ചാം വാര്‍ഷിക തിരുന്നാള്‍ കൂടിയായിരുന്നു. ഇടവകയിലെ 10 വനിതകളാണ് ഇക്കുറി പ്രസുദേന്തിമാരായത്. സെപ്റ്റംബര്‍ 10 ന് രാവിലെ മുതല്‍ 'പിടിയുരുട്ടു' മഹോത്സവും നടന്നു. വൈകീട്ട് 6 ന് ഇംഗ്ലീഷ് കുര്ബാനയും പ്രസംഗവും ഫാ:ജോസഫ് അലക്സിന്റെ കാര്‍മികത്വത്തില്‍ നടന്നു. രാത്രി 7.30 ന് ആരംഭിച്ച കാര്‍ണിവല്‍ നൈറ്റ് യുവജനങ്ങളുടെ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. തിരുന്നാള്‍ ദിവസം സെപ്റ്റംബര്‍ 11 ന് വൈകീട്ട് 3 മണിക്ക് ആഘോഷമായ തിരുന്നാള്‍ കുര്‍ബാന ഫാ.ബോബന്‍ വട്ടംപുറത്തച്ചന്റെ കാര്‍മികത്വത്തില്‍ ഭക്തിനിര്‍ഭരമായി. തിരുന്നാള്‍ സന്ദേശവും ഫാ.ബോബന്‍ വട്ടംപുറത്തച്ചന്‍ നല്‍കി. ഇടവകയുടെ സ്വന്തം സെന്റ് മേരീസ് ബീറ്റ്സ് ചെണ്ടമേളം പെരുന്നാളിന് നിറം ചാര്‍ത്തി. തുടര്‍ന്ന് പരി.കുര്‍ബാനയുടെ ആശീര്‍വാദവും അടുത്ത വര്‍ഷത്തെ തിരുന്നാള്‍ ഏറ്റു നടത്തുന്ന ഇടവകയിലെ പത്തു കുടുംബങ്ങളുടെ പ്രസുദേന്തി വാഴ്ചയും നടന്നു. പ്രാര്‍ഥന ശുശ്രുഷകള്‍ക്ക് ശേഷം സ്നേഹവിരുന്നോടെ തിരുന്നാള്‍ സമാപിച്ചു.

വാര്‍ത്തയും ഫോട്ടോയും : ജസ്റ്റിന്‍ ചാമക്കാല

Content Highlights: knanaya church thirunnal


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

05:02

ഭാര്യയുമായി പിണങ്ങി താമസിച്ച 65-കാരന്‍ മരിച്ചു; തെളിഞ്ഞത് ദാരുണമായ കൊലപാതകം

Sep 28, 2022


22:40

ഐഎഎഎസ്സിനായി 25-ാം വയസ്സിലാണ് ഞാൻ കൈയ്യക്ഷരം നന്നാക്കാൻ പോയത്: കളക്ടർ കൃഷ്ണ തേജ | Interview Part 1

Sep 28, 2022


pfi

1 min

തീരുമാനം അംഗീകരിക്കുന്നു: പോപ്പുലര്‍ ഫ്രണ്ട് പിരിച്ചുവിട്ടതായി സംസ്ഥാന സെക്രട്ടറി

Sep 28, 2022

Most Commented