കേരള കോണ്‍ഗ്രസ്(എം) എംഎല്‍എമാര്‍ക്ക് കാനഡയില്‍ സ്വീകരണം


-

കേരള കോണ്‍ഗ്രസ് മാണി ഗ്രൂപ്പിന്റെ എംഎല്‍എമാര്‍ക്ക് കാനഡയില്‍ സ്വീകരണം നല്‍കി. കാനഡ പ്രവാസി കേരള കോണ്‍ഗ്രസിന്റെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്.

സ്വീകരണ സമ്മേളനം പാര്‍ട്ടി ചെയര്‍മാന്‍ ജോസ് കെ മാണി ഉദ്ഘാടനം ചെയ്തു. പാര്‍ട്ടിയുടെയും പ്രവര്‍ത്തകരുടെയും ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നതിനാണ്, എതിര്‍വികാരമുണ്ടായെങ്കിലും പാലായില്‍ തന്നെ മത്സരിച്ചതെന്നു ചടങ്ങില്‍ സംസാരിച്ച ജോസ് കെ മാണി പറഞ്ഞു. പാര്‍ട്ടിയെ ഇല്ലായ്മ ചെയ്യാന്‍ ശ്രമിക്കുന്നവര്‍ക്കെതിരെയുള്ള പോരാട്ടത്തില്‍ പിന്നോട്ട് പോകാന്‍ സാധിക്കുമായിരുന്നില്ല. ഉടന്‍ തന്നെ മെംബര്‍ഷിപ്പ് ഡ്രൈവ് തുടങ്ങുമെന്നും കേഡര്‍ സ്വഭാവം ഉള്ള പാര്‍ട്ടി ആയി ശക്തമായി മുന്നോട്ടു കൊണ്ടുപോകുമെന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു പാര്‍ട്ടിക്ക് വേണ്ടി ബലിയാടാവുകയായിരുന്നു ജോസ് കെ മാണി എന്ന് ചടങ്ങില്‍ സംസാരിച്ച തോമസ് ചാഴികാടന്‍ എംപി പറഞ്ഞു. ജോസ് കെ മാണി എടുത്ത തീരുമാനങ്ങള്‍ ശരിയായിരുന്നു എന്ന് ഈ തിരഞ്ഞെടുപ്പ് വിജയത്തോടെ തെളിഞ്ഞിരിക്കുകയാണ് എന്ന് അദ്ദേഹം സൂചിപ്പിച്ചു.

പാര്‍ട്ടി ഏല്പിച്ച ദൗത്യം പൂര്‍ത്തിയാക്കുമെന്ന് ചടങ്ങില്‍ മുഖ്യപ്രഭാഷണം നടത്തിയ പാര്‍ലമെന്ററി പാര്‍ട്ടി നേതാവും ജലവിഭവ മന്ത്രിയുമായ റോഷി അഗസ്റ്റിന്‍ പറഞ്ഞു. കാര്‍ഷിക വിളകളുടെ ഉത്പാദനം വര്‍ധിപ്പിക്കുന്നതിനും, കര്‍ഷകരുടെ ജീവിത നിലവാരം ഉയര്‍ത്തുന്നതിനുമുള്ള നടപടികളുമായി മുന്നോട്ട് പോകും. മൈക്രോ ഇറിഗേഷന്‍ ഇതിന്റെ ആദ്യപടിയാണ്. ജലസേചനം, കാര്‍ഷികം, വൈദ്യുതി വകുപ്പുകളെ ബദ്ധപ്പെടുത്തിയുള്ള വലിയൊരു പദ്ധതി ആവിഷ്‌കരിച്ചു വരികയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കേരള കോണ്‍ഗ്രസിന്റെ വോട്ട് ബാങ്കുകള്‍ കൃത്യമായി തിരിച്ചറിയാന്‍ ഈ തിരഞ്ഞെടുപ്പ് കൊണ്ട് സാധിച്ചു എന്ന് ഗവണ്‍മെന്റ് ചീഫ് വിപ്പ് ഡോ.എന്‍.ജയരാജ് പറഞ്ഞു. പല മണ്ഡലങ്ങളിലും എല്‍ഡിഎഫിന്റെ വിജയത്തിന് പിന്നില്‍ കേരള കോണ്‍ഗ്രസ് എമ്മിന്റെ വോട്ടുകളും കാരണമായി എന്നുള്ളത് നമുക്കു ഏവര്‍ക്കും അഭിമാനിക്കാവുന്നതാണ് എന്ന് അദ്ദേഹം കൂട്ടിചേര്‍ത്തു.

