ഡോ.മാര്‍ തിയഡോഷ്യസ് മാര്‍ത്തോമ്മ മെത്രാപ്പോലീത്തായ്ക്ക് ന്യൂയോര്‍ക്കില്‍ സ്വീകരണം നല്‍കുന്നു


.

ന്യൂയോര്‍ക്ക്: മാര്‍ത്തോമ്മാ സഭയുടെ പരമാധ്യക്ഷന്‍ ഡോ.തിയഡോഷ്യസ് മാര്‍ത്തോമ്മ മെത്രാപ്പോലീത്തായ്ക്ക് നോര്‍ത്ത് അമേരിക്ക - യൂറോപ്പ് ഭദ്രാസനത്തിന്റെ നേതൃത്വത്തില്‍ ഒക്ടോബര്‍ 9 ന് വൈകീട്ട് 4.30ന് ന്യൂയോര്‍ക്കിലെ ലോംഗ് ഐലന്റ് മാര്‍ത്തോമ്മ ദേവാലയത്തില്‍ (2350 Merrick Ave, Merrick, NY 11566) വെച്ച് നടത്തപ്പെടുന്ന സമ്മേളനത്തില്‍ സ്വീകരണം നല്‍കുന്നു.

ഭദ്രാസനാധിപന്‍ ബിഷപ്പ് ഡോ.ഐസക് മാര്‍ ഫിലക്സിനോസിന്റെ അധ്യക്ഷതയില്‍ നടത്തപ്പെടുന്ന സ്വീകരണ സമ്മേളനത്തില്‍ യു.എസ്. സെനറ്റര്‍ ചാള്‍സ് ഇ. ഷൂമര്‍ (ന്യൂയോര്‍ക്ക്), മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസനാധിപന്‍ സക്കറിയ മാര്‍ നിക്കോളോവോസ് മെത്രാപ്പൊലീത്ത, മലങ്കര കത്തോലിക്കാ സഭയുടെ അമേരിക്ക-കാനഡ ഭദ്രാസനാധിപന്‍ ബിഷപ്പ് ഫിലിപ്പോസ് മാര്‍ സ്റ്റേഫാനോസ്, എപ്പിസ്‌ക്കോപ്പല്‍ സഭയുടെ ബിഷപ്പ് ജോണ്‍സി ഇട്ടി, ന്യൂയോര്‍ക്ക് സ്റ്റേറ്റ് സെനറ്റര്‍ കെവിന്‍ തോമസ്, ഇന്‍ഡ്യന്‍ കോണ്‍സില്‍ ജനറല്‍ റണ്‍ധീര്‍ ജസ്വാള്‍, ഭദ്രാസനത്തിന്റെ വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് ഡോ.മാത്യു ടി. തോമസ്, ഡോ.റോണ്‍ ജേക്കബ്, സുമ ചാക്കോ, ബിജി ജോബി, മാസ്റ്റര്‍ റോബിന്‍ തുടങ്ങിയവര്‍ ആശംസാ പ്രസംഗങ്ങള്‍ നടത്തും. പി.എം.തോമസ് പ്രാരംഭ പ്രാര്‍ത്ഥനയും, ഭദ്രാസന സെക്രട്ടറി ജോര്‍ജ്ജ് ഏബ്രഹാം സ്വാഗതവും, ഭദ്രാസന ട്രഷറര്‍ ജോര്‍ജ്ജ് പി. ബാബു നന്ദിയും, ഷിബു പള്ളിച്ചിറ സമാപന പ്രാര്‍ത്ഥനയും നടത്തും.



നോര്‍ത്ത് - അമേരിക്ക യൂറോപ്പ് ഭദ്രാസനത്തിന്റെ നേതൃത്വത്തില്‍ നാളെ (ഞായര്‍) നടത്തപ്പെടുന്ന സ്വീകരണ സമ്മേളനത്തിലേക്ക് ഏവരേയും സ്വാഗതം ചെയ്യുന്നതായി ഭദ്രാസന സെക്രട്ടറി ജോര്‍ജ്ജ് ഏബ്രഹാം അറിയിച്ചു.

വാര്‍ത്തയും ഫോട്ടോയും : ഷാജീ രാമപുരം

Content Highlights: reception


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

37:49

സ്വപ്നങ്ങൾ വേണ്ടെന്ന് വെച്ചാൽ എന്റെ കുട്ടി അതാണ് പഠിക്കുക, ഞാനത് ആ​ഗ്രഹിക്കുന്നില്ല - അഞ്ജലി മേനോൻ

Nov 29, 2022


death

1 min

രാത്രി കാമുകിയെ കാണാന്‍ എത്തിയതിന് നാട്ടുകാര്‍ മര്‍ദിച്ചു; കോളേജ് വിദ്യാര്‍ഥി ജീവനൊടുക്കി

Nov 29, 2022


Kashmir Files

2 min

കശ്മീര്‍ ഫയല്‍സ് അശ്ലീലസിനിമ, വിമര്‍ശനത്തില്‍ വിവാദം; ജൂറി പദവി ദുരുപയോഗം ചെയ്‌തെന്ന് ഇസ്രയേല്‍

Nov 29, 2022

Most Commented