-
ന്യൂയോര്‍ക്ക്: കഴിഞ്ഞ നാലു പതിറ്റാണ്ടുകളായ് ന്യൂയോര്‍ക്ക് പട്ടണത്തിലും അനുബന്ധ സ്റ്റേറ്റുകളിലുമായി പ്രവര്‍ത്തിച്ചു വരുന്ന പെന്തെക്കോസ്റ്റല്‍ യൂത്ത് ഫെല്ലോഷിപ്പ് ഓഫ് അമേരിക്ക (PYFA) എന്ന യുവജന സംഘടനയുടെ നാല്‍പതാമത് വാര്‍ഷിക സമ്മേളനം ഓഗസ്റ്റ് 14, 15 തീയതികളിലായി നടക്കുന്നു.
കോവിഡ്19 മൂലം ഉണ്ടായിരിക്കുന്ന പ്രതിസന്ധി കണക്കിലെടുത്ത്, കഴിഞ്ഞ വര്‍ഷങ്ങളില്‍ നിന്നും വ്യത്യസ്തമായി, പിവൈഎഫ്എയുടെ സമൂഹമാധ്യമങ്ങളിലൂടെയാണ് ഇത്തവണ കോണ്‍ഫറന്‍സ് നടക്കുന്നത്. 'റീ ഫോക്കസ്' എന്ന വിഷയമാണ് കോണ്‍ഫറന്‍സ് തീം ആയി തിരഞ്ഞെടുത്തിരിക്കുന്നത്.
ഓഗസ്റ്റ് 14 ന് വെള്ളിയാഴ്ച ന്യൂയോര്‍ക്ക് ഈസ്റ്റേണ്‍ ടൈം വൈകീട്ട് 7 മണിക്ക് കോണ്‍ഫറന്‍സ് പ്രാര്‍ത്ഥിച്ചാരംഭിക്കും തുടര്‍ന്ന് മലയാളത്തിലും ഇംഗ്ലീഷിലും ദൈവത്തിന്റെ അഭിഷിക്ത ദാസന്മാരായ പാസ്റ്റര്‍ ഷിബു തോമസും പാസ്റ്റര്‍ ജെറെമേല്‍ മായോയും ദൈവവചനത്തില്‍ നിന്ന് സംസാരിക്കുന്നതായിരിക്കും. പരിശുദ്ദത്മാവിന്റെ അഭിഷേകത്തിനും, ആത്മീക ശുശ്രുഷകള്‍ക്കും വേണ്ടി കൊതിക്കുന്ന യുവജനങ്ങള്‍ക്കായ് പതിനഞ്ചാം തിയതി ശനിയാഴ്ച രാവിലെ 11 മണിക്ക് (ന്യൂയോര്‍ക്ക് ഈസ്റ്റേണ്‍ ടൈം) പാസ്റ്റര്‍ സുജിത്ത് അലക്‌സ് എന്ന അനുഗ്രഹീത ദൈവദാസനോടൊപ്പം ഒരു 'സൂം' സെഷന്‍ ക്രമീകരിച്ചിട്ടുണ്ട്.
ഈ പ്രത്യേക 'സൂം' സെഷനില്‍ പങ്കുചേരുന്നതിനു 898 8726 0197 എന്ന 'സൂം' മീറ്റിംഗ് ഐഡിയോ https://bit.ly/39V8l1z എന്ന ലിങ്കോ ഉപയോഗിക്കുക. പതിനഞ്ചാം തീയതി വൈകുന്നേരം 5:30 മുതല്‍ മലയാളം സര്‍വീസും, 7:30 മുതല്‍ ഇംഗ്ലീഷ് സര്‍വീസും ലൈവായി സംപ്രേഷണം ചെയ്യുന്നതായിരിക്കും. ഈ സെഷനുകളിലും പാസ്റ്റര്‍ ഷിബു തോമസ് പാസ്റ്റര്‍ ജെര്‍മെല്‍ മായോ എന്നിവര്‍ യഥാക്രമം ദൈവവചനത്തില്‍ നിന്നും സംസാരിക്കും. മേല്‍പറഞ്ഞ എല്ലാ സെഷനുകളിലും പിവൈഎഫ്എ വര്‍ഷിപ് ടീം അനുഗ്രഹീത ആരാധന നയിക്കുന്നതായിരിക്കും.
പിവൈഎഫ്എയുടെ നേതൃത്വ നിരയില്‍ പ്രവര്‍ത്തിക്കുന്ന ബ്രദര്‍ ലെവി ചെറിയാന്‍, സിസ്റ്റര്‍ നീന തോമസ്, പാസ്റ്റര്‍ ഡാനിയേല്‍ ജോണ്‍ എന്നിവരും മറ്റു അനേകം ദൈവദാസന്മാരും യുവജനങ്ങളും കൂട്ടായി നടത്തുന്ന ഈ കോണ്‍ഫറന്‍സ് വിവരങ്ങള്‍ക്ക് www.pyfa.org സന്ദര്‍ശിക്കുക.
വാര്‍ത്ത അയച്ചത് : നിബു വെള്ളവന്താനം
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..