പിടിച്ചെടുത്ത രേഖകള്‍ ഉടന്‍ പരസ്യപ്പെടുത്തണമെന്ന് ട്രംപ്


.

വാഷിങ്ടണ്‍ ഡിസി: യാതൊരു മുന്നറിയിപ്പും വാറണ്ടും ഇല്ലാതെ ഫ്‌ളോറിഡയിലുള്ള വസതിയില്‍ അതിക്രമിച്ചുകയറി പിടിച്ചെടുത്തുവെന്ന് പറയപ്പെടുന്ന രേഖകള്‍ ഉടന്‍ പരസ്യപ്പെടുത്തണമെന്ന് ഡൊണാള്‍ഡ് ട്രംപ് ഒരു പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

രാഷ്ട്രീയ എതിരാളികളെ നിശ്ശബ്ദരാക്കുന്നതിന് റാഡിക്കല്‍ ഇടതുപക്ഷ ഡെമോക്രാറ്റുകള്‍ കഴിഞ്ഞ ആറുവര്‍ഷമായി പ്രതിക്കെതിരെ നടത്തുന്ന അടിസ്ഥാനരഹിത ആരോപണങ്ങളില്‍ ഏറ്റവും പുതിയതാണ് ഫ്‌ളോറിഡ പാം ബീച്ചിലെ മാര്‍ എ ലാഗോയില്‍ സംഭവിച്ചതെന്ന് ട്രംപ് കുറ്റപ്പെടുത്തി.



ഈയിടെ നടത്തിയ അഭിപ്രായ സര്‍വേകളില്‍ തിരഞ്ഞെടുപ്പു രംഗത്ത് പ്രവേശിക്കുന്നതിന് വോട്ടര്‍മാര്‍ നല്‍കുന്ന വര്‍ധിച്ച പിന്തുണയും തിരഞ്ഞെടുപ്പു പ്രചരണങ്ങളോടനുബന്ധിച്ചു നടത്തുന്ന ഫണ്ട് കളക്ഷനിലുള്ള റിക്കാര്‍ഡ് തുകയും മിഡ്‌ടേം തിരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടി വന്‍ നേട്ടം കൊയ്യുമെന്നതും ഡെമോക്രാറ്റിക് പാര്‍ട്ടിയെ പ്രത്യേകിച്ച് ബൈഡനെ വിറളി പിടിപ്പിച്ചിരിക്കുകയാണെന്നും ട്രംപിന്റെ പ്രസ്താവനയില്‍ പറയുന്നു.

ലോകരാഷ്ട്രങ്ങള്‍ അമേരിക്കയെ സസൂക്ഷ്മം നിരീക്ഷിച്ചുവരികയാണ്. അതിര്‍ത്തിയില്‍ അമേരിക്ക അഭയാര്‍ത്ഥികളെ നിയന്ത്രിക്കുന്നതില്‍ പരാജയപ്പെടുന്നതും വര്‍ധിച്ചുവരുന്ന അക്രമണപ്രവണതകളും അമേരിക്ക നേരിടുന്ന ഊര്‍ജ പ്രതിസന്ധിയും നാഷണല്‍ സെക്യൂരിറ്റിയില്‍ സംഭവിച്ചിരിക്കുന്ന പാകപിഴകളും ലോകരാഷ്ട്രങ്ങളുടെ മുമ്പില്‍ അമേരിക്കയെ തരം താഴ്ത്തിയിരിക്കുന്നു. ഇതില്‍ നിന്നും ജനശ്രദ്ധ തിരിച്ചുവിടുന്നതിനാണ് അറ്റോര്‍ണി ജനറല്‍ മെറിക് ഗാര്‍ലന്‍ഡിനെ ഉപയോഗിച്ചു തന്റെ വീട് വാറണ്ടില്ലാതെ റെയ്ഡ് ചെയ്‌തെന്നും ട്രംപ് ആരോപിച്ചു.

ജസ്റ്റിസ് ഡിപ്പാര്‍ട്ട് മെന്റ് ഫെഡറല്‍ ജഡ്ജിയോട് വാറണ്ട് പുറപ്പെടുവിക്കുന്നതിന് ആവശ്യപ്പെട്ട രേഖകളും രേഖകള്‍നടത്തിയ പന്ത്രണ്ട് ബോക്‌സുകളും വീട്ടില്‍ നിന്നും പിടിച്ചെടുത്തതിന്റെ വിവരങ്ങളും പ്രസിദ്ധീകരിക്കണമെന്നും ട്രംപ് ആവശ്യപ്പെടുന്നു.

വാര്‍ത്തയും ഫോട്ടോയും : പി.പി.ചെറിയാന്‍

Content Highlights: PRESIDENT TRUMP URGES: 'RELEASE THE DOCUMENTS NOW!' RELATED TO 'UNAMERICAN, UNWARRANTED' RAID


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022


Arif Muhammed Khan

1 min

143 ദിവസം സംസ്ഥാനത്തിനു പുറത്ത്, ചെലവാക്കിയത് 1 കോടിയിലധികം; മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാതെ ഗവര്‍ണർ

Dec 5, 2022


04:02

'ലൈലാ ഓ ലൈലാ...' എവർ​ഗ്രീൻ ഡിസ്കോ നമ്പർ | പാട്ട് ഏറ്റുപാട്ട്‌

Sep 26, 2022

Most Commented