എല്‍ദോസ് കുന്നപ്പള്ളി എം.എല്‍.എ.ക്ക് സ്വീകരണം


.

ന്യൂയോര്‍ക്ക്: അമേരിക്ക സന്ദര്‍ശിക്കാന്‍ എത്തിയ പെരുമ്പാവൂര്‍ എം.എല്‍.എ. അഡ്വ.എല്‍ദോസ് കുന്നപ്പള്ളിക്ക് ന്യൂഹൈഡ് പാര്‍ക്കില്‍ മലയാളി സമൂഹം സ്വീകരണം നല്‍കി. കേരള നിയമസഭയിലേക്ക് രണ്ടാമത്തെ തവണയും പെരുമ്പാവൂര്‍ നിയോജക മണ്ഡലത്തില്‍ നിന്നും വന്‍ ഭൂരിപക്ഷത്തോടെ തിരഞ്ഞെടുക്കപ്പെട്ട കോണ്‍ഗ്രസ്സ് എം.എല്‍.എ.യാണ് കുന്നപ്പള്ളി.

ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ്സ് (ഐ.ഒ.സി.) കേരളാ ചാപ്റ്റര്‍ പ്രസിഡന്റ് ലീലാ മാരേട്ടിന്റെ നേതൃത്വത്തിലാണ് കുന്നപ്പള്ളിക്ക് ന്യൂഹൈഡ് പാര്‍ക്കില്‍ സ്വീകരണം ക്രമീകരിച്ചത്. ഐ.ഒ.സി. നാഷണല്‍ വൈസ് ചെയര്‍മാന്‍ ജോര്‍ജ് എബ്രഹാം, ഫ്‌ളോറല്‍ പാര്‍ക്ക് മെര്‍ച്ചന്റ്‌സ് അസോസിയേഷന്‍ വൈസ് പ്രസിഡന്റും സാമൂഹിക പ്രവര്‍ത്തകനുമായ കോശി ഉമ്മന്‍, മെര്‍ച്ചന്റ്‌സ് അസോസിയേഷന്‍ കമ്മിറ്റി അംഗം വി.എം.ചാക്കോ, വേള്‍ഡ് മലയാളി കൗണ്‍സില്‍ (WMC) ന്യൂയോര്‍ക്ക് പ്രൊവിന്‍സ് പ്രസിഡന്റ് ഈപ്പന്‍ ജോര്‍ജ്, WMCവൈസ് പ്രസിഡന്റ് വര്‍ഗ്ഗീസ് എബ്രഹാം (രാജു), ഫോമാ മെട്രോ റീജിയന്‍ സെക്രട്ടറി ബിജു ചാക്കോ, സോഷ്യല്‍ വര്‍ക്കര്‍ ജയകൃഷ്ണന്‍, മോര്‍ട്ടഗേജ് ലോണ്‍ ഓഫീസര്‍ സജി തോമസ്, അഭിനേതാവ് ബിജോയ്, മാധ്യമ പ്രവര്‍ത്തകന്‍ മാത്യുക്കുട്ടി ഈശോ തുടങ്ങി നിരവധി മലയാളീ സുഹൃത്തുക്കള്‍ സ്വീകരണയോഗത്തില്‍ പങ്കെടുത്തു. അമേരിക്കന്‍ മലയാളികളുടെ സ്‌നേഹാദരവുകള്‍ക്കും സ്വീകരണം ക്രമീകരിച്ച ഏവര്‍ക്കും അഡ്വ.എല്‍ദോസ് കുന്നപ്പള്ളി എം.എല്‍.എ. നന്ദി രേഖപ്പെടുത്തി.



വാര്‍ത്തയും ഫോട്ടോയും : മാത്യുക്കുട്ടി ഈശോ

Content Highlights: reception


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
nazer faizy koodathayi

2 min

'പോര്‍ച്ചുഗല്‍ അധിനിവേശം നടത്തിയ രാജ്യം, എതിര്‍പ്പ് വഴിവിട്ട ആരാധനയോട്'; വിശദീകരണവുമായി സമസ്ത

Nov 25, 2022


vote

5 min

അടുത്തവര്‍ഷം ലോക്‌സഭാ തിരഞ്ഞെടുപ്പ്; ഇത്തവണ ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പോ?

Nov 25, 2022


arif muhammad khan

1 min

രാജ്ഭവനിലെ അതിഥിസത്കാരം: നാല് വര്‍ഷത്തിനിടെ 9 ലക്ഷത്തോളം ചെലവഴിച്ചെന്ന് കണക്കുകള്‍

Nov 25, 2022

Most Commented