
ജനുവരി 18 ചൊവ്വാഴ്ച വൈകീട്ട് സൂം വഴി സംഘടിപ്പിച്ച അനുസ്മരണ സമ്മേളനത്തില്‍ അമേരിക്കന്‍ റീജിയണ്‍ കമ്മിറ്റി കണ്‍വീനര്‍ ഷാജി രാമപുരം അധ്യക്ഷത വഹിച്ചു. റീജിയണ്‍ പ്രസിഡണ് പ്രൊ ജോയ് പല്ലാട്ടുമഠം, ഗ്ലോബല്‍ ചെയര്മാന് ഡോ.ജോസ് കാനാട്ട്, ഗ്ലോബല്‍ ജനറല്‍ സെക്രട്ടറി വര്‍ഗീസ് ജോണ്‍ എന്നിവര്‍ അനുസ്മരിച്ചു.
പി.പി ചെറിയാന് ഡാലസ് (ഗ്ലോബല്‍ മീഡിയ കോര്‍ഡിനേറ്റര്‍), ജോര്‍ജ് പടിക്കകുടി, ഓസ്ട്രിയ (ഗ്ലോബല്‍ ഡയറക്ടര്‍ ബോര്‍ഡ് അംഗം), ബേബി മാത്യു (കേരള പ്രസിഡന്റ്), ബിജു കെ.മാത്യു (കേരള കോര്‍ഡിനേറ്റര്‍) തോമസ് രാജന്, ഡാലസ് ( വൈസ്.പ്രസിഡന്റ്), രാജേഷ് മാത്യു, അരിസോണ (ജോയിന്റ് സെക്രട്ടറി), ഷീല ചെറു, ടെക്സാസ് (വനിതാ ഫോറം ചെയര്‍), സാജന് ജോണ്‍, ബാള്‍ട്ടിമോര്‍, (ലീഗല്‍ ഫോറം), നിജോപുത്തന്‍പുരക്കല്‍, മെരിലാന്റ് (കമ്മ്യൂണിറ്റി ഫോറം), സഞ്ജയ് സാമുവേല്‍, സീയാറ്റില്‍, (ഐ റ്റി ഫോറം) എന്നിവര്‍ അനുശോചന സമ്മേളനത്തില്‍ സംസാരിച്ചു. ഗ്ലോബല്‍ പ്രസിഡന്റ് പി.എ സലിംമിന്റെ (ഖത്തര്‍) അനുശോചന സന്ദേശം വായിച്ചു.
അമേരിക്ക റീജിയണ്‍ സെക്രട്ടറി ലാജി തോമസ് (ന്യൂയോര്‍ക്ക്) സ്വാഗതവും, ജീ മുണ്ടക്കല്‍ (കണക്റ്റികട്ട്) നന്ദിയും രേഖപ്പെടുത്തി.
പരേതന്റെ ഓര്‍മ്മകള്‍ക്ക് മുമ്പില്‍ പ്രണാമം അര്‍പ്പിച്ചു കൊണ്ട് അമേരിക്ക റീജിയണ്‍ വീഡിയോ പ്രദര്‍ശനവും നടത്തി.
വാര്‍ത്തയും ഫോട്ടോയും : പി.പി.ചെറിയാന്
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..