ഓസ്റ്റിന്‍: ടെക്‌സാസില്‍ വോട്ടര്‍ രജിസ്‌ട്രേഷനില്‍ സര്‍വകാല റെക്കോര്‍ഡ്. അവസാന പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ (2016) രജിസ്റ്റര്‍ ചെയ്തവരേക്കാള്‍ 1.5 മില്യണ്‍ പുതിയ വോട്ടര്‍മാരാണ് 2020-ലെ പൊതുതിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യുന്നതിന് രജിസ്റ്റര്‍ ചെയ്തത്.
2018 നവംബറിലെ ഇടക്കാല തിരഞ്ഞെടുപ്പിനുശേഷം 800000 വോട്ടര്‍മാര്‍ വോട്ടര്‍ പട്ടികയില്‍ സ്ഥാനം പിടിച്ചു. ടെക്‌സാസ് സംസ്ഥാനത്തെ 16.6 മില്യണ്‍ വോട്ടര്‍മാരാണ് 2020 ലെ തിരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്തുന്നതിന് അര്‍ഹത നേടിയവര്‍.
വോട്ടര്‍ രജിസ്‌ട്രേഷനുള്ള അവസരം ഒക്ടോബര്‍ 5 വരെ ലഭ്യമാണെന്ന് കൗണ്ടി ഇലക്ഷന്‍ അഡിമിനിസ്‌ട്രേറ്റര്‍ അറിയിച്ചു. പുതിയതായി വോട്ടര്‍ പട്ടികയില്‍ സ്ഥാനം പിടിച്ചവരുടെ വോട്ടുകള്‍ പൊതു തിരഞ്ഞെടുപ്പില്‍ ടെക്‌സാസിനെ സംബന്ധിച്ചു നിര്‍ണായകമാണ്.
റിപ്പബ്ലിക്കന്‍ സംസ്ഥാനമെന്ന് അറിയപ്പെടുന്ന ടെക്‌സാസില്‍ ഇതുവരെ ഡൊണാള്‍ഡ് ട്രംപിനാണ് മേല്‍കൈ എങ്കിലും ഈ തിരഞ്ഞെടുപ്പോടെ അതിനറുതി വരുത്തുന്നതിന് ഡെമോക്രാറ്റുകള്‍ കിണഞ്ഞു പരിശ്രമിക്കുന്നുണ്ട്. ജൂലായ് മാസം നടന്ന റണ്‍ ഓഫ് മത്സരങ്ങളില്‍ ഡെമോക്രാറ്റുകളാണ് കൂടുതല്‍ വോട്ടുകള്‍ നേടിയത്.
വോട്ടര്‍ രജിസ്‌ട്രേഷനെക്കുറിച്ചറിയാന്‍ 18002528683 എന്ന നമ്പറിലോ Vote.Texas.Gov എന്ന വെബ്‌സൈറ്റിലോ ബന്ധപ്പെടാവുന്നതാണ്.
വാര്‍ത്തയും ഫോട്ടോയും : പി.പി.ചെറിയാന്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..