പ്രവാസി ഭാരതീയ ദിവസ്: കേന്ദ്രമന്ത്രി സഭ പ്രവാസി സംഘടനാ നേതാക്കളുമായി കൂടിയാലോചനകള്‍ ആരംഭിച്ചു


.

ന്യൂയോര്‍ക്ക്: ഇന്ത്യ ഗവണ്‍മെന്റ് മിനിസ്ട്രി ഓഫ് എക്‌സ്റ്റേര്‍ണല്‍ അഫയേഴ്സ്സ് ആഗോള പ്രവാസികള്‍ക്കായി മധ്യപ്രദേശിലെ ഇന്‍ഡോര്‍ സിറ്റിയില്‍ വച്ച് സംഘടിപ്പിക്കുന്ന പ്രവാസി ഭാരതീയ ദിവസ് പരിപാടിയിലേക്ക് അമേരിക്കയില്‍ നിന്നുള്ള ഭാരതീയരെ പങ്കെടുപ്പിക്കുവാന്‍ കേന്ദ്രമന്ത്രി സഭ പ്രവാസി സംഘടനാ നേതാക്കളുമായി കൂടിയാലോചനകള്‍ ആരംഭിച്ചു, 2023 ജനുവരി 9 ന് നടത്തപ്പെടുന്ന പരിപാടികളില്‍ ലോകത്തിന്റെ നാനാഭാഗത്ത് നിന്നുമുള്ള ഇന്ത്യക്കാര്‍ പങ്കെടുക്കും.

അമേരിക്കയിലെ മലയാളി സമൂഹത്തെ പ്രവാസി ഭാരതി ദിവസ് പരിപാടിയില്‍ പങ്കെടുപ്പിക്കുവാനുള്ള ശ്രമങ്ങളുടെ ഭാഗമായി ന്യtയോര്‍ക്ക് ഇന്ത്യന്‍ കോണ്‍സുലാര്‍ ജനറല്‍ രണ്‍ധീര്‍ ജെയ്‌സ്വാളിന്റെ പ്രത്യേക ക്ഷണം സ്വീകരിച്ച് ഫെഡറേഷന്‍ ഓഫ് മലയാളി അസോസിയേഷന്‍സ് ഓഫ് അമേരിക്കാസ് (ഫോമ) പ്രസിഡന്റ് ഡോ.ജേക്കബ് തോമസ് ന്യൂയോര്‍ക്ക് ഇന്ത്യന്‍ കോണ്‍സുലേറ്റിലെത്തി അധികൃതരുമായി പ്രാഥമിക ചര്‍ച്ചകളില്‍ പങ്കെടുത്തു, റീജിയനെ പ്രതിനിധീകരിച്ചു സജി അബ്രഹാമും ചര്‍ച്ചകളില്‍ പങ്കെടുത്തു.



ഇന്ത്യ ഗവണ്‍മെന്റ് മിനിസ്ട്രി ഓഫ് എക്‌സ്റ്റേര്‍ണല്‍ അഫയേഴ്സ്സ് ജോയിന്റ് സെക്രട്ടറി അനുരാഗ് ഭൂഷണ്‍, കോണ്‍സുലാര്‍ ജനറല്‍ രണ്‍ധീര്‍ ജെയ്‌സ്വാള്‍ കൂടാതെ കമ്മ്യൂണിറ്റി അഫയേഴ്സ് കോണ്‍സല്‍ എ.കെ.വിജയകൃഷ്ണനും ചര്‍ച്ചകളില്‍ പങ്കെടുത്തു. 2023 ജനുവരി 9 ന് നടത്തപ്പെടുന്ന പ്രവാസി ഭാരതീയ ദിവസ് പരിപാടികളില്‍ അമേരിക്കയില്‍ നിന്നും പരമാവധി പ്രതിനിധികളെ പങ്കെടുപ്പിക്കുവാനുള്ള ശ്രമങ്ങള്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റിയുമായി ആലോചിച്ചു തീരുമാനിക്കുമെന്ന് ഫോമയുടെ നിയുക്ത പ്രസിഡന്റ് ഡോ.ജേക്കബ് തോമസ് അറിയിച്ചു,

