.
വാഷിങ്ടണ്‍ ഡി.സി: പ്രസിഡന്റ് ബൈഡന്റെയും പ്രഥമ വനിത ജില് ബൈഡന്റെയും കൊച്ചുമകളുടെ വിവാഹം ഈ വര്‍ഷാവസാനം വൈറ്റ് ഹൗസ് സൗത്ത് ലോണില്‍ വെച്ച് നടക്കുമെന്ന് ജില് ബൈഡന് ജൂലായ് 28 ന് അറിയിച്ചു.
നയോമി ബൈഡനും പീറ്റര്‍ നീലും തമ്മിലുള്ള വിവാഹം 1600 പെന്‍സില്‍വാനിയ അവന്യൂവിലാണ് നടക്കുക എന്ന് നയോമി പറഞ്ഞു. ഏക്കറുകള്‍ പരന്നുകിടക്കുന്ന പച്ചപുല്‍ മൈതാനം ഉള്‍പ്പെടുന്നതാണ് വൈറ്റ് ഹൗസ് സൗത്ത് ലോണ്‍. പ്രസിഡന്റിന്റെ വിമാനം ഇവിടെ നിന്നാണ് വ്യത്യസ്ത സ്ഥലങ്ങളിലേക്ക് പറന്നുയരുന്നത്.
28 വയസ്സ് പ്രായമുള്ള നയോമി ബൈഡന് ഹണ്ടര്‍ ബൈഡന്റെയും കാതലിന്റെയും മകളാണ്. വാഷിങ്ടണില്‍ ലോയറായിട്ടാണ് നയോമി പ്രവര്‍ത്തിക്കുന്നത്. 24 വയസ്സുകാരനായ പീറ്റര്‍ നീലിനെ കഴിഞ്ഞവര്‍ഷം ഏപ്രില്‍ മുതല്‍ ഡേറ്റിംഗ് ചെയ്യുകയായിരുന്നു നയോമി.
നികുതി ദായകരുടെ ഒരു പെനി പോലും ഈ വിവാഹത്തിനുപയോഗിക്കുകയില്ലെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരീന്‍ ജീന്‍ വ്യാഴാഴ്ച പറഞ്ഞു. ഇതൊരു വ്യക്തിപരമായ കാര്യമാണ്. ഇതില്‍ വൈറ്റ് ഹൗസിന് ഒരു ബിസിനസും ഇല്ല. ഇവര്‍ കൂട്ടിച്ചേര്‍ത്തു.
വൈറ്റ് ഹൗസിന്റെ 1800 മുതലുള്ള ചരിത്രം പരിശോധിക്കുമ്പോള്‍ നിരവധി പ്രസിഡന്റുമാരുടെ മക്കളാണ് ഇവിടെ വിവാഹിതരായിട്ടുള്ളത്. 2008 ല്‍ ജോര്‍ജ് ഡബ്ല്യു. ബുഷ്, മകള്‍ ജെന്ന ബുഷിന്റെ വിവാഹവും ഇവിടെ ഒരുക്കിയിരുന്നു.
വാര്‍ത്തയും ഫോട്ടോയും : പി.പി.ചെറിയാന്
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..