ഗ്രേറ്റ് ബ്രിട്ടന്‍ രൂപത 'നസ്രാണി ചരിത്ര പഠന' മത്സരങ്ങളുടെ രജിസ്‌ട്രേഷന്‍ പുരോഗമിക്കുന്നു


ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതയില്‍ ചരിത്രപഠന മത്സരങ്ങളുടെ രജിസ്ട്രേഷന്‍ പുരോഗമിക്കുന്നു. 'നസ്രാണി' എന്ന പേരില്‍ ആരംഭിച്ചിരിക്കുന്ന ഈ ചരിത്ര പഠന മത്സരം, ഭാരതത്തിന്റെ അപ്പൊസ്തലനായ വിശുദ്ധ തോമാസ്ലീഹായില്‍ നിന്നും നമുക്ക് പകര്‍ന്നുകിട്ടിയ ഈ വിശ്വാസ ദീപം വരും തലമുറക്കും ഒട്ടും മങ്ങലേല്‍ക്കാതെ പകര്‍ന്നുകൊടുക്കുക എന്ന ലക്ഷ്യത്തോടെയാണ് നടത്തപ്പെടുക.

വിശ്വാസസമൂഹം മുഴുവനും പ്രാര്‍ത്ഥനാപൂര്‍വ്വം വലിയാ ആഴ്ചയുടെ തിരക്കുകളില്‍ ആയിരുന്നതിനാലും കൂടുതല്‍ കുടുംബങ്ങള്‍ക്ക് മത്സരത്തില്‍ പങ്കെടുക്കാന്‍ അവസരം ലഭിക്കുന്നതിനുമായി രജിസ്ട്രേഷന്‍ ഏപ്രില്‍ 11 വരെ നീട്ടിയിരിക്കുകയാണ്. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒന്നിച്ച് ഈ ചരിത്ര പഠന മത്സരത്തിന്റെ ഭാഗമാകുന്നതിനായി ഇതൊരു ഫാമിലി പഠന മത്സരമായിട്ടാണ് സംഘടിപ്പിച്ചിരിക്കുന്നത്. രണ്ട് ഘട്ടങ്ങളായിട്ട് ഓണ്‍ലൈന്‍ മത്സരങ്ങള്‍ നടത്തുകയും രണ്ടു മത്സരങ്ങളില്‍ നിന്നുമായി ഓരോ റീജിയണില്‍ നിന്നും ഏറ്റവും കൂടുതല്‍ മാര്‍ക്ക് നേടുന്ന ഒരു കുടുംബം ഫൈനല്‍ മത്സരത്തിലേക്ക് കടക്കുകയും ചെയ്യും. ഭാരതത്തിന്റെ അപ്പോസ്‌തോലനായ വിശുദ്ധ തോമാസ്ലീഹയുടെ ദുക്‌റാന തിരുനാളായ ജൂലൈ മൂന്നിന് ഫൈനല്‍ മത്സരങ്ങള്‍ ലൈവ് പ്ലാറ്റഫോമില്‍ നടത്താനുമാണ് നിശ്ചയിച്ചിരിക്കുന്നത്. പേരുകള്‍ രജിസ്റ്റര്‍ ചെയ്യാനുള്ള പുതുക്കിയ തിയതി ഏപ്രില്‍ 11 ന് ആണ്. ഏപ്രില്‍ 24 ന് മത്സരത്തില്‍ പങ്കെടുക്കുന്നവര്‍ക്കായി പ്രാക്ടീസ് ടെസ്റ്റ് ക്രമീകരിച്ചിട്ടുണ്ട്. ആദ്യ മത്സരം മെയ് ഒന്നാം തിയതി ശനിയാഴ്ച 7 മണിക്ക് നടത്തപ്പെടും. മത്സരത്തില്‍ പങ്കെടുക്കുന്നവര്‍ക്കായുള്ള പഠനസഹായിയും മത്സരങ്ങളുടെ നിയമാവലിയും പേരുകള്‍ രജിസ്റ്റര്‍ ചെയ്തുകഴിയുമ്പോള്‍ അവരുടെ രജിസ്റ്റേര്‍ഡ് ഇമെയില്‍ ലഭിക്കുന്നതായിരിക്കും. രൂപത ബൈബിള്‍ അപ്പോസ്റ്റോലറ്റിന്റെ നേതൃത്വത്തിലാണ് മത്സരങ്ങള്‍ സംഘടിപ്പിച്ചിരിക്കുന്നത്. മത്സരങ്ങളെക്കുറിച്ച് കൂടുതല്‍ അറിയുന്നതിനും പേരുകള്‍ രജിസ്റ്റര്‍ രജിസ്റ്റര്‍ ചെയ്യുന്നതിനുമായി ബൈബിള്‍ അപ്പോസ്തലേറ്റിന്റെ വെബ്‌സൈറ്റ് സന്ദര്‍ശിക്കുക http://smegbbiblekalotsavam.com/?page_id=719


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Transcouples

06:33

സിയക്ക് വേണ്ടി സഹദ് ഗർഭം ധരിച്ചു; കാത്തിരിപ്പിനൊടുവിൽ അവര്‍ അച്ഛനും അമ്മയുമായി

Feb 4, 2023


chintha jerome

1 min

ഒന്നേമുക്കാൽ വർഷം റിസോർട്ടിൽ താമസം, 38 ലക്ഷം രൂപ വാടക; ചിന്തയ്ക്കെതിരേ പരാതിയുമായി യൂത്ത് കോൺഗ്രസ്

Feb 7, 2023


Malala Yousafzai

2 min

ഭര്‍ത്താവിന്റെ അഴുക്കുപിടിച്ച സോക്‌സുകള്‍ സോഫയില്‍; വേസ്റ്റ് ബിന്നിലേക്ക് വലിച്ചെറിഞ്ഞെന്ന് മലാല

Feb 5, 2023

Most Commented