-
ന്യുയോര്‍ക്ക്: പ്രവാസി മലയാളി ഫെഡറേഷന്‍ അമേരിക്ക റീജിയന്റെ നേതൃത്വത്തില്‍ ഇന്ത്യന്‍ സ്വാതത്ര ദിനത്തോടനുബന്ധിച്ചു ഓഗസ്റ്റ് മാസം 14 ന് ന്യൂയോര്‍ക്ക് സമയം രാവിലെ 10 മണിക്ക് സ്പന്ദനരാഗം എന്ന സംഗീത പ്രോഗ്രാം കേരള സംസ്ഥാന നിയമസഭാ സ്പീക്കര്‍ എം.ബി രാജേഷ് ഉദ്ഘാടനം ചെയ്യും.
കേരളത്തില്‍ ഇനിയും സഹായം ലഭിക്കാത്തതായ വിവിധ ജില്ലകളിലെ നിര്‍ധനരായ വിദ്യാര്‍ത്ഥികളുടെ വിദ്യാഭ്യാസ സഹായത്തിനായി അവര്‍ക്ക് മെബൈല്‍ ഫോണ്‍/ ടാബ് എന്നിവ വാങ്ങി നല്‍കുക എന്ന ലക്ഷ്യത്തോടെ അമേരിക്കയിലെ വിവിധ സ്റ്റേറ്റില്‍ ഉള്ള മലയാളികളായ മുന്‍നിര ഗായകര്‍ അണിചേരുന്ന ഒരു സംഗീത പ്രോഗ്രാം ആണ് സ്പന്ദന രാഗം.
ഈ സംഘടനയുടെ അമേരിക്ക റീജിയണ്‍ കോര്‍ഡിനേറ്ററും, സാമൂഹ്യ സാംസ്‌കാരിക മാധ്യമപ്രവര്‍ത്തകനുമായ ഷാജി എസ്. രാമപുരത്തിന്റെ നേതൃത്വത്തില്‍ പ്രോഗ്രാം കണ്‍വീനറും, സെക്രട്ടറിയുമായ ലാജീ തോമസ്, പ്രസിഡന്റ് പ്രൊഫ.ജോയ് പല്ലാട്ടുമഠം, ട്രഷറാര്‍ ജീ മുണ്ടക്കല്‍ അമേരിക്ക റീജിയണലിന്റെ മറ്റ് ചുമതലക്കാര്‍ എന്നിവരാണ് ഈ പ്രോഗ്രാമിന്റെ വിജയത്തിനായി അണിയറയില്‍ പ്രവര്‍ത്തിക്കുന്നത്.
പ്രവാസി മലയാളി ഫെഡറേഷന്‍ അമേരിക്ക റീജിയണ്‍ എക്‌സിക്യൂട്ടീവ് അംഗങ്ങളില്‍ നിന്ന് മാത്രം സമാഹരിച്ച സഹായധനം കോട്ടയം മെഡിക്കല്‍ കോളേജിലും പരിസര പ്രദേശങ്ങളിലും ഉള്ള നിരാലംബരായവര്‍ക്ക് ഭക്ഷണം നല്‍കുന്ന നവജീവന്‍ സെന്ററിന് നല്‍കികൊണ്ടാണ് ഈ വര്‍ഷത്തെ റീജിയണ്‍ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചത്.
അടുത്ത ശനിയാഴ്ച നടത്തപ്പെടുന്ന സ്പന്ദനരാഗം എന്ന ഈ പ്രോഗ്രാമില്‍ ഓണ്‍ലൈന്‍ പ്ലാറ്റ്ഫോം ആയ സൂമിലൂടെയും, യൂട്യൂബിലൂടെയും ഏവരും പങ്കെടുത്ത് ഈ ഉദ്യമത്തെ വിജയിപ്പിക്കണമെന്ന് സംഘാടകര്‍ അറിയിച്ചു.
വാര്‍ത്തയും ഫോട്ടോയും : പി.പി.ചെറിയാന്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..