പുതിന്‍ ആണവായുധം ഉപയോഗിക്കാന്‍ സാധ്യതയെന്ന് യുഎസ് ഇന്റലിജന്‍സ് ചീഫ്


.

വാഷിങ്ടണ്‍ ഡിസി: യുക്രൈന്‍ യുദ്ധം പരാജയത്തിലേക്കാണ് നീങ്ങുന്നതെന്ന് തോന്നിയാല്‍ റഷ്യന്‍ പ്രസിഡന്റ് വാള്‍ഡിമിര്‍ പുതിന്‍ യുക്രൈനെതിരെ ആണവായുധം ഉപയോഗിക്കാന്‍ സാധ്യതയെന്ന് യുഎസ് ഇന്റലിജന്‍സ് ചീഫ് മെയ് 10 ന് മുന്നറിയിപ്പ് നല്‍കി.

റഷ്യന്‍ അധിനിവേശത്തെത്തുടര്‍ന്ന് ലോകം നേരിടുന്ന ഭീഷണിയെക്കുറിച്ച് യുഎസ് സെനറ്റില്‍ പ്രസ്താവന നടത്തുകയായിരുന്നു നാഷണല്‍ ഇന്റലിജന്‍സ് മേധാവി ആവ്‌റില്‍ ഹെയ്ന്‍സ്.

യുക്രൈനിന് അമേരിക്കയും സഖ്യകക്ഷികളും നല്‍കുന്ന പിന്തുണ പുതിനെ പരിഭ്രാന്തനാക്കിയിരിക്കുകയാണെന്നും അതിന് പ്രതികാരമെന്ന നിലയിലായിരിക്കും ആണവായുധം പ്രയോഗിക്കുന്നതിന് റഷ്യ തയ്യാറാവുകയെന്നും ----ഇന്നര്‍ സെനറ്റ് ആംഡ് സര്‍വീസ് കമ്മിറ്റിയെ അറിയിച്ചു.

യുക്രൈന് പിന്തുണ നല്‍കുന്ന രാജ്യങ്ങളേക്കാള്‍ തങ്ങള്‍ ശക്തരാണെന്ന് തെളിയിക്കുന്നതിനും റഷ്യ ആണവായുധം ഉപയോഗിക്കാന്‍ മടിക്കില്ലയെന്നും ഇവര്‍ അഭിപ്രായപ്പെട്ടു.

അതേസമയം ക്രിമ്‌ലീന്‍സ് ഡെപ്യൂട്ടി വിദേശകാര്യമന്ത്രി അലക്‌സാണ്ടര്‍ ഗ്രൂഷ്‌കൊ യുക്രൈനെതിരെ ആണവായുധം പ്രയേഗിക്കുമെന്ന പ്രചരണം നിഷേധിച്ചു. എന്നാല്‍ അത്യാവശ്യ സന്ദര്‍ഭങ്ങളില്‍ ആണവായുധം ഉപയോഗിക്കാമെന്ന് മിലിറ്ററി ----ഡോക്ട്രിനില്‍ ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.

എഴുപത്തിയഞ്ചു ദിവസങ്ങള്‍ പിന്നിട്ടിട്ടും യുദ്ധം പൂര്‍ണമായും വിജയിക്കുന്ന ലക്ഷണങ്ങള്‍ ഒന്നും തന്നെയില്ലെന്ന് മാത്രമല്ല റഷ്യക്ക് വന്‍ സൈനിക തിരിച്ചടി ലഭിക്കുന്നതും പുതിനെ ആണവായുധ പ്രയോഗത്തിലേക്കെത്തിക്കുമോ എന്നാണ് ലോകം ഭയപ്പെടുന്നത്.

വാര്‍ത്തയും ഫോട്ടോയും : പി.പി.ചെറിയാന്‍

Content Highlights: Putin could use nuclear weapon if he felt war being lost – US intelligence chief

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
poornima indrajith

'ഓക്കേ അല്ലേ..ഇതു പെര്‍ഫെക്റ്റ് ആണ്'; വീട് നിര്‍മാണത്തിനിടെ ഭിത്തി തേച്ച് പൂര്‍ണിമ

May 16, 2022


Ukraine

1 min

യുക്രൈനില്‍നിന്നെത്തിയ മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്ക് രാജ്യത്ത് തുടര്‍പഠനം നടത്താനാകില്ല- കേന്ദ്രം

May 17, 2022


hotel

1 min

ഹോട്ടലിലെ ഭക്ഷണസാധനങ്ങള്‍ ശൗചാലയത്തില്‍; ഫോട്ടോയെടുത്ത ഡോക്ടര്‍ക്ക് മര്‍ദനം, മൂന്നുപേര്‍ അറസ്റ്റില്‍

May 16, 2022

More from this section




Most Commented