-
കാല്‍ഗറി: രാമായണ മാസാചരണത്തിന്റെ ഭാഗമായി കര്‍ക്കിടകം ഒന്ന് മുതല്‍ ഓം (Organization of Hindu Malayalees) കാല്‍ഗറി രാമായണ പാരായണം തുടങ്ങി. ഉമാ ജയദേവനാണ് വൈകുന്നേരം 6.30 മുതല്‍ 7:30 വരെ വീഡിയോ കോണ്‍ഫറന്‍സ് വഴി നടത്തുന്ന രാമായണ പാരായണത്തിന് നേതൃത്വം നല്‍കുന്നത് കുട്ടികള്‍ ഉള്‍പ്പെടെ നിരവധി കുടുംബങ്ങള്‍ ഇതില്‍ പങ്കെടുത്തു വരുന്നു.
കുട്ടികള്‍ക്ക് ആദ്ധ്യാത്മിക ജ്ഞാനവും സനാതന ധര്‍മ്മബോധവും നല്‍കുന്നതിന് വേണ്ടി ഈ വര്‍ഷം ഏപ്രില്‍ മുതല്‍ എല്ലാ ദിവസവും വൈകുന്നേരങ്ങളില്‍ സന്ധ്യാനാമജപവും അര്‍ത്ഥവിവരണവും നടത്തിവരുന്നുണ്ട്. ഈയൊരു പ്രത്യേക സാഹചര്യത്തില്‍ വീഡിയോ കോണ്‍ഫറന്‍സ് വഴിയാണ് ഇതു നടത്തപ്പെടുന്നത്.
വാര്‍ത്ത അയച്ചത് : ജോസഫ് ജോണ്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..