-
ഡാലസ്: പ്രവാസി മലയാളി ഫെഡറേഷന്‍ (പിഎംഎഫ്) അമേരിക്ക റീജിയന്റെ നേതൃത്വത്തില്‍ കേരളത്തിലെ നിര്‍ധനരായ വിദ്യാര്‍ഥികളെ സഹായിക്കുക എന്ന ലക്ഷ്യത്തോട് രൂപീകരിച്ച 'വിദ്യാഭ്യാസ സഹായ പദ്ധതി'യുടെ സംസ്ഥാനതല ഉദ്ഘാടനം കേരള നിയമസഭാ സ്പീക്കര്‍ എം.ബി രാജേഷ് നിര്‍വഹിച്ചു
തിരുവനന്തപുരത്ത് വെച്ച് നടത്തപ്പെട്ട ചടങ്ങില്‍ പി.എം.എഫ് ഗ്ലോബല്‍ ചെയര്‍മാന്‍ ഡോ.ജോസ് കാനാട്ട്, ഗ്ലോബല്‍ കോര്‍ഡിനേറ്റര്‍ ജോസ് മാത്യു പനച്ചിക്കന്‍, കേരള സംസ്ഥാന പ്രസിഡന്റ് ബേബി മാത്യു, സംസ്ഥാന കോര്‍ഡിനേറ്റര്‍ ബിജു കെ. തോമസ്, സംസ്ഥാന സെക്രട്ടറി ജഷിന്‍, ജോയിന്റ് സെക്രട്ടറി സണ്‍ റഹീം, ഉദയകുമാര്‍, പി.ജയന്‍, നജീബ്, ഹുസൈന്‍ എന്നിവര്‍ പങ്കെടുത്തു.
പ്രവാസി മലയാളി ഫെഡറേഷന്‍ അമേരിക്ക റീജിയന്റെ ആഭിമുഖ്യത്തില്‍ ഇന്ത്യന്‍ സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ചു ഓഗസ്റ്റ് 14 ശനിയാഴ്ച സൂം ഫ്‌ളാറ്റ്ഫോം വഴി അമേരിക്കയിലെ വിവിധ സംസ്ഥാനങ്ങളിലെ പ്രധാന ഗായകരെ പങ്കെടുപ്പിച്ചുകൊണ്ട് നടത്തിയ സ്പന്ദന രാഗം എന്ന സംഗീത പരിപാടിയിലൂടെ സമാഹരിച്ച ഫണ്ടിലൂടെയാണ് കേരള സംസ്ഥാന ഗവണ്മെന്റിന്റെ വിദ്യാ കിരണ്‍ പദ്ധതിയുടെ ഭാഗമായി ഫോണ്‍ ചലഞ്ചിന് തുടക്കം കുറിച്ചതെന്നു പി.എം.എഫ് നോര്‍ത്ത് അമേരിക്ക കോര്‍ഡിനേറ്റര്‍ ഷാജീ എസ്.രാമപുരം പറഞ്ഞു. വിവിധ ജില്ലകളിലെ നിര്‍ധന വിദ്യാര്‍ത്ഥികള്‍ക്കായി നടത്തുന്ന മൊബൈല്‍ ഫോണ്‍ വിതരണത്തിന്റെ ഉദ്ഘാടനം വരും ദിവസങ്ങളില്‍ അതാത് ജില്ലകളെ പ്രതിനിധാനം ചെയ്യുന്ന സംസ്ഥാന മന്ത്രിമാര്‍ തന്നെ നിര്‍വഹിക്കുമെന്നും രാമപുരം അറിയിച്ചു.
പ്രസിഡന്റ് പ്രൊഫ.ജോയ് പല്ലാട്ടുമഠം (ഡാലസ്), സെക്രട്ടറി ലാജീ തോമസ് (ന്യൂയോര്‍ക്ക്), ട്രഷറാര്‍ ജീ മുണ്ടക്കല്‍ (കണക്ടികട്ട്), തോമസ് രജന്‍, ടെക്സാസ്, (വൈസ്.പ്രസിഡന്റ്), സരോജ വര്‍ഗീസ്, ഫ്‌ലോറിഡ (വൈസ് പ്രസിഡന്റ്), രാജേഷ് മാത്യു, അരിസോണ (ജോയിന്റ്. സെക്രട്ടറി), റിനു രാജന്‍, സിയാറ്റില്‍ (ജോയിന്റ് ട്രഷറാര്‍ എന്നിവരുടെ നേതൃത്വത്തില്‍ വിപുലമായ ഒരു കമ്മറ്റിയാണ് അമേരിക്ക റീജിയണല്‍ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത്.
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..