.
നേപ്പിള്‍സ് (ഫ്ളോറിഡ): ഫ്ളോറിഡയില്‍ പൈതോണിനെക്കുറിച്ച് ഗവേഷണം നടത്തുന്നവര്‍ പതിനെട്ട് അടിയോളം വലിപ്പവും, 215 പൗണ്ട് തൂക്കവുമുള്ള പൈതോണിനെ പിടികൂടി.
ഫ്ളോറിഡയില്‍ ഇതുവരെ പിടികൂടിയിട്ടുള്ള പൈതോണുകളില്‍ വെച്ച് ഏറ്റവും വലിയതാണിത്.
എവര്‍ഗ്ലേയ്ഡില്‍ നിന്നാണ് ഇതിനെപിടികൂടിയത്. ഇതിന് മുമ്പ് പിടികൂടിയ പൈതോണിന് ഈ പൈതോണിനേക്കാള്‍ 30 പൗണ്ട് തൂക്കം കുറവായിരുന്നു. സാധാരണ ഫ്ളോറിഡയില്‍ പിടികൂടുന്ന പൈതോണിന് ആറ് മുതല്‍ 10 അടി വരെയാണ് വലിപ്പം.
പൈതോണിന് 20 അടി വരെ നീളം ഉണ്ടാകുമെന്നാണ് ഗവേഷകര്‍ കണ്ടെത്തിയിരിക്കുന്നത്.
സൗത്ത് ഏഷ്യയില്‍ കൂടുതല്‍ കണ്ടുവരുന്ന ഇത്തരം പൈതോണിനെ 1970 ലാണ് ഫ്ളോറിഡയില്‍ ആദ്യമായി കണ്ടു തുടങ്ങിയത്.
2000 മുതല്‍ ഇതുവരെ ഫ്ളോറിഡ ഫിഷ് ആന്റ് വൈല്‍ഡ് ലൈഫ് 15,000 പൈതോണുകളെ കൊല്ലുകയോ, നീക്കം ചെയ്യുകയോ ചെയ്തിട്ടുണ്ട്.
എവര്‍ഗ്ലേയ്ഡ് പൈതോണ് ഹണ്ടിങ് സീസണില്‍ ഇതിനെ പിടികൂടുന്നവര്‍ക്ക് പ്രതിഫലവും നല്‍കാറുണ്ട്.
വാര്‍ത്തയും ഫോട്ടോയും : പി.പി.ചെറിയാന്
Content Highlights: Python caught in Florida measured in at 17.7 feet, 215 pounds
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..