ലോട്ടറി തൊഴിലാളികള്‍ക്കു കൈത്താങ്ങായി പ്രവാസി മലയാളി ഫെഡറേഷന്‍ യു.കെ


-

കൂത്താട്ടുകുളം: കോവിഡ് ലോക്ഡൗണ്‍ മൂലം ദുരിതത്തിലായ ലോട്ടറി തൊഴിലാളികള്‍ക്ക് പിന്തുണയും സഹായവുമായി ലോകത്തെ ഏറ്റവും വലിയ പ്രവാസി സംഘടന, പ്രവാസി മലയാളി ഫെഡറേഷന്‍ (പിഎംഎഫ്) 88 രാജ്യങ്ങളിലായി സംഘടനാ മികവോടെയും, കരുത്തോടെയും പ്രവര്‍ത്തിക്കുന്ന സംഘടനയാണ്. കൂത്താട്ടുകുളം മേഖലയിലെ ലോട്ടറി തൊഴിലാളികള്‍ക്ക് പി എം എഫ് യു കെ യുടെ ആഭിമുഖ്യത്തില്‍ ഭക്ഷ്യധാന്യങ്ങളും പച്ചക്കറിയും മാസ്‌കും സാനിറ്റൈസറും അടങ്ങുന്ന കിറ്റുകള്‍ വിതരണം ചെയ്തു. ഇതോടൊപ്പം ഓണ്‍ലൈന്‍ പഠന സൗകര്യം ഒരുക്കുന്നതിന്റെ ഭാഗമായി വിദ്യാര്‍ത്ഥികള്‍ക്കുള്ള സ്മാര്‍ട്ട്‌ഫോണുകളുടെ വിതരണവും നടന്നു.

കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് കിറ്റുകളുടെ വിതരണം കൂത്താട്ടുകുളം വൈ.എം.സി.എ അങ്കണത്തില്‍ എം.ആര്‍.സുരേന്ദ്രനാഥിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ഷാജു ജേക്കബ് ഉദ്ഘാടനം നിര്‍വ്വഹിച്ചു. നഗരസഭാ ചെയര്‍പേഴ്‌സണ്‍ വിജയാ ശിവന്‍ മുഖ്യാതിഥിയായി പി എം എഫ് ഗ്ലോബല്‍ കോഡിനേറ്റര്‍ ജോസ് മാത്യു പനച്ചിക്കല്‍ വിതരണവും നിര്‍വഹിച്ചു. തദവസരത്തില്‍ പ്രവാസി മലയാളി ഫെഡറേഷന്‍ ഗ്ലോബല്‍ ചെയര്‍മാന്‍ ഡോ:ജോസ് കാനാട്ട്, സ്റ്റേറ്റ് കമ്മിറ്റി കോഡിനേറ്റര്‍ ബിജു.കെ.തോമസ്, പ്രസിഡന്റ് ബേബി മാത്യു, സെക്രട്ടറി ജെഷിന്‍ പാലത്തിങ്കല്‍, വൈസ് പ്രസിഡന്റ് ജയന്‍.പി, തൊഴിലാളി യൂണിയന്‍ ഭാരവാഹികളായ സൂരജ്.പി.ജോണ്‍, സി.എന്‍.വാസു എന്നിവര്‍ ആശംസകളര്‍പ്പിച്ചു സംസാരിച്ചു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
veena vijayan

2 min

പിണറായിയുടെ മകളായിപ്പോയെന്ന ഒറ്റകാരണത്താല്‍ വേട്ടയാടപ്പെടുന്ന സ്ത്രീ; പിന്തുണച്ച് ആര്യ രാജേന്ദ്രന്‍

Jun 30, 2022


alia bhatt

1 min

'ഞാന്‍ ഒരു സ്ത്രീയാണ്, പാഴ്‌സല്‍ അല്ല, ആരും എന്നെ ചുമക്കേണ്ടതില്ല'; രൂക്ഷ പ്രതികരണവുമായി ആലിയ

Jun 29, 2022


Nupur Sharma

1 min

ഉത്തരവാദി നിങ്ങളാണ്, രാജ്യത്തോട് മാപ്പ് പറയണം: നൂപുര്‍ ശര്‍മയോട് സുപ്രീംകോടതി

Jul 1, 2022

Most Commented