-
വാഷിങ്ടണ്‍ ഡിസി: ഇന്ത്യന്‍ അമേരിക്കന്‍ വനിത അയിഷ ഷായെ നിയുക്ത പ്രസിഡന്റ് ജോ ബൈഡന്റെ ഡിജിറ്റല്‍ ടീമില്‍ ഉള്‍പ്പെടുത്തുന്നതായി ഡിസംബര്‍ 28 ന് പുറത്തിറക്കിയ വിജ്ഞാപനത്തില്‍ പറയുന്നു.
ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമിലൂടെ പൊതുജനങ്ങളുമായി സമ്പര്‍ക്കം പുലര്‍ത്തുക എന്നതാണ് ഡിജിറ്റല്‍ ടീമിന്റെ പ്രധാനകര്‍ത്തവ്യം.
ബൈഡന്റെ പ്രസിഡന്‍ഷ്യല്‍ ക്യാമ്പയിന് എഡിറ്റോറിയല്‍ ഡെപ്യൂട്ടി ഡയറക്ടര്‍ ബ്രണ്ടന്‍ കോനാണ് ഡിജിറ്റല്‍ പ്ലാറ്റ്ഫോം മാനേജര്‍. ബ്രണ്ടല് കോനാണ ഡിജിറ്റല്‍ പ്ലാറ്റ് ഫോം മാനേജര്‍. തിരഞ്ഞെടുപ്പ് പ്രചരണത്തില്‍ ബൈഡന്റെ സഹായികളായ 12 ഡെമോക്രാറ്റില്‍ അംഗങ്ങള്‍ ഉള്‍പ്പെടുന്നതാണ് ഡിജിറ്റല്‍ ടീം.
കശ്മീരില്‍ ജനിച്ച അയിഷ ലൂസിയാനയിലാണ് വളര്‍ന്നത്. ബൈഡന് ഹാരിസ് തിരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഡിജിറ്റല്‍ പാര്‍ട്ണര്‍ഷിപ്പ് മാനേജരായിരുന്നു.
ഇപ്പോള്‍ ബൈഡന് ട്രാന്സിഷന് ടീമിന്റെ ഡിജിറ്റല്‍ പാര്‍ട്ണര്‍ഷിപ്പ് മാനേജരായി പ്രവര്‍ത്തിക്കുന്ന ഡേവിഡ്സണ് കോളേജില്‍ നിന്നും ഇംഗ്ലീഷ് ലിറ്ററേച്ചറില്‍ ബിരുദം നേടി.
ബൈഡന്-കമലഹാരിസ് ട്രാന്സിഷന് ടീമില്‍ ഇടം കണ്ടെത്തിയ അവസാന വ്യക്തിയാണ് അയിഷ. ഇനിയും പുതിയ തസ്തികകളിലേക്ക് നിരവധി ഇന്ത്യന്‍ അമേരിക്കന്‍ വംശജരെ പരിഗണിക്കുന്നുണ്ട്.
ഓണ്‍ലൈനിന്റെ പ്രസക്തി വര്‍ദ്ധിച്ചതോടെ ഡിജിറ്റല്‍ ടീമിന്റെ ഉത്തരവാദിത്വവും വര്‍ദ്ധിച്ചതായി പുതിയതായി നിയമിതയായ അയിഷ ഷാ പറഞ്ഞു.
വാര്‍ത്തയും ഫോട്ടോയും : പി.പി.ചെറിയാന്
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..