റോഷി അഗസ്റ്റിനെയും ജയരാജിനെയും പ്രവാസി കേരളാ കോണ്‍ഗ്രസ് അഭിനന്ദിച്ചു


-

ഷിക്കാഗോ: കേരളത്തിന്റെ പുതിയ ജലവിഭവ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ റോഷി അഗസ്റ്റിനെ പ്രവാസി കേരളാ കോണ്‍ഗ്രസ് ഷിക്കാഗോ യൂണിറ്റ് അഭിനന്ദിച്ചു. ഒപ്പം ഗവണ്മെന്റ് ചീഫ് വിപ് ആയി തിരഞ്ഞെടുക്കപ്പെട്ട ഡോ.എന്‍.ജയരാജിനെയും പ്രവാസി കേരളാ കോണ്‍ഗ്രസ് അഭിനന്ദിച്ചു.

ഭരണ മികവ് തെളിയിക്കുവാന്‍ ഏറെ സാധ്യതകള്‍ ഉള്ള വകുപ്പ് ആണ് ജലവിഭവ വകുപ്പ്. നിരവധി മഹാരഥന്മാര്‍ ഭരിച്ചിട്ടുള്ള ഈ വകുപ്പ് റോഷിയുടെ കൈകളില്‍ ഭദ്രമായിരിക്കുമെന്ന് പ്രവാസി കേരളാ കോണ്‍ഗ്രസ് പ്രത്യാശ പ്രകടിപ്പിച്ചു. ജോസ് കെ മാണിയുടെ നേതൃത്വത്തില്‍ കേഡര്‍ സ്വഭാവത്തോടുകൂടി എല്‍ഡിഎഫ് സര്‍ക്കാരിന്റെ കരുത്തായി വളര്‍ന്നു കൊണ്ടിരിക്കുന്ന കേരളാ കോണ്‍ഗ്രസ് എന്ന മഹാപ്രസ്ഥാനത്തിന്റെ പുരോഗമന പരമായ എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും പ്രവാസി കേരളാ കോണ്‍ഗ്രസ് പിന്തുണ വാഗ്ദാനം ചെയ്തു.

പ്രവാസി കേരളാ കോണ്‍ഗ്രസിന് വേണ്ടി നേതാക്കളായ ജെയ്ബു കുളങ്ങര, മാത്തുക്കുട്ടി ആലുപറമ്പില്‍, ഫ്രാന്‍സിസ് കിഴക്കേക്കുറ്റ് എന്നിവര്‍ റോഷി അഗസ്റ്റിനെയും ഡോ.ജയരാജിനേയും ഫോണില്‍ ബന്ധപ്പെട്ട് ആശംസകള്‍ അറിയിച്ചു.

ജോയിച്ചന്‍ പുതുക്കുളം

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
P.C George

1 min

പീഡന പരാതി: പി.സി ജോര്‍ജ് അറസ്റ്റില്‍

Jul 2, 2022


pc george-pinarayi

2 min

'ഒരു മറ്റേപ്പണിക്കും പോയിട്ടില്ല, എന്തിന് ഭയക്കണം ? പിണറായിയോട് പ്രതികാരം ചെയ്യും'- പി.സി. ജോര്‍ജ്

Jul 2, 2022


Nupur Sharma

1 min

ഉത്തരവാദി നിങ്ങളാണ്, രാജ്യത്തോട് മാപ്പ് പറയണം: നൂപുര്‍ ശര്‍മയോട് സുപ്രീംകോടതി

Jul 1, 2022

Most Commented