പ്രവാസി മലയാളി ഫെഡറേഷന്‍ യൂറോപ്പ് കുടുംബ സംഗമം


.

സിസിലി: പ്രവാസി മലയാളി ഫെഡറേഷന്‍ യൂറോപ്പ് കുടുംബ സംഗമം ജൂണ്‍ 19ന് ഞായറാഴ്ച ഇറ്റലി സിസിലിയ പാത്തിയില്‍ വെച്ച് വിജയകരമായി സംഘടിപ്പിച്ചു. പിഎംഎഫ് ഇറ്റാലിയന്‍ കോഡിനേറ്റര്‍ ബെന്നി തെങ്ങുംപള്ളില്‍ അധ്യക്ഷത വഹിച്ചു.സിസിലിയ റീജിയണ്‍ സെക്രട്ടറി ജിനോ ഫിലിപ്പ് സ്വാഗതം ആശംസയര്‍പ്പിച്ചു. പിഎംഎഫ് യൂറോപ്പ് കുടുംബസംഗമത്തിനു നാനാഭാഗങ്ങളില്‍ നിന്നും ലഭിച്ച നിറഞ്ഞ പങ്കാളിത്തം പ്രശംസനീയമാണെന്നും കൂടുതല്‍ അംഗങ്ങളെ ഉള്‍ക്കൊള്ളിച്ച് പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കി മുന്നോട്ട് കൊണ്ടുപോകുമെന്നും അധ്യക്ഷന്‍ വ്യക്തമാക്കി.

പിഎംഎഫ് ഗ്ലോബല്‍ ജനറല്‍ സെക്രട്ടറി വര്‍ഗീസ് ജോണ്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു. സംഘടനയുടെ നേതൃത്വത്തില്‍ നാളിതുവരെ നടത്തിയ പ്രവര്‍ത്തനങ്ങളെക്കുറിച്ചും ഭാവി കര്‍മ്മപരിപാടികളെക്കുറിച്ചും വിശദമായി ഒരു രൂപരേഖ അംഗങ്ങളുമായി സെക്രട്ടറി പങ്കുവച്ചു.

ഗ്ലോബല്‍ വൈസ് പ്രസിഡന്റ് സാജന്‍ പട്ടേരി മുഖ്യപ്രഭാഷണം നടത്തി. ഒരുമയോടുള്ള കൂട്ടായ്മ പ്രവര്‍ത്തനങ്ങളുടെ ആവശ്യകതയെക്കുറിച്ച് പട്ടേരി ലളിതമായി പ്രതിപാദിച്ചു. പിഎംഎഫ് ഗ്ലോബല്‍ ചെയര്‍മാന്‍ ഡോ.ജോസ് കാനാട്ട്, പ്രസിഡന്റ് എം.പി സലിം എന്നിവരുടെ ആശംസാ സന്ദേശം സദസ്സില്‍ വായിച്ചു.

പിഎംഎഫ് യുകെ കോഡിനേറ്റര്‍ ബിനു ആന്റണി ആശംസ പ്രസംഗം നടത്തി. യൂറോപ്പിലെ പ്രവര്‍ത്തനങ്ങള്‍ക്ക് യുകെ നാഷണല്‍ കമ്മിറ്റിയുടെ എല്ലാ സഹായ സഹകരണങ്ങളും വാഗ്ദാനം ചെയ്തു. തുടര്‍ന്ന് മാള്‍ട്ട നാഷണല്‍ കമ്മിറ്റിയുടെ ഉദ്ഘാടനം സാജന്‍ പട്ടേരി നിര്‍വഹിച്ചു.

മാട്ടയുടെ കോ-ഓര്‍ഡിനേറ്റര്‍ ആല്‍ബിന്‍, പ്രസിഡന്റ് നിഥിന്‍ തമ്പി, ജനറല്‍ സെക്രട്ടറി ടോണി ജോസഫ്, ട്രഷറര്‍ റോബി ജോസഫ് എന്നിവരെ ഉള്‍പ്പെടുത്തി നാഷണല്‍ കമ്മിറ്റി രൂപീകരിച്ചു. മാള്‍ട്ട നാഷണല്‍ കമ്മിറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാവരുടേയും സഹായ സഹകരണങ്ങള്‍ ഭാരവാഹികള്‍ അഭ്യര്‍ത്ഥിക്കുകയും യൂറോപ്പ് കുടുംബ സംഗമത്തിന് ആശംസകള്‍ അറിയിക്കുകയും ചെയ്തു റീജിയണിനുവേണ്ടി ജോയ് പൂഞ്ഞാര്‍ ആശംസകള്‍ അറിയിച്ചു. എബി ചന്ദ്രത്തുവാക്കില്‍ നന്ദി പറഞ്ഞു. വിവിധ കലാപരിപാടികളോടും വിഭവസമൃദ്ധമായ ഉച്ചഭക്ഷണത്തോടും കൂടി സമ്മേളനം സമാപിച്ചു.

വാര്‍ത്തയും ഫോട്ടോയും : പി.പി.ചെറിയാന്‍

Content Highlights: PMF kudumbasangamam

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
satheesan-riyas

2 min

'കുതിരകയറാന്‍ നോക്കരുത്, തിരിച്ച് കിട്ടുമ്പോള്‍ കിടന്ന് മോങ്ങുന്നു'; സതീശനെതിരെ ആഞ്ഞടിച്ച് റിയാസ്

Aug 16, 2022


04:45

റുഷ്ദിയിലേയ്ക്കു മാത്രമല്ല, പരിഭാഷകരിലേയ്ക്കും നീണ്ട പതിറ്റാണ്ടിന്റെ പക

Aug 16, 2022


shajahan murder

2 min

ഷാജഹാന്‍ വധം; മുഴുവന്‍ പ്രതികളും പിടിയില്‍,കൊലയ്ക്ക് ശേഷം പ്രതികള്‍ ബാറിലെത്തിയതായി CCTV ദൃശ്യങ്ങള്‍

Aug 16, 2022

Most Commented