.
ഷിക്കാഗോ: ഷിക്കാഗോ തിരുഹൃദയ ക്‌നാനായ ദൈവാലയത്തില്‍ സെന്റ് വിന്‍സെന്റ് ഡിപോള്‍ സൊസൈറ്റി റാഫിള്‍ ടിക്കറ്റ് വിതരണോദ്ഘാടനം ഫൊറോനാ വികാരി ഏബ്രഹാം മുത്തോലത്ത് നിര്‍വഹിച്ചു. മാര്‍ച്ച് 27 ഞായറാഴ്ച 9:45 നുള്ള വിശുദ്ധ കുര്‍ബാനയ്ക്കുശേഷം സെന്റ് വിന്‍സെന്റ് ഡിപോള്‍ സൊസൈറ്റി മുന്‍ പ്രസിഡന്റും പ്രവര്‍ത്തകനുമായ ജേക്കബ് പുല്ലാപ്പള്ളിക്ക് നല്‍കിക്കൊണ്ടാണ് ഉദ്ഘാടനം നിര്‍വഹിച്ചത്.
ഷിക്കാഗോ തിരുഹൃദയ ക്‌നാനായ ദൈവാലയത്തില്‍ സെന്റ് വിന്‍സെന്റ് ഡിപോള്‍ സൊസൈറ്റി അംഗങ്ങള്‍ അനേകരെ സഹായിക്കുന്നുണ്ടെന്നും, അവരുടെ പ്രവര്‍ത്തനങ്ങളില്‍ പ്രത്യേകിച്ച് പാവപ്പെട്ടവര്‍ക്കുള്ള ഫണ്ട് റൈസിംഗ് പ്രോഗ്രാമായ റാഫിള്‍ ടിക്കറ്റ് എടുത്ത് സഹകരിക്കണമെന്നും ഏബ്രഹാം മുത്തോലത്ത് തന്റെ സന്ദേശത്തില്‍ അറിയിച്ചു.
നറുക്കെടുപ്പ് ഷിക്കാഗോ തിരുഹൃദയ ക്‌നാനായ ദൈവാലയത്തിന്റെ പ്രധാന തിരുന്നാളായ ജൂണ്‍ 12 ഞായറാഴ്ചക്കുള്ള വിശുദ്ധ കുര്‍ബാനക്ക് ശേഷമാണ് ക്രമീകരിച്ചിരിക്കുന്നത്.
എളിയവനില്‍ ഒരുവനെ സഹായിക്കുമ്പോള്‍ അത് എനിക്ക് തന്നെയാണ് ചെയ്തതെന്ന് നമ്മെ പഠിപ്പിച്ച വചനമനുസരിച്ച്, നമ്മുടെ സഹോദരെ സഹായിക്കുന്നതിനുള്ള ധനശേഖരണാര്‍ത്ഥം സംഘടിപ്പിച്ചിട്ടുള്ള റാഫിള്‍ ടിക്കറ്റ് എടുത്ത് വിജയിപ്പിക്കണമെന്ന് പ്രസിഡന്റ് ബിനോയ് കിഴക്കനടിയുടെ നേതൃത്വത്തിലുള്ള എക്‌സിക്യൂട്ടീവ് അംഗങ്ങള്‍ അഭ്യര്‍ത്ഥിച്ചു.
വാര്‍ത്തയും ഫോട്ടോയും : ബിനോയി സ്റ്റീഫന്‍ കിഴക്കനടി
Content Highlights: raffle ticket, st.vincent d paul society
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..