ഒ.സി.ഐ കാര്‍ഡ് അനൂകൂല്യങ്ങള്‍ നിഷേധിക്കുന്ന ഉത്തരവ് ഉടന്‍ പിന്‍വലിക്കണമെന്ന് പി.എം.എഫ്


ന്യൂയോര്‍ക്ക്: ഓവര്‍സീസ് സിറ്റിസണ്‍സ് ഓഫ് ഇന്ത്യ (ഒസിഐ) കാര്‍ഡുള്ള വിദേശ ഇന്ത്യക്കാര്‍ക്ക് നല്‍കിയിട്ടുള്ള അവകാശങ്ങളില്‍ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തികൊണ്ടു കേന്ദ്ര ഗവണ്‍മെന്റ് മാര്‍ച്ച് 4 ന് പുറത്തിറക്കിയ പുതിയ ഉത്തരവ് ഉടന്‍ പിന്‍വലിക്കണമെന്ന് പ്രവാസി മലയാളി ഫെഡറേഷന്‍ ആവശ്യപ്പെട്ടു. അമേരിക്ക, യൂറോപ്യന്‍ യൂണിയന്‍ തുടങ്ങിയ വിദേശ രാജ്യങ്ങളില്‍ കഴിയുന്ന ഒസിഐ കാര്‍ഡുള്ള ഇന്ത്യക്കാരെ വളരെ ദോഷകരമായി ബാധിക്കുന്ന പുതിയ നിയമം ഗവണ്മെന്റ് നടപ്പാക്കരുതെന്നാവശ്യപ്പെട്ടു നല്‍കിയ നിവേദനത്തില്‍ പിഎംഎഫ് ഗ്ലോബല്‍ കോര്‍ഡിനേറ്റര്‍ ജോസ് പനച്ചിക്കല്‍, ഗ്ലോബല്‍ ചെയര്‍മാന്‍ ഡോ.ജോസ് കാനാട്ട്, പ്രസിഡന്റ് എം.പി സലിം, ജനറല്‍ സെക്രട്ടറി ജോണ്‍ വര്ഗീസ്, അമേരിക്കന്‍ കോര്‍ഡിനേറ്റര്‍ ഷാജി രാമപുരം എന്നിവരാണ് ഒപ്പുവച്ചിട്ടുള്ളതു.

2005 ഏപ്രില്‍ മുതല്‍ വിവിധ ഘട്ടങ്ങളില്‍ അംഗീകരിച്ച പ്രത്യേക ഉത്തരവു പ്രകാരം ഒസിഐ കാര്‍ഡുള്ളവര്‍ക്ക് ലഭിച്ചിരുന്ന അവകാശങ്ങളും ആനുകൂല്യങ്ങളുമാണ് 1955 ലെ പൗരത്വ നിയമത്തിനു കീഴിലെ സെക്ഷന്‍ 7 ബി പ്രകാരം കൊണ്ടുവന്ന പുതിയ ഉത്തരവിലൂടെ നഷ്ടമായിരിക്കുന്നത്.

ഒസിഐ കാര്‍ഡുള്ള ഇന്ത്യാക്കാര്‍ അനുഭവിച്ചിരുന്ന അവകാശങ്ങളും സ്വാതന്ത്ര്യവും ഇല്ലാതെയാക്കുന്ന പുതിയ നിയമമനുസരിച്ച്, ഇന്ത്യയില്‍ ഏതെങ്കിലും വിധത്തിലുള്ള ഗവേഷണങ്ങളോ, പഠനങ്ങളോ, മതപ്രഭാഷണമോ, മാധ്യമ പ്രവര്‍ത്തനമോ നടത്തണമെങ്കില്‍ ഒസിഐ കര്‍ഡുള്ള ഇന്ത്യാക്കാര്‍ക്ക് ഇനി മുതല്‍ പ്രത്യേക അനുമതി വാങ്ങേണ്ടതായി വരും., വോട്ടവകാശം ഒഴിച്ച്, ഒരു ഇന്ത്യന്‍ പൗരന് ഉള്ള എല്ലാ അവകാശങ്ങളും ഒ സി ഐ കാര്‍ഡുള്ളവര്‍ക്കും ലഭിക്കുന്നുണ്ട്. ഇതാണ് പുതിയ നിയമത്തോടെ ഇല്ലാതെയാകുന്നത്. പുതിയതായി ഗവണ്മെന്റ് പുറത്തിറക്കിയിരിക്കുന്ന ഉത്തരവ് , വിദേശ ഇന്ത്യക്കാരെ സംബഡിച്ചു .തികച്ചും നിരാശാജനകവും. പ്രതിഷേധാത്മകവുമാണ്. ഇതിനെതിരെ ശക്തമായ നിയമനടപടികള്‍ ഉള്‍പ്പെടെയുള്ള സമരമാര്‍ഗങ്ങള്‍ സ്വീകരിക്കുമെന്നും പി എം എഫ് മുന്നറിയിപ്പ് നല്‍കി.

വാര്‍ത്തയും ഫോട്ടോയും : പി.പി.ചെറിയാന്‍

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Thalassery Overbury's Foley

1 min

തലശ്ശേരി പാര്‍ക്കിലെ കമിതാക്കളുടെ ഒളിക്യാമറ ദൃശ്യം പോണ്‍ സൈറ്റുകളില്‍; അപ്‌ലോഡ് ചെയ്തവരെ തേടി പോലീസ്

Jul 4, 2022


ashraf tharasseri

2 min

'ബാധ്യതയെല്ലാം തീര്‍ത്തപ്പോള്‍ വേണ്ടപ്പെട്ടവര്‍ക്ക് ഞാനൊരു ബാധ്യതയായി'; അറംപറ്റിയതുപോലെ ആ വാക്കുകള്‍

Jul 5, 2022


pinarayi and saji cheriyan

1 min

അപ്രതീക്ഷിത വിവാദം; മന്ത്രി സജി ചെറിയാനെ മുഖ്യമന്ത്രി വിളിപ്പിച്ചു, തിരക്കിട്ട ചര്‍ച്ചകള്‍

Jul 5, 2022

Most Commented