.
ഹൂസ്റ്റണ്‍: സെന്റ് പീറ്റേഴ്സ് സീറോ മലങ്കര കത്തോലിക്കാ പള്ളിയില്‍ റാഫിള്‍ 2023 കിക്കോഫ് സംഘടിപ്പിച്ചു. ദേവാലയ ധനശേഖരണാര്‍ത്ഥം നടത്തുന്ന റാഫിളിന്റെ കണ്‍വീനര്‍ ജെയിംസ് കൂടല്‍ റാഫിള്‍ കിക്കോഫ് പരിചയപ്പെടുത്തി. അമേരിക്ക - കാനഡ ഭദ്രാസന അധ്യക്ഷന്‍ ഡോ.ഫിലിപ്പോസ് മാര്‍ സ്‌തെഫാനോസ് മെത്രാപോലിത്ത മിസ്സോറി സിറ്റി മേയര്‍ റോബിന്‍ ഇലക്കാട്ടിന് ആദ്യ റാഫിള്‍ നല്‍കി ഉദ്ഘാടനം നിര്‍വഹിച്ചു.
നൂറ് ഡോളറാണ് ടിക്കറ്റ് വില. ഒന്നാം സമ്മാനം ടൊയോട്ടാ കൊറോള കാര്‍ അല്ലെങ്കില്‍ ക്യാഷ് പ്രൈസ്, രണ്ടാം സമ്മാനം ലാപ്‌ടോപ്, മൂന്നാം സമ്മാനം 65 ഇഞ്ച് എല്‍ഇഡി സ്മാര്‍ട്ട് ടിവി, നാലാം സമ്മാനം ഐപാഡ്, അഞ്ചാം സമ്മാനം എയര്‍പോഡ്. ടിക്കറ്റ് നറുക്കെടുപ്പ് 2023 ഡിസംബര്‍ 25ന് നടക്കും.
ജിജി ജോണ്‍ റിയല്‍റ്റര്‍, ജോര്‍ജ്ജ് ജോസഫ്, രാജേഷ് വര്‍ഗീസ് (ആര്‍ വി എസ് ഇന്‍ഷുറന്‍സ്), മാത്യു ആന്‍ഡ് ജോയല്‍ റിയല്‍ട്ടര്‍, ചെട്ടിനാട് റസ്റ്റോറന്റ്, തോമസ് ജോര്‍ജ്ജ് (ടിജിഎം) എന്നിവരാണ് സമ്മാനങ്ങള്‍ സ്‌പോണ്‍സര്‍ ചെയ്യുന്നത്.
ഫാ.ബിന്നി ഫിലിപ്പ് (സെന്റ് പീറ്റേഴ്‌സ് മലങ്കര കത്തോലിക്ക പള്ളി), റവ.സിസ്റ്റര്‍. ലീനസ്, തോമസ് എ. ജോര്‍ജ്, നിക്കോളാസ് ജോണ്‍, ട്രസ്റ്റി സാലു സാമുവല്‍, സെക്രട്ടറി അലക്‌സ് ബിനു, ജോണ്‍ ഫിലിപ്പ്, ജോര്‍ജ് ശാമുവേല്‍ തുടങ്ങിയവര്‍ പങ്കെടുത്തു. കോര്‍ഡിനേറ്റര്‍മാരായ ജോസ് കെ ജോണ്‍, ജെയിംസ് മാത്യു, ഫിലിപ്പ് ജോണ്‍ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.
വാര്‍ത്തയും ഫോട്ടോയും : ജീമോന്‍ റാന്നി
Content Highlights: raffle 2023 kickoff


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..