ഇന്ത്യാന മാളിലെ വെടിവെപ്പുമായി ബന്ധപ്പെട്ടവരെ തിരിച്ചറിഞ്ഞതായി പോലീസ്


.

ഗ്രീന്‍വുഡ്(ഇന്ത്യാന): ഇന്ത്യാന ഗ്രീന്‍വുഡ് പാര്‍ക്കില്‍ ഞായറാഴ്ച വൈകീട്ട് 6 മണിക്ക് നടന്ന വെടിവെപ്പുമായി ബന്ധപ്പെട്ടവരെയെല്ലാം തിരിച്ചറിഞ്ഞതായി പോലീസ് വാര്‍ത്താസമ്മേളനത്തിലൂടെ അറിയിച്ചു.

മൂന്നുപേരെ വെടിവെച്ചു കൊലപ്പെടുത്തിയ തോക്കുധാരി 20 വയസുള്ള ജോനാഥന്‍ സ്പൈര്‍മാന്‍, കൂടുതല്‍ മരണങ്ങള്‍ ഒഴിവാക്കുന്നതിനു സന്ദര്‍ഭോചിതമായി ഇടപെട്ട് ജോനാഥനെ വെടിവെച്ചു കൊലപെടുത്തിയ 22 വയസുകാരന്‍ എലിസജഷ, വെടിയേറ്റ് മരിച്ച നിരപരാധികളായ ഇന്ത്യാന പോലീസില്‍ നിന്നുള്ള ദമ്പതിമാരായ പെഡ്രോ പിനീടാ (56), റോസാ മിറയാം (37) വിക്ടര്‍ ഗോമെസ് (30) എന്നിവരാണെന്നു ഗ്രീന്‍വുഡ് പോലീസ് ഡിപ്പാര്‍ട്ട്മെന്റ് ചീഫ് ജെയിംസ് ഇസോണ്‍ വെളിപ്പെടുത്തി.

തോക്കുധാരിയുടെ കൈവശം ഉണ്ടായിരുന്ന റൈഫിളില്‍ നിന്ന് 24 റൗണ്ടും ഗ്ലോക്ക് ഹാന്‍ഡ്ഗണ്ണില്‍ നിന്നും 10 റൗണ്ടും വെടിയുതിര്‍ത്തതായി പോലീസ് പറയുന്നു. മാളിലെ ഫുഡ് കോര്‍ട്ട് ബാത്ത് റൂമില്‍ അഞ്ചു മണിക്ക് പ്രവേശിച്ച് ഒരു മണിക്കൂര്‍ എടുത്താണ് റൈഫിള്‍ എല്ലാം ശരിയാക്കി വെടിവെപ്പിനായി പ്രതി പുറത്തിറങ്ങിയത്.

എലിസജഷക്കു നിയമപരമായി തോക്കു കൈവശം വയ്ക്കാന്‍ അനുമതിയുണ്ടായിരുന്നതായി പോലീസ് ചീഫ് പറഞ്ഞു. വെടിവെപ്പ് നടന്നു 2 മിനിറ്റിനുള്ളില്‍ അവിടെയുണ്ടായിരുന്ന എലിസജഷ അക്രമിയെ തടഞ്ഞില്ലായിരുന്നുവെങ്കില്‍ എത്ര പേര്‍ മരിക്കുമെന്ന് ചിന്തിക്കാന്‍ പോലും ക്കഴിയുമായിരുന്നില്ലെന്നു പോലീസ് പറഞ്ഞു. വെടിയേറ്റ 12 വയസ്സുള്ള ഒരു കുട്ടിയുടെ പരിക്ക് ഗുരുതരമല്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു

ഇന്ത്യാന പോലീസ് മെട്രോപോളിറ്റന്‍ പോലീസും, മറ്റു ഏജന്‍സികളും സംഭവത്തെ കുറിച്ചു കൂടുതല്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

അമേരിക്കയില്‍ വര്‍ദ്ധിച്ചുവരുന്ന വെടിവെപ്പു സംഭവങ്ങള്‍ ഒഴിവാക്കുന്നതിന് യു.എസ്. ഹൗസ് ജുഡീഷറി കമ്മിറ്റി അസ്സോള്‍ട്ട് വെപ്പന്‍ നിയന്ത്രിക്കുന്നതിനുള്ള നിയമനിര്‍മ്മാണത്തിന് തയ്യാറാകുമ്പോഴാണ് ഈ പുതിയ സംഭവം. അക്രമിയെ തക്ക സമയത്തു ഇടപെട്ടു വെടിവെച്ചു കൊലപ്പെടുത്തിയ യുവാവിന്റെ ധീരതയെ ഇന്ത്യാന ഗവര്‍ണ്ണര്‍ എറിക് ജെ ഹോള്‍കോംബ് അഭിനന്ദിച്ചു.

വാര്‍ത്തയും ഫോട്ടോയും : പി.പി.ചെറിയാന്‍

Content Highlights: Police identify 3 victims, their killer and ‘hero’ bystander in Indiana mall shooting

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
kt jaleel

1 min

പാക് അധീന കശ്മീരിനെ ആസാദ് കശ്മീർ എന്നു വിശേഷിപ്പിച്ച് ജലീൽ; പരാമർശം വൻവിവാദം

Aug 12, 2022


SALMAN

1 min

സല്‍മാന്‍ റുഷ്ദിക്ക് നേരേ ന്യൂയോര്‍ക്കില്‍ ആക്രമണം; കുത്തേറ്റു, അക്രമി പിടിയില്‍

Aug 12, 2022


rape survivor vijay babu

1 min

9-ാം ക്ലാസുകാരനെതിരായ പീഡനക്കേസില്‍ ട്വിസ്റ്റ്; പെണ്‍കുട്ടിയുടെ പിതാവ് മകളെ പീഡിപ്പിച്ചകേസില്‍ പ്രതി

Aug 12, 2022

Most Commented