-
ബ്രിസ്ബെന്: ബ്രിസ്ബെന് മലയാളി അസോസിയേഷന്റെ നേതൃത്വത്തില്‍ ക്രിസ്തുമസ്, പുതുവത്സരം, ഇന്ത്യന്‍ റിപ്പബ്ലിക് ഡേ, ഓസ്ട്രേലിയന്‍ ഡേ എന്നിവയുടെ സംയുക്തമായ ആഘോഷം ബ്രിസ്ബെന് ആസ്ലി സ്റ്റേറ്റ് ഹൈസ്കൂള്‍ ഓഡിറ്റോറിയത്തില്‍ വെച്ച് നടന്നു. എല്ലാ വര്‍ഷവും ജനവരി 26 നാണ് ഓസ്ട്രേലിയന്‍ ഡേ ആയി ആചരിക്കുന്നത്. അന്നേ ദിവസം സംഘടിപ്പിച്ച സംയുക്ത ആഘോഷം മലയാളികള്‍ക്ക് വേറിട്ടൊരു അനുഭവമായി. ബ്രിസ്ബേന്‍ സാഗരികയുടെ നേതൃത്വത്തില്‍ നടന്ന ഗാനമേള ആഘോഷങ്ങള്‍ക്ക് മാറ്റുകൂട്ടി. തുടര്‍ന്ന് നടന്ന സാംസ്കാരിക സമ്മേളനത്തില്‍ പ്രസിഡന്റ് മനോജ് ജോര്‍ജ് അധ്യക്ഷത വഹിച്ചു. ഭവന നിര്‍മ്മാണ വകുപ്പ് സഹമന്ത്രി ലൂക്ക് ഹോവാര്‍ത്ത്, ക്യൂന്‍സ് ലാന്റ് ഊര്‍ജ്ജ-ഖനി വകുപ്പ് മന്ത്രി ഡോ. ആന്റണി ലിന്‍ഹാം, ബാര്‍ട്ട് മെല്ലിഷ് എം.പി., ബ്രിസ്ബേന്‍ സിറ്റി കൗണ്‍സിലര്‍മാരായ ഫിയോണ ഹാമണ്ട്, ട്രേസി ഡേവിസ്, സാന്‍ഡി ലാന്ഡേസ്, അമാന്‍ഡ കൂച്ചര്‍ എന്നിവര്‍ ആശംസകളര്‍പ്പിച്ചു. രജനി നായര്‍, പോള്‍ പുതുപ്പിള്ളില്‍ എന്നിവര്‍ പ്രസംഗിച്ചു.
ബിഎംഎയുടെ നേതൃത്വത്തില്‍ പുറത്തിറക്കിയ 2020 വര്‍ഷ കലണ്ടര്‍ ഔദ്യോഗികമായി അനാച്ഛാദനം ചെയ്തു. കാട്ടു തീ നിവാരണ ഫണ്ടിലേക്ക് ബിഎംഎ അംഗങ്ങള്‍ സമാഹരിച്ച തുക ഭവന നിര്‍മ്മാണ വകുപ്പ് സഹമന്ത്രി ലൂക്ക് മോര്‍ത്ത് സമ്മേളനത്തില്‍ ഏറ്റുവാങ്ങി.
ഷൈജു തോമസ്, സ്വരാജ് മാണിക്കത്താന്, ഷിബു പോള്‍, ടോമി ജോസഫ്. ജിജോ ആന്റണി, അനീഷ് തോമസ്, സജിനി ഫിലിപ്പ് എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്കി.
വാര്‍ത്ത അയച്ചത് : സ്വരാജ് മാണിക്കത്താന്
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..