മീനു മോള്‍ക്ക് സാന്ത്വനമായി പ്രവാസി മലയാളി ഫെഡറേഷന്‍


-

കടുത്തുരുത്തി പഞ്ചായത്തില്‍ താമസിക്കുന്ന മീനു ബാബുവിന് പ്രവാസി മലയാളി ഫെഡറേഷന്‍ പഠനത്തിനാവശ്യമായ ആന്‍ഡ്രോയ്ഡ് ടിവി, സ്റ്റഡി ടേബിള്‍, എക്‌സിക്യൂട്ടീവ് ചെയര്‍, റീച്ചാര്‍ജബിള്‍ ടേബിള്‍ ലാമ്പ് എന്നിവ സമ്മാനമായി നല്‍കി.

കടുത്തുരുത്തി കെ എസ് പുരം കാവുങ്കല്‍ ബാബുവിന്റെയും മിസ്സിയുടെയും മൂത്തമകളായ മിനു കടുത്തുരുത്തി സെന്റ് മൈക്കിള്‍സ് സ്‌കൂളിലെ വിദ്യാര്‍ത്ഥിയാണ്. അരയ്ക്കുതാഴെ പൂര്‍ണമായും തളര്‍ന്ന പരസഹായം കൊണ്ടുപോലും ഒരടി നടക്കാന്‍ കഴിയില്ല. പത്താംക്ലാസ് പരീക്ഷയില്‍ എല്ലാ വിഷയത്തിനും എ പ്ലസ് കരസ്ഥമാക്കിയ മീനു ബാബുവിനെ യോഗത്തില്‍ കടുത്തുരുത്തി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സൈനമ്മ സാജു മെമെന്റോ നല്‍കി ആദരിച്ചു.

പഠനോപകരണങ്ങളുടെ ഉദ്ഘാടനം നിര്‍വഹിച്ച കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിര്‍മ്മല ജിമ്മി ജില്ലാ പഞ്ചായത്തിന്റെ ഭാഗത്തുനിന്നുള്ള എല്ലാ സഹായവും വാഗ്ദാനം ചെയ്തു.

ജില്ലാ പഞ്ചായത്ത് മെംബര്‍ ജോസ് പുത്തന്‍ കാല ഈ ഉദ്യമത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച പി എം എഫ് ന്റെ എല്ലാ നേതാക്കന്മാര്‍ക്കും അദ്ദേഹം നന്ദി പറഞ്ഞു. ജില്ലാപഞ്ചായത്ത് ആസൂത്രണ കമ്മീഷന്‍ മെംബര്‍ പി.എം മാത്യു പ്രവാസി മലയാളി ഫെഡറേഷന്‍ ചാരിറ്റി പ്രവര്‍ത്തനങ്ങളെ മുക്തകണ്ഠം പ്രശംസിച്ചു. കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.വി.സുനില്‍ ആശംസ പ്രസംഗത്തില്‍ പ്രവാസികളുടെ ക്ഷേമത്തിനും അവരുടെ ആവശ്യങ്ങള്‍ക്കും വേണ്ടി രൂപീകരിച്ച ഈ സംഘടന പ്രവാസികള്‍ അല്ലാത്തവരുടെ കണ്ണീരൊപ്പാന്‍ എന്നും നമ്മോടൊപ്പം കൂടെയുണ്ട് എന്നുള്ളത് തന്നെയാണ് ഈ സംഘടനയുടെ മികവ് എന്ന് പറഞ്ഞു. കടുത്തുരുത്തി ഗ്രാമപഞ്ചായത്ത് അംഗങ്ങളായ രേഷ്മ വിനോദ്, ലിന്‍സി എലിസബത്ത്, സ്മിത, പി എം എഫ് കേരള സ്റ്റേറ്റ് കോര്‍ഡിനേറ്റര്‍ ബിജു കെ തോമസ്. കേരള സ്റ്റേറ്റ് പ്രസിഡന്റ് ബേബി മാത്യു എന്നിവര്‍ സംസാരിച്ചു.

പിഎംഎഫ് ഗ്ലോബല്‍ കോര്‍ഡിനേറ്റര്‍ ശ്രീ ജോസ് മാത്യു പനച്ചിക്കല്‍ കുട്ടിയുടെ തുടര്‍ ചികിത്സയ്ക്ക് ആവശ്യമായ മെഡിസിനുകള്‍ പ്രവാസി മലയാളി ഫെഡറേഷന്‍ നല്‍കുമെന്നും തുടര്‍ന്നുള്ള എല്ലാ സഹായവും വാഗ്ദാനം ചെയ്തു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Thalassery Overbury's Foley

1 min

തലശ്ശേരി പാര്‍ക്കിലെ കമിതാക്കളുടെ ഒളിക്യാമറ ദൃശ്യം പോണ്‍ സൈറ്റുകളില്‍; അപ്‌ലോഡ് ചെയ്തവരെ തേടി പോലീസ്

Jul 4, 2022


nedumbassery airport

1 min

ബാഗില്‍ എന്താണെന്ന വിമാന ജീവനക്കാരിയുടെ ചോദ്യം ഇഷ്ടപ്പെട്ടില്ല, ബോംബെന്ന് മറുപടി; അറസ്റ്റിലായി

Jul 3, 2022


pinarayi vijayan

3 min

ജീവിതത്തില്‍ ശുദ്ധി പുലര്‍ത്തിയാല്‍ തലകുനിക്കേണ്ടി വരില്ല, ഒരു ഉള്‍ക്കിടിലവുമില്ല- മുഖ്യമന്ത്രി 

Jul 4, 2022

Most Commented