-
ഡാലസ്: അഖില ലോക വനിതാ പ്രാര്‍ത്ഥനാ ദിനം ഡാലസില്‍ മാര്‍ച്ച് 6 ന് കേരള എക്യൂമെനിക്കല്‍ ക്രിസ്ത്യന്‍ ഫെലോഷിപ്പിന്റെ ആഭിമുഖ്യത്തില്‍ നടത്തപ്പെടുന്നു. കോവിഡ് പ്രോട്ടോകോള്‍ നിലവിലുള്ളതിനാല്‍ വെര്‍ച്യുല്‍ പ്ലാറ്റ്‌ഫോം വഴി നടത്തപ്പെടുന്ന കേരള എക്യൂമെനിക്കല്‍ ക്രിസ്ത്യന്‍ ഫെലോഷിപ്പിന്റെ വേള്‍ഡ് ഡെ പ്രെയറിന് ഈ വര്‍ഷം ആതിഥേയത്വം വഹിക്കുന്നത് സെന്റ് അല്‍ഫോന്‍സാ സീറോ മലബാര്‍ കാത്തോലിക്ക ചര്‍ച്ചാണ്.
സമൂഹത്തിലെ അശരണരും ആലംബഹീനരുമായ ജനസമൂഹത്തിന്റെ ഉന്നമനത്തിനായിട്ടുള്ള നിരവധി പദ്ധതികള്‍ ആസൂത്രണം ചെയ്ത് പ്രവര്‍ത്തിച്ചു വരുന്ന എക്യൂമെനിക്കല്‍ ഫോലോഷിപ്പിന്റെ വഴിത്താരയിലെ നാഴിക കല്ലുകളിലൊന്നാണ് ലോകപ്രാര്‍ത്ഥനാ ദിനം.
ലോകത്തെമ്പാടുമുള്ള സ്ത്രീകളുടെ പ്രശ്നങ്ങള്‍ പരസ്പരം മനസിലാക്കി അവയെ ദൈവസന്നിധിയില്‍ സമര്‍പ്പിച്ചു പ്രാര്‍ത്ഥിക്കുന്നതിനായുള്ള ദിനമാണ് വേള്‍ഡ് ഡെ പ്രെയര്‍. എല്ലാ വര്‍ഷവും, മാര്‍ച്ച് മാസത്തെ ആദ്യ വെള്ളിയാഴ്ചയാണ് ഈ ദിനമായി ആചരിക്കുന്നത്.
ശനിയാഴ്ച രാവിലെ 10 മണിക്ക് ആരംഭിക്കുന്ന പ്രാര്‍ത്ഥനയില്‍ ഡാലസ് ഫോര്‍ട്ട് വത്തിലെ എല്ലാ ക്രൈസ്തവ ദേവാലയങ്ങളിലേയും സ്ത്രീകള്‍ പങ്കെടുക്കണമെന്ന് കെഇസിഎഫ് സെക്രട്ടറി അലക്‌സ് അലക്‌സാണ്ടര്‍, സുജാത ജോസഫ് ( കോര്‍ഡിനേറ്റര്‍) എന്നിവര്‍ അറിയിച്ചു.
Meeting ID: 850 032 66789
Passcode: 389331
കൂടുതല്‍ വിവരങ്ങള്‍ക്ക് :
ഫാ.ജേക്കബ് ക്രിസ്റ്റി : (281)9046622
വാര്‍ത്തയും ഫോട്ടോയും : പി.പി.ചെറിയാന്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..