പാര്‍ട്ടി ഓഫീസ് ചാര്‍ജ് ജനറല്‍ സെക്രട്ടറി സ്റ്റീഫന്‍ ജോര്‍ജ് എക്‌സ് എംഎല്‍എ ആശംസകള്‍ നേര്‍ന്നു. പാര്‍ട്ടിയുടെ പുതിയ എംഎല്‍എമാരായ ജോബ് മൈക്കിള്‍, സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍, പ്രമോദ് നാരായണന്‍ എന്നിവരും ചടങ്ങില്‍ സംസാരിച്ചു. കോവിഡ് മാനദണ്ഡങ്ങള്‍ നിലവിലുള്ളതിനാല്‍ സൂമിലായിരുന്നു പരിപാടി സംഘടിപ്പിച്ചത്.

കാനഡ പ്രവാസി കേരള കോണ്‍ഗ്രസ് എം പ്രസിഡന്റ് സോണി മണിയങ്ങാടന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ നൂറു കണക്കിന് ആളുകള്‍ പങ്കെടുത്തു. അമല്‍ വിന്‍സെന്റ് സ്വാഗതവും, ബിനീഷ് ജോര്‍ജ് കൃതജ്ഞതയും രേഖപ്പെടുത്തി. സെക്രട്ടറി സിനു മുളയാനിക്കല്‍, ട്രഷറര്‍ റോഷന്‍ പുല്ലുകാലായില്‍ എന്നിവര്‍ സംസാരിച്ചു.

ചടങ്ങുകള്‍ക്ക് ബൈജു പകലോമറ്റം, ബിജോയ് ഇല്ലം, ജോസ് നെല്ലിയാനി, ജിജു ജോസഫ്, സിബി ജോണ്‍, ജോസ് കുര്യന്‍, ആസ്റ്റര്‍ ജോര്‍ജ്, റെബി ചെമ്പോട്ടിക്കല്‍, ജോജോ പുളിക്കന്‍, റോബിന്‍ വടക്കന്‍, മാത്യു വട്ടമല, ചെറിയാന്‍ കരിംതകര, അശ്വിന്‍ ജോസ്, മാത്യു റോയ്, ക്ലിന്‍സ് സിറിയക്ക് എന്നിവര്‍ നേതൃത്വം നല്‍കി.

വാര്‍ത്തയും ഫോട്ടോയും : ഷിബു കിഴക്കേകുറ്റ്

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
alia bhatt

1 min

'ഞാന്‍ ഒരു സ്ത്രീയാണ്, പാഴ്‌സല്‍ അല്ല, ആരും എന്നെ ചുമക്കേണ്ടതില്ല'; രൂക്ഷ പ്രതികരണവുമായി ആലിയ

Jun 29, 2022


meena

1 min

'എന്റെ ജീവിതം കൂടുതല്‍ മനോഹരമാക്കിയ മഴവില്ല്';വിദ്യാസാഗറിനെ കുറിച്ച് അന്ന് മീന പറഞ്ഞു

Jun 29, 2022


devendra fadnavis

1 min

ഉദ്ധവിന്റെ രാജി ആഘോഷമാക്കി ബിജെപി; മധുരം പങ്കിട്ട് ഫട്നാവിസും നേതാക്കളും

Jun 29, 2022

Most Commented