ബൈഡന്റെ ഇന്റലിജന്‍സ് അഡൈ്വസറി ബോര്‍ഡില്‍ ഇന്ത്യന്‍ വംശജന്‍ റിച്ചാര്‍ഡ് വര്‍മ


1 min read
Read later
Print
Share

.

വാഷിങ്ടണ്‍ ഡിസി: യുഎസിലെ മുന്‍ ഇന്ത്യന്‍ അംബാസിഡര്‍ റിച്ചാര്‍ഡ് വര്‍മയെ പ്രസിഡന്റ് ഇന്റലിജന്‍സ് അഡൈ്വസറി ബോര്‍ഡിലേക്ക് നോമിനേറ്റ് ചെയ്തു. ഇതുസംബന്ധിച്ച് വൈറ്റ് ഹൗസില്‍ നിന്നും ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായി.

അഡൈ്വസറി ബോര്‍ഡിന്റെ ചെയര്‍പേഴ്‌സനായി റിട്ടയേര്‍ഡ് അഡ്മിനറല്‍ ജയിംസ് എ വിന്‍ഫെല്‍ഡിനെ ബൈഡന്‍ നിയമിച്ചിട്ടുണ്ട്.

റിച്ചാര്‍ഡ് വര്‍മ ഇപ്പോള്‍ മാസ്റ്റര്‍ കാര്‍ഡ് ജനറല്‍ കൗണ്‍സിലിലും ഗ്ലോബല്‍ പബ്ലിക് പോളിസി തലവനായും പ്രവര്‍ത്തിക്കുന്നു.

2014 ല്‍ ഒബാമയാണ് യുഎസ് അംബാസിഡറായി ഇന്ത്യയിലേക്ക് നിയമിച്ചത്. യുഎസ് അംബാസിഡറായി ഇന്ത്യയിലേക്ക് നിയമിക്കപ്പെട്ട ആദ്യ ഇന്ത്യന്‍ വംശജനാണ് റിച്ചാര്‍ഡ്.

സെനറ്റ് മെജോററ്റി ലീഡറുടെ നാഷണല്‍ സെക്യൂരിറ്റി അഡൈ്വസര്‍, സ്‌റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് അസിസ്റ്റന്റ് സെക്രട്ടറി ഓഫ് സ്റ്റേറ്റ് എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.

ഇന്ത്യന്‍ കമ്മ്യൂണിറ്റിയുടെ പിന്തുണ നേടിയെടുക്കുന്നതിന് 2020 ല്‍ പ്രസിഡന്റ് ബൈഡന്റെ തിരഞ്ഞെടുപ്പ് കമ്മിറ്റിയിലും റിച്ചാര്‍ഡ് വര്‍മയെ നിയമിച്ചിരുന്നു.

വാര്‍ത്തയും ഫോട്ടോയും : പി.പി.ചെറിയാന്‍

Content Highlights: Richard Verma Named To Biden’s Intelligence Advisory Board

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Canada

1 min

ജനസംഖ്യയുടെ ഒരു ശതമാനം വീതം കുടിയേറ്റക്കാരെ കാനഡ പ്രതിവര്‍ഷം സ്വീകരിക്കും

Feb 19, 2022


Innovation Award

1 min

നിഖില്‍ രാഘവിന് പ്രസിഡന്റ് ഇന്നൊവേഷന്‍ അവാര്‍ഡ്

May 27, 2020


map

2 min

ആരോഗ്യപ്രവര്‍ത്തകര്‍ക്ക് മാപ്പിന്റെ ആദരം

May 17, 2020


Most Commented