മന്ത്രി റോഷി അഗസ്റ്റിന് പ്രവാസി കേരളാ കോണ്‍ഗ്രസ്സ് ന്യൂയോര്‍ക്കില്‍ സ്വീകരണം നല്‍കി


.

ന്യൂയോര്‍ക്ക്: കേരളാ ജലസേചന വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന് പ്രവാസി കേരളാ കോണ്‍ഗ്രസ് (എം) ന്യൂയോര്‍ക്ക് ചാപ്റ്റര്‍ സ്വീകരണം നല്‍കി. ഫ്ളോറല്‍ പാര്‍ക്ക് സന്തൂര്‍ ഇന്ത്യന്‍ റസ്റ്റോറന്റില്‍ കൂടിയ സ്വീകരണ യോഗത്തിന് പ്രവാസി കേരളാ കോണ്‍ഗ്രസ്സ് (എം) ന്യൂയോര്‍ക്ക് ചാപ്റ്റര്‍ ഭാരവാഹികളായ പ്രസിഡന്റ് ജോണ്‍ സി. വര്‍ഗ്ഗീസ് (സലിം), സെക്രട്ടറി ജോസ് മലയില്‍, ട്രഷറര്‍ ആന്റോ രാമപുരം, ബേബി ഊരാളില്‍, ജോസഫ് മാത്യു ഇഞ്ചക്കല്‍ എന്നിവര്‍ നേതൃത്വം നല്‍കി. 2001 മുതല്‍ തുടര്‍ച്ചയായി അഞ്ചു തവണ കേരള നിയമ സഭയിലേക്കു കേരളാ കോണ്‍ഗ്രസ്സ് (എം) സ്ഥാനാര്‍ഥിയായി ഇടുക്കി നിയോജക മണ്ഡലത്തില്‍ നിന്നും മത്സരിച്ച് വിജയിച്ച റോഷി അഗസ്റ്റിന്‍ നിലവിലുള്ള നിയമ സഭയില്‍ ജലസേചന വകുപ്പ് മന്ത്രിയായി സ്തുത്യര്‍ഹമായ സേവനം കാഴ്ച വയ്ക്കുന്നു. കേരളാ കോണ്‍ഗ്രസ്സ് (എം) ന്റെ എല്ലാ പ്രതിസന്ധിഘട്ടങ്ങളിലും പലരും പാര്‍ട്ടി വിട്ടുപോയ സാഹചര്യങ്ങളിലും പാര്‍ട്ടിയില്‍ അടിയുറച്ചു നിന്ന നേതാവാണ് റോഷി എന്ന് പ്രസിഡന്റ് സലിം തന്റെ പ്രസംഗത്തില്‍ മന്ത്രിയെ പ്രകീര്‍ത്തിച്ച് സംസാരിച്ചു.

പ്രസ്തുത യോഗത്തില്‍ വച്ച് വേള്‍ഡ് മലയാളി കൗണ്‍സില്‍ (WMC) ന്യൂയോര്‍ക്ക് പ്രൊവിന്‍സ് ഭാരവാഹികള്‍ മന്ത്രിയെ പൊന്നാടയണിയിച്ച് ആദരിച്ചു. WMC അമേരിക്കന്‍ റീജിയണ്‍ വൈസ് ചെയര്‍മാന്‍ കോശി ഒ തോമസ്, നാഷണല്‍ സെക്രട്ടറി ബിജു ചാക്കോ, ന്യൂയോര്‍ക്ക് പ്രൊവിന്‍സ് ചെയര്‍മാന്‍ വര്‍ഗ്ഗീസ് എബ്രഹാം (രാജു), പ്രസിഡന്റ് ഈപ്പന്‍ ജോര്‍ജ്, സെക്രട്ടറി ജെയിന്‍ ജോര്‍ജ്, അംഗങ്ങളായ സജി തോമസ്, ജോണ്‍ കെ. ജോര്‍ജ് തുടങ്ങിയവര്‍ ചേര്‍ന്നാണ് മന്ത്രിയെ പൊന്നാടയണിയിച്ചത്. WMCയെ പ്രതിനിധീകരിച്ച് കോശി തോമസ് മന്ത്രിക്കു ആശംസകള്‍ അര്‍പ്പിച്ചു.

കേരളാ സെന്റര്‍ പ്രതിനിധി ഇ.എം. സ്റ്റീഫന്‍, കൈരളി ടി.വി (യു.എസ്.എ.) ഡയറക്ടര്‍ ജോസ് കാടാപുറം, മന്ത്രിയുടെ കുടുംബ സുഹൃത്തും ബിസിനസ്സ്‌കാരനുമായ വര്‍ക്കി അബ്രഹാം, ഫോമാ വിമന്‍സ് ഫോറം ചെയര്‍പേഴ്‌സണ്‍ ലാലി കളപ്പുരക്കല്‍, ഫോമാ വിമന്‍സ് ഫോറം മെംബര്‍ ബെറ്റി, ഏഷ്യാനെറ്റ് യു.എസ്. വീക്കിലി റൗണ്ടപ്പ് റീജിയണല്‍ ഡയറക്ടര്‍ മാത്യുക്കുട്ടി ഈശോ തുടങ്ങി മലയാളി സമൂഹത്തിലെ പ്രമുഖരായ പലരും യോഗത്തില്‍ സംബന്ധിക്കുകയും മന്ത്രിക്ക് ആശംസകള്‍ നേരുകയും ചെയ്തു. പ്രവാസി കേരളാ കോണ്‍ഗ്രസ്സ് (എം) ന്യൂയോര്‍ക്ക് ചാപ്റ്റര്‍ പ്രസിഡന്റ് ജോണ്‍ സി. വര്‍ഗ്ഗീസ് (സലിം) സ്വാഗതവും ട്രഷറര്‍ ആന്റോ രാമപുരം നന്ദിയും അറിയിച്ചു.

വാര്‍ത്തയും ഫോട്ടോയും : മാത്യുക്കുട്ടി ഈശോ

Content Highlights: reception


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

05:02

ഭാര്യയുമായി പിണങ്ങി താമസിച്ച 65-കാരന്‍ മരിച്ചു; തെളിഞ്ഞത് ദാരുണമായ കൊലപാതകം

Sep 28, 2022


12:13

സിജുവിന് ഇനി കുടവയറുള്ള വേഷം കിട്ടട്ടെ- അജു വർഗീസ് | Saturday Night Team Talkies

Sep 29, 2022


22:40

ഐഎഎഎസ്സിനായി 25-ാം വയസ്സിലാണ് ഞാൻ കൈയ്യക്ഷരം നന്നാക്കാൻ പോയത്: കളക്ടർ കൃഷ്ണ തേജ | Interview Part 1

Sep 28, 2022

Most Commented