-
കിങ്സ്റ്റണ്‍: കാനഡ സ്പിരിച്വല്‍ ഗ്രൂപ്പിന്റെ നേതൃത്വത്തിലുള്ള കിങ്സ്റ്റണ്‍ പ്രയര്‍ ഫെലോഷിപ്പിന്റെ ഓണ്‍ലൈന്‍ റിവൈവല്‍ മീറ്റിംഗ് നാളെ മുതല്‍ നടത്തപ്പെടുന്നു. ഒക്ടോബര്‍ 30 വെള്ളി, നവംബര്‍ 1 ശനി, ദിവസങ്ങളില്‍ രാത്രി 7:30 മുതല്‍ 9:30 വരെയും ഞായറാഴ്ച പകല്‍ 9:30 മുതല്‍ 11:30 വരയും സൂം പ്ലാറ്റ് ഫോമിലൂടേയാണ് മീറ്റിംഗ് നടത്തപ്പെടുന്നത്. കര്‍ത്താവില്‍ പ്രസിദ്ധരായ പാസ്റ്റര്‍ ബിജു സി എക്‌സ് , പാസ്റ്റര്‍ അരവിന്ദ് വിന്‍സെന്റ് എന്നിവര്‍ വചനം ശുശ്രുഷിക്കും. പാസ്റ്റര്‍ ലോര്‍ട്‌സണ്‍ ആന്റണി, ബ്രദര്‍ എബിന്‍ അലക്‌സ് എന്നിവര്‍ ഗാനശുശ്രുഷക്ക് നേതൃത്വം നല്‍കും. 21 ദിവസമായി നടക്കുന്ന ഉപവാസ പ്രാര്‍ത്ഥനയുടെ അവസാന 3 ദിവസങ്ങള്‍ കൂടി ആണ്.
കൂടുതല്‍ വിവരങ്ങള്‍ക്ക്:
പാസ്റ്റര്‍ ലിവിങ് സാം +1 (705) 9777979
ബ്രദര്‍ ഡേവിഡ് വര്‍ഗീസ് +1 (613) 8930763
മീറ്റിംഗ് ഐ ഡി: 4589639623
പാസ്വേഡ്: KPF2020
വാര്‍ത്തയും ഫോട്ടോയും : സാം പടിഞ്ഞാറേക്കര
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..