-
ഡാലസ്: നാട്ടിലുള്ള പ്രവാസികളുടെ സ്വത്തുക്കള്‍ കൈയേറുന്നതുള്‍പ്പെടെ നാട്ടിലേക്കു തിരിച്ചു വരുന്ന ചൂഷണം അനുഭവിക്കുന്ന ഇന്ത്യക്കാരുടെ പ്രത്യേകിച്ചു മ ലയാളികളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുവാന്‍ ജുഡീഷ്യല്‍ അധികാരങ്ങള്‍ ഉള്ള ദേശീയ എന്‍. ആര്‍. ഐ. കമ്മീഷന്‍ രൂപീകരിക്കുവാന്‍ വേള്‍ഡ് മലയാളി കൗണ്‍സില്‍ സമ്മര്‍ദ്ദം ചെലുത്തുമെന്നു വേള്‍ഡ് മലയാളി കൗണ്‍സില്‍ ഡല്‍ഹി പ്രൊവിന്‍സ് പ്രസിഡന്റും സുപ്രീം കോര്‍ട്ട് ഓഫ് ഇന്ത്യയുടെ അഡ്വക്കേറ്റും പ്രവാസി ലീഗല്‍ സെല്‍ ഫൗണ്ടറുമായ അറ്റോര്‍ണി ജോസ് എബ്രഹാം ഉറപ്പു നല്‍കി. വിദേശ ഇന്ത്യന്‍ എംബസികള്‍ പ്രസ്തുത കമ്മീഷന്റെ പരിധിയില്‍ വരുകയാണെങ്കില്‍ വിദേശത്തുവച്ചു പ്രവാസികള്‍ക്കുണ്ടാകുന്ന പ്രശ്‌നങ്ങള്‍ക്ക് ഒരു ശാശ്വത പരിഹാരമാകുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.
വേള്‍ഡ് മലയാളി കൗണ്‍സില്‍ ഡി.എഫ്.ഡബ്ല്യൂ പ്രൊവിന്‍സ് നോര്‍ത്ത് ടെക്‌സാസ് പ്രൊവിന്‍സ്, ഡാലസ് പ്രൊവിന്‍സ്, എന്നീ മൂന്നു പ്രൊവിന്‍സുകള്‍ സംയുക്തമായി ഡിസംബര്‍ 31 വെള്ളിയാഴ്ച വൈകീട്ട് 7 മണിക്ക് കിയ (ഗാര്‍ലാന്‍ഡ്) ഓഡിറ്റോറിയത്തില്‍ 'പ്രവാസികളും അവരുടെ പ്രധാന പ്രശ്‌നങ്ങളും' എന്ന വിഷയത്തില്‍ നടത്തിയ സെമിനാറില്‍ പ്രസംഗിക്കുകയായിരുന്നു അറ്റോര്‍ണി ജോസ് എബ്രഹാം.
വേള്‍ഡ് മലയാളി കൗണ്‍സില്‍ ഗ്ലോബല്‍ ഓര്‍ഗനൈസഷന്‍ ഡെവലപ്‌മെന്റ് വൈസ് പ്രസിഡന്റ് പി.സി.മാത്യു നേതൃത്വം കൊടുത്ത സെമിനാര്‍ ഗ്ലോബല്‍ പ്രസിഡന്റ് ഗോപാല പിള്ള ഉദ്ഘാടനം ചെയ്തു. ഡല്‍ഹി പ്രൊവിന്‍സ് പ്രസിഡന്റിനെ അതീവ സന്തോഷത്തോടെ സ്വാഗതം ചെയ്യുന്നതായും ഡല്‍ഹി പ്രോവിന്‌സിനു രൂപം കൊടുക്കുവാന്‍ മുന്‍ കൈ എടുത്തു പ്രവര്‍ത്തിച്ച പി. സി. മാത്യുവിനെ അനുമോദിക്കുന്നതായും ഗോപാല പിള്ള പറഞ്ഞു.
വേള്‍ഡ് മലയാളി കൗണ്‍സില്‍ അമേരിക്ക റീജിയന്‍ ചെയര്‍മാന്‍ ഫിലിപ്പ് തോമസ്, പ്രസിഡന്റ് സുധീര്‍ നമ്പ്യാര്‍, പിന്റോ കണ്ണമ്പള്ളി, എല്‍ദോ പീറ്റര്‍ ജോണ്‍സന്‍ തലച്ചെല്ലൂര്‍, ഫിലിപ്പ് മാരേട്ട്, ശാന്താ പിള്ള, മാത്യൂസ് എബ്രഹാം, സന്തോഷ് പുനലൂര്‍, ഷാനു രാജന്‍, സെസില്‍ ചെറിയാന്‍, ശോശാമ്മ ആന്‍ഡ്രൂസ്, ആലിസ് മഞ്ചേരി, മേരി ഫിലിപ്പ്, അഡൈ്വസറി ചെയര്‍മാന്‍ ചാക്കോ കോയിക്കലേത്, ഡി.എഫ്.ഡബ്ല്യൂ അഡൈ്വസറി ചെയര്‍മാന്‍ പ്രൊഫസര്‍ ജോയ് പാലാട്ട് മഠം, മുതലായവര്‍ പരിപാടികള്‍ക്ക് ആശംസകള്‍ നേര്‍ന്നു.
ഡാലസ് പ്രൊവിന്‍സ് ചെയര്‍മാനും ഡാലസിലെ ക്രിസ്ത്യന്‍ ഐക്കുമെനിക്കല്‍ പ്രസ്ഥാനത്തിന്റ മുഖ്യ കോര്‍ഡിനേറ്ററുമായ അലക്‌സ് അലക്‌സാണ്ടര്‍ സ്വാഗതം പറഞ്ഞു. ഡി.എഫ്.ഡബ്ല്യൂ. പ്രൊവിന്‍സ് ജനറല്‍ സെക്രട്ടറി ജോര്‍ജ് വര്‍ഗീസ് നന്ദിയര്‍പ്പിച്ചു. ഡി.എഫ്.ഡബ്ല്യു പ്രൊവിന്‍സ് നിയുക്ത വിമന്‍സ് ഫോറം ചെയര്‍ എലിസബത്ത് റെഡിയാര്‍ പരിപാടികള്‍ മനോഹരമായി നിയന്ത്രിച്ചു. സെമിനാര്‍ വളരെ പ്രബുദ്ധവും പ്രവാസികളുടെ ചോദ്യങ്ങള്‍ക്ക് കുറെയൊക്കെ ഉത്തരം കിട്ടുവാന്‍ സഹായിച്ചതായി ഗോപാല പിള്ള അഭിപ്രായപ്പെട്ടു.
വാര്‍ത്തയും ഫോട്ടോയും : പി. പി. ചെറിയാന്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..