ഹ്യൂസ്റ്റണ്‍ മലയാളി അസോസിയേഷന്‍ റിപ്പബ്ലിക്ക് ദിനം ആഘോഷിച്ചു


ഹ്യൂസ്റ്റൺ മലയാളി അസോസിയേഷൻ

ഹ്യൂസ്റ്റണ്‍: ഇന്ത്യയുടെ 71-ാം റിപ്പബ്ലിക്ക് ദിനം ആഘോഷിക്കാന്‍ ഹ്യൂസ്റ്റണ്‍ മലയാളികള്‍ ഒത്തു കൂടി. മലയാളി അസോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ഹ്യൂസ്റ്റണിന്റെ നേതൃത്വത്തിലായിരുന്നു ചടങ്ങ്. അസോസിയേഷന്റെ ആസ്ഥാനമായ കേരളഹൗസില്‍ രാവിലെ അംഗങ്ങള്‍ ഒത്തു കൂടി. അമേരിക്കന്‍ പതാക സ്റ്റാഫോര്‍ഡ് സിറ്റി കൗണ്‍സിലംഗം കെന്‍ മാത്യു ഉയര്‍ത്തി. ഇന്ത്യയുടെ ദേശീയപതാക ഹ്യൂസ്റ്റണ്‍ മലയാളി അസോസിയേഷന്‍ പ്രസിഡന്റ് ഡോ.സാം ജോസഫ് ഉയര്‍ത്തി. ചടങ്ങില്‍ പങ്കെടുത്തവര്‍
ചേര്‍ന്ന് ഇരുരാജ്യങ്ങളുടെയും ദേശീയഗാനം ആലപിച്ചു. രാജ്യത്തിന്റെ അഖണ്ഡതയ്ക്കും ഐക്യത്തിനും വേണ്ടി എക്കാലത്തും നിലകൊള്ളുമെന്നു ചടങ്ങില്‍ പങ്കെടുത്തവര്‍ ഒരേസ്വരത്തില്‍ പ്രതിജ്ഞ ചെയ്തു. ഇന്ത്യയുടെ ശക്തിക്കും പ്രബലതയ്ക്കും വേണ്ടി ഓരോ ഇന്ത്യക്കാരനും ഒരേ മനസ്സോടെ പ്രവര്‍ത്തിക്കുമെന്നും ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു.

അസോസിയേഷന്‍ സെക്രട്ടറി മാത്യു മുണ്ടക്കന്‍ സ്വാഗതം പറഞ്ഞു. ട്രഷറര്‍ ജോസ് ജോണ്‍ നന്ദി പ്രകാശിപ്പിച്ചു. ഹ്യൂസ്റ്റണിലുള്ള ധാരാളം മലയാളികള്‍ ചടങ്ങില്‍ പങ്കെടുത്തു. പരിപാടിയോടനുബന്ധിച്ചു സ്നേഹവിരുന്നും സംഘടിപ്പിച്ചിരുന്നു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
poornima indrajith

'ഓക്കേ അല്ലേ..ഇതു പെര്‍ഫെക്റ്റ് ആണ്'; വീട് നിര്‍മാണത്തിനിടെ ഭിത്തി തേച്ച് പൂര്‍ണിമ

May 16, 2022


Ukraine

1 min

യുക്രൈനില്‍നിന്നെത്തിയ മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്ക് രാജ്യത്ത് തുടര്‍പഠനം നടത്താനാകില്ല- കേന്ദ്രം

May 17, 2022


hotel

1 min

ഹോട്ടലിലെ ഭക്ഷണസാധനങ്ങള്‍ ശൗചാലയത്തില്‍; ഫോട്ടോയെടുത്ത ഡോക്ടര്‍ക്ക് മര്‍ദനം, മൂന്നുപേര്‍ അറസ്റ്റില്‍

May 16, 2022

More from this section




Most Commented