എച്ച്.ഒ.വി. ലൈനില്‍ ഗര്‍ഭസ്ഥശിശുവുമായി വാഹനമോടിക്കുമ്പോള്‍ രണ്ടായി പരിഗണിക്കണമെന്ന് യുവതി


.

ഡാലസ്: ഹൈ ഒക്യുപെന്‍സി വെഹിക്കിള്‍ (എച്ച്.ഒ.വി.) ലൈനിലൂടെ യാത്ര ചെയ്യണമെങ്കില്‍ വാഹനത്തില്‍ ഡ്രൈവര്‍ക്കു പുറമെ മറ്റൊരു യാത്രക്കാരന്‍ കൂടി ഉണ്ടാകണമെന്നാണ് നിയമം അനുശാസിക്കുന്നത്. അല്ലെങ്കില്‍ അത് ട്രാഫിക് നിയമലംഘനമായി കണക്കാക്കി ടിക്കറ്റ് നല്‍കുന്നതിന് വ്യവസ്ഥയുണ്ട്.

പ്ലാനോയില്‍ നിന്നുള്ള ബ്രാണ്ടി ബെട്ടോണ്‍ എന്ന സ്ത്രീ എച്ച്.ഒ.വി.ലൈനിലൂടെ വാഹനം ഓടിക്കുമ്പോള്‍, പോലീസ് വാഹനത്തെ പിന്തുടര്‍ന്ന് പിടിച്ചു. യു.എസ്. ഹൈവെ 75 സൗത്തിലൂടെ വാഹനം ഓടിക്കുമ്പോഴായിരുന്നു പോലീസ് പിടികൂടിയത്.

കാറില്‍ വേറെ ആരെങ്കിലും ഉണ്ടോയെന്ന് പോലീസ് ചോദിച്ചു. ഉണ്ട് എന്റെ ഉദരത്തില്‍ ജീവനുള്ള ഒരു കുഞ്ഞുണ്ട് എന്ന് യുവതി പറഞ്ഞു. പക്ഷെ അത് ഒരു യാത്രക്കാരനായി കണക്കാക്കാനാവില്ലെന്ന പോലീസ്. ടെക്‌സാസ് പീനല്‍ കോഡ് ജനിക്കാത്ത ഒരു കുട്ടിയെ ഒരു വ്യക്തിയായിട്ടാണ് കണക്കാക്കുന്നതെന്ന് യുവതി വാദിച്ചുവെങ്കിലും പോലീസ് അംഗീകരിച്ചില്ല. ഗര്‍ഭസ്ഥശിശു ജനിക്കുന്നതിനുമുമ്പുള്ള ഒരു ജീവനാണ് എന്തുകൊണ്ട് രണ്ടാമതൊരു യാത്രക്കാരായി ശിശുവിനെ അംഗീകരിച്ചുകൂട എന്ന് ചോദിച്ചപ്പോള്‍ പോലീസ് പിന്നീടൊന്നും പറയാതെ 215 ഡോളര്‍ ഫൈന്‍ ഈടാക്കുന്നതിനുള്ള ഒരു ട്രാഫിക് ടിക്കറ്റ് നല്‍കി ഇവരെ വിട്ടയച്ചു.

ഇതിനെതിരെ കോടതിയെ സമീപിക്കുമെന്ന് ബ്രാണ്ടി പറഞ്ഞു. ജൂലൈ 20-നാണ് ഇവര്‍ക്ക് കോടതിയില്‍ ഹാജരാകേണ്ടത്.

വാര്‍ത്തയും ഫോട്ടോയും : പി.പി.ചെറിയാന്‍

Content Highlights: Pregnant woman says her fetus should count as a passenger in HOV lanes. She got a ticket

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Yuan Wang-5

1 min

ഇന്ത്യയുടെ ആശങ്കകള്‍ തള്ളി ശ്രീലങ്ക; ചൈനീസ് ചാരക്കപ്പലിന് നങ്കൂരമിടാന്‍ അനുമതി നല്‍കി

Aug 13, 2022


IN DEPTH

11:43

ഷെയര്‍ മാര്‍ക്കറ്റിലെ വിജയമന്ത്രം; ഓഹരി രാജാവ് വിടപറയുമ്പോള്‍ | Rakesh Jhunjunwala

Aug 14, 2022


bjp

1 min

നെഹ്‌റുവിനെ ലക്ഷ്യമിട്ട് വിഭജനത്തേക്കുറിച്ചുള്ള വീഡിയോയുമായി ബിജെപി; തിരിച്ചടിച്ച് കോണ്‍ഗ്രസ്

Aug 14, 2022

Most Commented