അമേരിക്കയില്‍ കുടിയേറിയ ഒരു വലിയ ജനവിഭാഗം ഇന്ത്യക്കാര്‍ ഇപ്പോഴും നേരിടുന്ന അനേകം പ്രശ്‌നങ്ങളെക്കുറിച്ച് കൂടുതല്‍ വ്യക്തമായി പ്രവാസി കാര്യ വകുപ്പിനെ ധരിപ്പിക്കുവാന്‍ കഴിഞ്ഞു എന്നതാണ് ഈ ചര്‍ച്ചകളില്‍ പങ്കെടുത്തതിന്റെ പ്രധാന വിജയമെന്ന് ചര്‍ച്ചകള്‍ക്ക് ശേഷം ഡോ.ജേക്കബ് തോമസ് പറഞ്ഞു,

സെന്‍ട്രല്‍ ഗവണ്‍മെന്റിനെ മലയാളി പ്രവാസി സമൂഹത്തിന്റെ ആവശ്യങ്ങള്‍ അറിയിക്കുവാനും അതിനു വേണ്ടി തുടര്‍ചര്‍ച്ചകള്‍ നടത്തുവാനും ഫോമാ എക്‌സിക്യൂട്ടീവ് കമ്മിറ്റി തീരുമാനിച്ചു. ഈ മാസം 22 ന് ന്യൂജേഴ്‌സിയില്‍ വച്ച് നടക്കുന്ന ഫോമാ ഹാന്‍ഡിങ് ഓവര്‍ സെറിമണിയില്‍ മെംബര്‍ അസോസിയേഷന്‍ ഭാരവാഹികളുമായി പ്രവാസി ഭാരതീയ ദിവസില്‍ പങ്കെടുക്കുന്നതിനുള്ള ചര്‍ച്ചകള്‍ തുടരുമെന്ന് ഫോമാ പ്രസിഡന്റ് ഡോക്ടര്‍ ജേക്കബ് തോമസ്, ജനറല്‍ സെക്രട്ടറി ഓജസ് ജോണ്‍, ട്രഷറര്‍ ബിജു തോണിക്കടവില്‍, വൈസ് പ്രസിഡന്റ് സണ്ണി വള്ളിക്കളം, ജോയിന്റ് സെക്രട്ടറി ഡോ.ജെയ്മോള്‍ ശ്രീധര്‍, ജോയിന്റ് ട്രഷറര്‍ ജെയിംസ് ജോര്‍ജ് എന്നിവര്‍ അറിയിച്ചു.

വാര്‍ത്തയും ഫോട്ടോയും : ജോസഫ് ഇടിക്കുള

Content Highlights: pravasi bharathiya divas


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
photo: Getty Images

1 min

കളി കഴിഞ്ഞെന്നു കരുതി ചാനലില്‍ പരസ്യം വന്നു; തോറ്റതറിയാതെ ഫ്രഞ്ച് ആരാധകര്‍

Dec 1, 2022


03:44

രാത്രിയാണറിഞ്ഞത് സിന്തറ്റിക് ട്രാക്കാണെന്ന്, സ്പീഡ് കുറയുമെന്ന് പേടിച്ചാണ് ഷൂസിടാതെ ഓടിയത്

Nov 28, 2022


37:49

സ്വപ്നങ്ങൾ വേണ്ടെന്ന് വെച്ചാൽ എന്റെ കുട്ടി അതാണ് പഠിക്കുക, ഞാനത് ആ​ഗ്രഹിക്കുന്നില്ല - അഞ്ജലി മേനോൻ

Nov 29, 2022

Most Commented