.
ഹൂസ്റ്റണ്‍: ഡാലസ് സെന്റ് പോള്‍സ് മാര്‍ത്തോമാ ചര്‍ച്ച്, ഡാലസ് സെഹിയോന്‍ മാര്‍ത്തോമാ ചര്‍ച്ച് എന്നീ ഇടവകകളുടെ പുതിയ വികാരിമാരായി ചുമതലയേല്‍ക്കുന്നതിന് കേരളത്തില്‍ നിന്നും എത്തിച്ചേര്‍ന്ന ഷൈജു സി ജോയ്, ഭാര്യ സുബി ഉതുപ്പ് മക്കളായ ദയാ മറിയം, കരുണ്‍ ജോയ്, ജോബി ജോണ്‍ ഭാര്യ നീതു മക്കളായ നന്മ, ദയ, ജീവന് എന്നിവര്‍ക്ക് ഡാലസ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ മെയ് 11 ന് സ്വീകരണം നല്കി.
കരോള്‍ട്ടന്‍ മാര്‍ത്തോമാ ഇടവക വികാരി തോമസ് മാത്യു, ഡാലസ് സെന്റ് പോള്‍സ് മാര്‍ത്തോമാ ഇടവക ട്രസ്റ്റിമാരായ ഉമ്മന്‍ ജോണ്‍, അജു മാത്യു, സെക്രട്ടറി ഫില്‍ മാത്യു, വൈസ് പ്രസിഡന്റ് എബ്രഹാം മേപ്പുറത്ത്, ലെ ലീഡര്‍ സജി ജോര്‍ജ്, അനില്‍ മാത്യു, ടെന്നി കൊരുത്, ജോണ്‍ കെ മാത്യു, സെഹിയോന്‍ മാര്‍ത്തോമാ ചര്‍ച്ച് വൈസ് പ്രസിഡന്റ് കെ.എ.എബ്രഹാം, ഫിലിപ്പ് മാത്യു, നോര്‍ത്ത് അമേരിക്ക മാര്‍ത്തോമാ ഭദ്രാസന മീഡിയ കമ്മിറ്റി അംഗവും മാധ്യമ പ്രവര്‍ത്തകനുമായ ഷാജി രാമപുരം ഉള്‍പ്പെടെ നിരവധി പേര് വികാരിമാരെ സ്വീകരിക്കാന്‍ ഡാലസ് വിമാന താവളത്തില്‍ എത്തിച്ചേര്‍ന്നിരുന്നു.
കോഴിക്കോട് മാര്‍ത്തോമാ ഗൈഡന്‍സ് സെന്റര്‍ ചുമതലയിലായിരുന്നു റവ.ഷൈജു സി ജോയ്, റവ.ജോബി ജോണ്‍ ഭിലായ് മാര്‍ത്തോമ്മ ഇടവക വികാരിയായിരുന്നു.
വാര്‍ത്തയും ഫോട്ടോയും : പി.പി ചെറിയാന്
Content Highlights: reception
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..