സാന്‍ഫ്രാന്‍സിസ്‌കോയില്‍ രഥയാത്ര സംഘടിപ്പിച്ചു


-

സാന്‍ഫ്രാന്‍സിസ്‌കോ (കാലിഫോര്‍ണിയ): ജഗന്നാഥ കള്‍ച്ചറല്‍ ആന്റ് എജുക്കേഷണല്‍ സെന്ററിന്റെ ആഭിമുഖ്യത്തില്‍ കാലിഫോര്‍ണിയ സാന്‍ഫ്രാന്‍സിസ്‌കോ ബെ ഏരിയയില്‍ രഥോത്സവം സംഘടിപ്പിച്ചു. ആദ്യമായാണ് ഇങ്ങനെയൊരു രഥയാത്ര സംഘടിപ്പിക്കുന്നത്. ജൂലായ് 11ന് സംഘടിപ്പിച്ച രഥയാത്രയില്‍ ഇന്ത്യന്‍ അമേരിക്കന്‍ കമ്മ്യൂണിറ്റിയിലെ 500 പേര്‍ പങ്കെടുത്തു. കാലിഫോര്‍ണിയ നൈല്‍സ് ഫ്രീമോണ്ട് അമ്പലത്തിലാണ് ശ്രീ ജഗന്നാഥ പരിബര്‍ രഥോത്സവത്തിന്റെ ചടങ്ങുകള്‍ നടന്നത്.

രഥയാത്രയില്‍ പങ്കെടുത്തവര്‍ വേദമന്ത്രങ്ങള്‍ ഉരുവിട്ടും രഥോത്സവ ചടങ്ങുകള്‍ക്ക് അമ്പല പൂജാരി വിശ്വാമിജി നേതൃത്വം നല്‍കി.

രഥോത്സവത്തോടനുബന്ധിച്ച് ഒഡിസി ഡാന്‍സും മ്യൂസിക്ക്, പെയിന്റിംഗ് എന്നിവയും പ്രാദേശിക ഇന്ത്യന്‍ അമേരിക്കന്‍ ആര്‍ട്ടിസ്റ്റ് രഥത്തിന്റെ ചെറിയ മോഡലും ക്രമീകരിച്ചിരുന്നു.

ഫ്രീമോണ്ട് മേയര്‍ ലിലി മെയ്, സിറ്റി കൗണ്‍സില്‍ മെമ്പര്‍ രാജ സാല്‍വന്‍, ഹെയ്വാര്‍ഡ് സിറ്റി കൗണ്‍സിലിംഗ് അംഗം അയ്ഷാ വഹാസ്, ഡെ.കോണ്‍സുലേറ്റ് ജനറല്‍ രാജേഷ് നായ്ക്ക് ഉള്‍പ്പെടെ നിരവധി പ്രാദേശിക ജനപ്രതിനിധികളും രഥോത്സവത്തില്‍ പങ്കെടുത്തു. ഭാവി തലമുറയില്‍ സാംസ്‌കാരികവും ആത്മീയവുമായ പാരമ്പര്യം നിലനിര്‍ത്തുക എന്നതാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നതെന്ന് എജുക്കേഷന്‍ സെന്റര്‍ ഭാരവാഹികള്‍ അറിയിച്ചു.

വാര്‍ത്തയും ഫോട്ടോയും : പി.പി.ചെറിയാന്‍

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
ashraf tharasseri

2 min

'ബാധ്യതയെല്ലാം തീര്‍ത്തപ്പോള്‍ വേണ്ടപ്പെട്ടവര്‍ക്ക് ഞാനൊരു ബാധ്യതയായി'; അറംപറ്റിയതുപോലെ ആ വാക്കുകള്‍

Jul 5, 2022


Thalassery Overbury's Foley

1 min

തലശ്ശേരി പാര്‍ക്കിലെ കമിതാക്കളുടെ ഒളിക്യാമറ ദൃശ്യം പോണ്‍ സൈറ്റുകളില്‍; അപ്‌ലോഡ് ചെയ്തവരെ തേടി പോലീസ്

Jul 4, 2022


pinarayi and saji cheriyan

1 min

അപ്രതീക്ഷിത വിവാദം; മന്ത്രി സജി ചെറിയാനെ മുഖ്യമന്ത്രി വിളിപ്പിച്ചു, തിരക്കിട്ട ചര്‍ച്ചകള്‍

Jul 5, 2022

Most Commented