ഘാനാ മലയാളി അസോസിയേഷന്‍ ' പൊന്നോണം 2022'സംഘടിപ്പിച്ചു


.

പടിഞ്ഞാറന്‍ ആഫ്രിക്കന്‍ രാജ്യമായ ഘാനയില്‍ മലയാളി അസോസിയേഷന്റെ നേതൃത്വത്തില്‍ ഓണം ആഘോഷിച്ചു. രണ്ടര വര്‍ഷത്തെ കോവിഡ് 19 പ്രതിസന്ധികള്‍ക്ക് ശേഷം സെപ്റ്റംബര്‍ 11 അക്രയിലെ ഏവിയേഷന്‍ സോഷ്യല്‍ സെന്ററില്‍ വെച്ച് 750 ഓളം പേര്‍ പങ്കെടുത്ത വര്‍ണാഭമായ ഓണാഘോഷ പരിപാടികളില്‍ ഘാനയിലെ ഇന്‍ഡ്യയുടെ ഹൈകമ്മീഷണര്‍ സുഗന്ദ് രാജാറാം മുഖ്യാതിഥിയായിരുന്നു. ഘാനയിലെ വിവിധ ഇന്ത്യന്‍ അസോസിയേഷനുകളുടെ ഭാരവാഹികളും പ്രവര്‍ത്തകരും ഘാനയില്‍ താമസമാക്കിയ നിരവധി വിദേശി പൗരന്മാരും മലയാളി അസോസിയേഷന്റെ ക്ഷണം സ്വീകരിച്ചെത്തിയിരുന്നു

അസോസിയേഷന്‍ പ്രസഡന്റ് സുമന്‍ലാല്‍ സ്വാഗതമാശംസിച്ചു. ഘാനയിലെ മലയാളികള്‍ക്ക് ഓണാശംസകള്‍ നേര്‍ന്നു സംസാരിച്ച ഹൈകമ്മീഷണര്‍ സുഗന്ദ് രാജാറാം കേരളത്തിന്റെ സംസ്‌കാരത്തിനും കലകള്‍ക്കും പ്രാധിനിത്യം കൊടുത്തുകൊണ്ട് പരിപാടികള്‍ സംഘടിപ്പിക്കുന്ന മലയാളി അസോസിയേഷനെ പ്രശംസിച്ചു. അസോസിയേഷന്‍ പ്രസിഡന്റ് സുമന്‍ലാല്‍ അദ്ദേഹത്തെ മൊമെന്റോ നല്‍കി ആദരിച്ചു.

മലയാളത്തനിമയില്‍ ഘാനയില്‍ ആദ്യമായി മെഗാതിരുവാതിര 50 ഓളം കലാകാരികള്‍ ചേര്‍ന്നവവതരിപ്പിച്ചു. അസോസിയേഷന്റെ തന്നെ കലാകാരന്മാരും കലാകാരികളും ഫ്‌ളാഷ് മോബ് അവതരിപ്പിച്ചു.

കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും വേണ്ടി അസോസിയേഷന്റെ ഗെയിംസ് കമ്മിറ്റി ഒരുക്കിയ ഓണക്കളികള്‍ പങ്കെടുത്തവരിലും കാഴ്ചക്കാരിലും ഒരേപോലെ ആവേശം നിറച്ചു. ഘാനയില്‍ താമസമാക്കിയ പ്രവാസികളായ മലയാളി ദമ്പതിമാരില്‍ നിന്നും ബെസ്റ്റ് കേരളൈറ്റ് കപ്പിള്‍ സമ്മാനം മത്സരത്തിലൂടെ പ്രജീഷ് - നിത്യ ദമ്പതികള്‍ സ്വന്തമാക്കി. വാശിയേറിയ വടംവലി മത്സരത്തില്‍ ഒന്നാം സമ്മാനമായ ക്യാഷ് പ്രൈസ് ടീം JAIMAI A TEAM നേടി.

തുടര്‍ന്ന് കേരളത്തനിമ ഒട്ടും ചോരാതെ തൂശനിലയില്‍ വിളമ്പിയ വിഭവ സമൃദ്ധമായ ഓണസദ്യയും ഒരുക്കിയിരുന്നു. അസോസിയന്റെ ഫുഡ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ 20 ഓളം വരുന്ന മലയാളികളുടെ സംഘം ആണ് സ്വാദിഷ്ടമായ ഓണസദ്യയ്ക്ക് നോതൃത്വം നല്‍കിയത്.

വാര്‍ത്തയും ഫോട്ടോയും : ജിമ

Content Highlights: ponnonam 2022


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

05:02

ഭാര്യയുമായി പിണങ്ങി താമസിച്ച 65-കാരന്‍ മരിച്ചു; തെളിഞ്ഞത് ദാരുണമായ കൊലപാതകം

Sep 28, 2022


22:40

ഐഎഎഎസ്സിനായി 25-ാം വയസ്സിലാണ് ഞാൻ കൈയ്യക്ഷരം നന്നാക്കാൻ പോയത്: കളക്ടർ കൃഷ്ണ തേജ | Interview Part 1

Sep 28, 2022


pfi

1 min

തീരുമാനം അംഗീകരിക്കുന്നു: പോപ്പുലര്‍ ഫ്രണ്ട് പിരിച്ചുവിട്ടതായി സംസ്ഥാന സെക്രട്ടറി

Sep 28, 2022

Most Commented