മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ ജോര്‍ജ് ആലഞ്ചേരിക്ക് ഷിക്കാഗോയില്‍ സ്വീകരണം


.

ഷിക്കാഗോ: സിറോ മലബാര്‍ സഭയുടെ തലവന്‍ മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ ജോര്‍ജ് ആലഞ്ചേരിക്ക് ഷിക്കാഗോ ഒഹയര്‍ എയര്‍പോര്‍ട്ടില്‍ ഊഷ്മളമായ വരവേല്പ് നല്‍കി.

ഷിക്കാഗോ സീറോ മലബാര്‍ രൂപതയുടെ രണ്ടാമത്തെ മെത്രാനായി നിയമിതനായ മാര്‍ ജോയി ആലപ്പാട്ടിന്റെ സ്ഥാനാരോഹണ ചടങ്ങില്‍ മുഖ്യകാര്‍മികത്വം വഹിക്കുന്നതിന് ഷിക്കാഗോയില്‍ എത്തിയ കര്‍ദ്ദിനാളിനെയും, തക്കല രുപതാധ്യക്ഷന്‍ മാര്‍ ജോര്‍ജ് രാജേന്ദ്രനെയും, സിറോ മലബാര്‍ സഭയുടെ ചാന്‍സിലര്‍ ഫാ.വിന്‍സെന്റ് ചെറുവത്തൂരിനെയും ഷിക്കാഗോ രുപതാ ബിഷപ്പ് മാര്‍ ജേക്കബ് അങ്ങാടിയത്ത് ബൊക്കെ നല്‍കി സ്വീകരിച്ചു.



ഷിക്കാഗോ മാര്‍ തോമഗ്ലീഹാ കത്തിഡ്രല്‍ വികാരിയും, രുപതാ വികാരിജനറലുമായ ഫാ.തോമസ് കടുകപ്പിള്ളി, രുപതാ പ്രൊക്കുറേറ്റര്‍ ഫാ.കുര്യന്‍ നെടുവേലിച്ചാലുങ്കല്‍, സി.എം.സി. സന്യാസിനി സമൂഹത്തെ പ്രതിനിധീകരിച്ച് സിസ്റ്റര്‍ റോസ് പോള്‍ എന്നിവരോടൊപ്പം സ്ഥാനാരോഹണ കമ്മറ്റി ജനറല്‍ കോഓര്‍ഡിനേറ്റര്‍ ജോസ് ചാമക്കാല, പി.ആര്‍.ഒ. ജോര്‍ജ് അമ്പാട്ട്, അല്‍മായ പ്രതിനിധി ജോസഫ് അഗസ്റ്റില്‍ കളത്തില്‍ എന്നിവരും എത്തിയിരുന്നു.

മാര്‍ ജോയി ആലപ്പാട്ടിന്റെ സ്ഥാനാരോഹണത്തിന് 19 ബിഷപ്പുമാരും, നൂറിലധികം വൈദികരും, അനേകം സന്യാസിനികളും, രാഷ്ട്രീയനേതാക്കളും, കൂടാതെ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുമായി അനേകം വിശിഷ്ട വ്യക്തികളും എത്തിച്ചേരുന്നതാണ്.

ചടങ്ങുകള്‍ക്ക് ഒരു ദിവസം മാത്രം ബാക്കി നില്‍ക്കെ, സംഘാടകര്‍ അവസാന മിനുക്കു പണിയുടെ തിരക്കിലാണ്.

വാര്‍ത്തയും ഫോട്ടോയും :ജോര്‍ജ് അമ്പാട്ട്

Content Highlights: RECEPTION


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


Vizhinjam

7 min

വിഴിഞ്ഞത്തിന്റെ നിലവിളി | വഴിപോക്കൻ

Dec 2, 2022


brazil vs cameroon

2 min

ടിറ്റെയുടെ പരീക്ഷണം പാളി, ബ്രസീലിനെ അട്ടിമറിച്ച് കാമറൂണ്‍

Dec 3, 2022

Most Commented