.
ഡാലസ്: പിഎംഎഫ് ജിസിസി കോണ്‍ഫറന്‍സും, ഗ്ലോബല്‍ ഫെസ്റ്റും ഒരുമിച്ച് '2022 ഫിഫ വേള്‍ഡ്കപ്' ആതിഥേയരാജ്യമായ ഖത്തറില്‍ വെച്ച് 2022 മെയ് 20 വെള്ളിയാഴ്ച നടത്തുമെന്ന് പിഎംഎഫ് ഗ്ലോബല്‍ പ്രസിഡന്റും പരിപാടിയുടെ മുഖ്യ കോര്‍ഡിനേറ്ററും ആയ എം.പി.സലീം അറിയിച്ചു. ഖത്തറിലെ ഇന്ത്യന്‍ അംബാസിഡര്‍ ഡോ.ദീപക് മിത്തല്‍ മുഖ്യ അതിഥി ആയി പ്രോഗ്രാം ഉദ്ഘാടനം നിര്‍വഹിക്കുന്ന ചടങ്ങില്‍ വിശിഷ്ടഅതിഥികളായി അമേരിക്കയില്‍ നിന്നും ഗ്ലോബല്‍ ചെയര്‍മാന്‍ ഡോ.ജോസ് കാനാട്ട്, ഓസ്ട്രിയയില്‍ നിന്ന് ഗ്ലോബല്‍ ഡയറക്ടര്‍ ബോര്‍ഡ് മെംബര്‍ ജോര്‍ജ് പടികക്കുടി, ഗ്ലോബല്‍ ഡയറക്ടര്‍ ബോര്‍ഡ് മെംബര്‍ സാബു ചെറിയാന്‍, ഡയറക്ടര്‍ ബോര്‍ഡ് ബിജു കര്‍ണന്‍, സൗദി അറേബ്യയില്‍ നിന്ന് ഗ്ലോബല്‍ ട്രഷറര്‍ സ്റ്റീഫന്‍ കോട്ടയം വിയന്നയില്‍ നിന്ന് ഗ്ലോബല്‍ വൈസ് പ്രസിഡന്റ് സാജന്‍ പട്ടേരി, യു എസിലെ ഡാലസില്‍ നിന്നും ഗ്ലോബല്‍ മീഡിയ കോഓര്‍ഡിനേറ്റര്‍ പി.പി.ചെറിയാന്‍ എന്നീ നേതാക്കള്‍ എത്തുന്നു ഏവരെയുംസ്വാഗതം ചെയ്യുവാന്‍ യുകെയില്‍ നിന്നും പിഎംഎഫ് ഗ്ലോബല്‍ ജനറല്‍ സെക്രട്ടറി വര്ഗീസ് ജോണ്‍, ജിസിസി രാജ്യങ്ങളിലെ സംഘടന നേതാക്കളും, നാട്ടിലും, ഖത്തറിലും മറ്റു വിവിധ തലങ്ങളിലുള്ള സാമൂഹ്യസാംസ്‌കാരിക നായകന്മാരും പങ്കെടുക്കും.
ഗാന്ധി ജയന്തിയോടനുബന്ധിച്ചു പിഎംഎഫ് ഗ്ലോബല്‍ സര്‍ഗവേദി 2021 നടത്തിയ വിവിധ രാജ്യങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്കായി സ്‌നേഹപൂര്‍വം ബാപ്പുജി എന്ന പ്രസംഗ, പ്രബന്ധ മത്സര വിജയികള്‍ക്ക് ഇന്ത്യന്‍ അംബാസിഡര്‍ അവാര്‍ഡുകള്‍ വിതരണം ചെയ്യും, കൂടാതെ ഖത്തറിലെ പിഎംഎഫ് അംഗങ്ങള്‍ക്ക് ഇന്ത്യന്‍ എംബസ്സിയുടെ കീഴിലുള്ള ലൈഫ് മെഡിക്കല്‍ ഇന്‍ഷുറന്‍സിന്റെ അംഗത്വ വിതരണ ക്യാമ്പയിനും നോര്‍ക്ക ഐ ഡി ക്യാമ്പയിനും നടക്കും. കൂടാതെ മറ്റു ജിസിസി രാജ്യങ്ങളിലെ സംഘടന പുനഃക്രമീകരണവും, ഡിജിറ്റല്‍ ഐ ഡി നടപ്പിലാക്കാനുള്ള ശ്രമവും ഉണ്ടാകും. അതോടൊപ്പം കോവിഡ് കാലത്തു സംഘടനക്കൊപ്പം നിന്ന് പ്രവര്‍ത്തിച്ചവരെയും, ആരോഗ്യ പ്രവര്‍ത്തകരെയും, യുക്രൈനിലെ വിദ്യാര്‍ത്ഥികളെ നാട്ടില്‍ തിരിച്ചെത്തിക്കുന്നതിനു സമാനതകള്‍ ഇല്ലാത്ത പ്രവര്‍ത്തനം നടത്തിയവരെയും പ്രത്യേകം ആദരിക്കുകയും ചെയ്യും.
പരിപാടിക്ക് മാറ്റു കൂട്ടുവാന്‍ കലാ, സാംസ്‌കാരിക, സംഗീത, നൃത്ത പരിപാടികളും, പി എം എഫ് ഷോര്‍ട്ഫിലിമും അരങ്ങേറുന്നതാണ്. പി എം എഫ് ജിസിസി കോണ്‍ഫറന്‍സിനും, ഗ്ലോബല്‍ ഫെസ്റ്റിനും സംബന്ധിക്കാന്‍ എല്ലാസഹൃദയരും ഖത്തറിലേക്ക് എത്തണമെന്ന് ഗ്ലോബല്‍ ചെയര്‍മാന്‍ ഡോ.ജോസ് കാനാട്ട്, ഗ്ലോബല്‍ പ്രസിഡന്റ് എം.പി സലീം, ഗ്ലോബല്‍ ജനറല്‍ സെക്രട്ടറി വര്ഗീസ് ജോണ്‍, ഗ്ലോബല്‍ ട്രഷറര്‍ സ്റ്റീഫന്‍ കോട്ടയം എന്നിവര്‍ അറിയിച്ചു.
വാര്‍ത്തയും ഫോട്ടോയും : പി.പി.ചെറിയാന്‍
Content Highlights: pmf gcc sangamam, global fest
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..