.
ഹൂസ്റ്റണ്‍: അഖില ലോക പ്രാര്‍ത്ഥന ദിനത്തോടനുബന്ധിച്ചു ഇമ്മാനുവേല്‍ മാര്‍ത്തോമാ ഇടവക സേവികാ സംഘത്തിന്റെ ആഭിമുഖ്യത്തില്‍ പ്രാര്‍ത്ഥനാദിനം ആചരിച്ചു.
ലോക പ്രാര്‍ത്ഥന ദിനത്തോടനുബന്ധിച്ച് എല്ലാവര്‍ഷവും മാര്‍ച്ച് മാസം ആദ്യത്തെ വെള്ളിയാഴ്ച ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ഏകദേശം 170 രാജ്യങ്ങളില്‍ നിന്നുള്ള, വിവിധ സംസ്‌കാരവും പാരമ്പര്യത്തിലുമുള്ള വനിതകള്‍ പ്രാര്‍ത്ഥനയ്ക്കും ധ്യാനത്തിനുമായി ഒത്തുകൂടുന്നു. ലോകത്തെമ്പാടുമുള്ള സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ മനസിലാക്കി അവയെ ദൈവസന്നിധിയില്‍ സമര്‍പ്പിച്ചു പ്രാര്‍ത്ഥിക്കുന്നതിനായി പ്രത്യേകം വേര്‍തിരിച്ചിരിക്കുന്ന ദിനമാണ് വേള്‍ഡ് ഡേ പ്രയര്‍.
മാര്‍ച്ച് 12 ന് ശനിയാഴ്ച്ച രാവിലെ ഇമ്മാനുവേല്‍ മാര്‍ത്തോമാ ദേവാലയത്തില്‍ വച്ചു നടത്തപ്പെട്ട പ്രാര്‍ത്ഥനാദിന സമ്മേളനത്തില്‍ 60 പരം സ്ത്രീകള്‍ പങ്കെടുത്തു. പ്രത്യേക ആരാധനയ്ക്കും പ്രാര്‍ത്ഥനയ്ക്കും ശേഷം ഡോ ഷെറിന്‍ മറിയം സോനു ഈ വര്‍ഷത്തെ പ്രധാന ചിന്താവിഷയത്തെ ആധാരമാക്കി ദൈവവചന ധ്യാനത്തിന് നേതൃത്വം നല്‍കി.
വികാരി ഡോ.ഈപ്പന്‍ വര്‍ഗീസ് അധ്യക്ഷത വഹിച്ചു. ഇടവക സേവികാസംഘം സെക്രട്ടറി മറീന മാത്യു സ്വാഗതം ആശംസിച്ചു. വൈസ് പ്രസിഡന്റ് ഗ്രേസ് സഖറിയ നന്ദിയും പറഞ്ഞു. സമ്മേളനത്തിനു ശേഷം ഉച്ചഭക്ഷണവും ഒരുക്കിയിരുന്നു.
വാര്‍ത്തയും ഫോട്ടോയും : ജീമോന്‍ റാന്നി
Content Highlights: prayer day
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..