പി.പി ചെറിയാന് തൃശൂരില്‍ സ്വീകരണം നല്‍കി


.

ഹൂസ്റ്റണ്‍: കേരള പ്രൈവറ്റ് മെഡിക്കല്‍ ടെക്‌നിഷ്യന്‍ ആസോസിയേഷന്‍ (കെപിഎംടിഎ) ന്റെ ആഭിമുഖ്യത്തില്‍ സംഘടനയുടെ സ്ഥാപക പ്രസിഡന്റും അമേരിക്കയിലെ മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനുമായ പി.പി.ചെറിയാന് 'നൊസ്റ്റാള്‍ജിയ 1994' എന്നു പേരിട്ടിരിക്കുന്ന സമ്മേളനത്തില്‍ വെച്ചു ഹൃദ്യമായ സ്വീകരണം നല്‍കി. 1994 ല്‍ രൂപം കൊണ്ട സംഘടനയുടെ ആദ്യകാല പ്രവര്‍ത്തകരും ഇപ്പോഴത്തെ പ്രവര്‍ത്തകരും ചേര്‍ന്നാണ് സ്വീകരണ സമ്മേളനം ഒരുക്കിയത്.

സെപ്റ്റംബര്‍ 14 നു ബുധനാഴ്ച വൈകുന്നേരം 4 മണിയ്ക്ക് തൃശൂര്‍ റെയില്‍വേ സ്റ്റേഷന് സമീപമുള്ള ഹോട്ടല്‍ പേള്‍ റീജന്‍സിയില്‍ ചേര്‍ന്ന സമ്മേളനത്തില്‍ സംസ്ഥാന പ്രസിഡന്റ് കെ ബാബു (കോഴിക്കോട്) അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി ഷെരിഫ് പാലോളി (മലപ്പുറം) സ്വാഗതം പറഞ്ഞു.

സംഘടനയുടെ ആരംഭത്തെക്കുറിച്ചു മുന്‍ സ്ഥാപക സെക്രട്ടറി പി.സി കിഷോര്‍ വിശദീകരിച്ചു. പങ്കെടുത്ത എല്ലാവരും തങ്ങളുടെ പൂര്‍വ്വകാല സ്മരണകള്‍ പങ്കു വച്ചു. കേരളത്തില്‍ ലബോറട്ടറി മെഡിസിന്‍ രംഗത്ത് കേരളാ പ്രൈവറ്റ് മെഡിക്കല്‍ ടെക്നീഷ്യന്‍സ് അസോസിയേഷന്‍ എന്ന സംഘടനയ്ക്ക് സംസ്ഥാന തലത്തില്‍ തുടക്കം കുറിച്ചത് 1994 ല്‍ തൃശൂരില്‍ വച്ചായിരുന്നു. അസോസിയേഷന്റെ ആദ്യകാല സംഘാടകരായി പ്രവര്‍ത്തിച്ചവര്‍ പി.പി.ചെറിയാന്‍, കെ.എ. പ്രസാദ്, ജോസ്, ടി.എ.വര്‍ക്കി, വിജയന്‍പിള്ള, കെ.പി.ദിവാകരന്‍ തുടങ്ങിയവരായിരുന്നു.

പി.സി കിഷോര്‍ (കോഴിക്കോട്) ഇ.സി ജോസ്, പ്രമീള (തൃശ്ശൂര്‍ ജില്ലാ പ്രസിഡന്റ്), ലാലി ജെയിംസ് (തൃശ്ശൂര്‍ കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍), പി.വി. സണ്ണി മുന്‍ (കേരളവര്‍മ കോളേജ് യൂണിയന്‍ മുന്‍ ചെയര്‍മാന്‍) ലാബ് ഓണേഴ്‌സ് അസോസിയേഷനെ പ്രതിനിധീകരിച്ചു ആന്റണി എലിജിയസ് (എറണാകുളം) എന്നിവര്‍ ആശംസകള്‍ അറിയിച്ചു സംസാരിച്ചു. പ്രസിഡന്റ് കെ ബാബു ചെറിയാനെ പൊന്നാട അണിയിച്ചു ആദരിച്ചു. ട്രഷറര്‍ അസ്ലം മിഡിനോവ (കണ്ണൂര്‍) 'നൊസ്റ്റാള്‍ജിയ 1994' ഒരു അവിസ്മരണീയ ചടങ്ങാക്കാന്‍ സഹായിച്ച എല്ലാവര്‍ക്കും നന്ദി അറിയിച്ചു.

വാര്‍ത്തയും ഫോട്ടോയും : ജീമോന്‍ റാന്നി

Content Highlights: reception


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

'ഷർട്ട് വാങ്ങാൻ 1500 രൂപ കൊടുത്തു, ലോണടയ്ക്കാൻ 1000 തിരികെ തന്നു'

Oct 6, 2022


vadakkenchery accident

1 min

ഉറങ്ങിപ്പോയിട്ടില്ല, അപകടകാരണം KSRTC ബസ് പെട്ടെന്ന് ബ്രേക്കിട്ടതിനാലെന്ന് അറസ്റ്റിലായ ഡ്രൈവര്‍

Oct 6, 2022


06:50

വിമാനലോകത്തിലെ ഭീമന്‍, എയര്‍ബസ് A 380 സീരീസിന്  മരണമണി മുഴങ്ങുന്നു

Oct 6, 2022

Most Commented