-
ന്യൂയോര്‍ക്ക്: അമേരിക്ക ഉള്‍പ്പെടെ വിദേശരാജ്യങ്ങളില്‍ നിന്നും നിന്നും കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റുമായി വന്നിറങ്ങുന്ന യാത്രക്കാര്‍ക്കു ഇന്ത്യന്‍ വിമാനത്താവളങ്ങളില്‍ പ്രത്യകിച്ചു കേരളത്തിലെ വിമാനത്താവളങ്ങളില്‍ വീണ്ടും ടെസ്റ്റ് ചെയ്തു പണം തട്ടിയെടുക്കുന്ന അധികൃതരുടെ നടപടികളെ പ്രവാസി മലയാളി ഫെഡറേഷന്‍ ഗ്ലോബല്‍ സംഘടന ശക്തമായി അപലപിച്ചു. 3 കുട്ടികളുമായി ഒരു കുടുംബം വന്നിറങ്ങുകയാണെങ്കില്‍ അവര്‍ ടെസ്റ്റിന്റെ പേരില്‍ ഒരാള്‍ക്ക് 1800 രൂപ തോതില്‍ 9000 രൂപ അടക്കേണ്ടതായി വരും, അത് പോലെ നാട്ടില്‍ നിന്നും ഗള്‍ഫിലേക്ക് പോകുന്ന യാത്രക്കാര്‍ക്ക് കൊച്ചിന്‍ വിമാനത്താവളത്തില്‍ അവരുടെ ബാഗുകളില്‍ നിര്‍ബന്ധിച്ച് പ്ലാസ്റ്റിക് കവര്‍ ചെയ്യിച്ചു ഓരോ യാത്രക്കാരനില്‍ നിന്നും 800 രൂപ വെച്ച് ഈടാക്കുന്നതായി ദോഹയിലേക്കുള്ള യാത്രക്കാരന്‍ മാജിക് ടൂര്‍സ് മാനേജിങ് ഡയറക്ടര്‍ അജി കുര്യാക്കോസ് പിഎംഎഫ് ഗ്ലോബല്‍ പ്രസിഡന്റ് എം.പി.സലീമുമായി അദ്ദേഹത്തിന്റെ ദുരനുഭവം പങ്കുവെച്ചു. ഒരു സംഘം ആളുകള്‍ എയര്‍പോര്‍ട്ടില്‍ തമ്പടിച്ചിരിക്കുകയാണെന്നും അപ്പോള്‍ തന്നെ പ്രസ്തുത വിവരം ഉദ്യോഗസ്ഥരെ ധരിപ്പിച്ചു എന്നും അദ്ദേഹം പറഞ്ഞു.
പ്രവാസികളെ ചൂഷണം ചെയുന്ന ഇത്തരം നടപടിയില്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെട്ടു പ്രശ്‌നത്തിന് പരിഹാരം കാണണമെന്ന് കാണിച്ചു കേരള മുഖ്യമന്ത്രി പിണറായി വിജയനും നോര്‍ക്ക ഡയറക്ടര്‍ ബോര്‍ഡിനും കത്തെഴുതിയിട്ടുണ്ടെന്ന് ഗ്ലോബല്‍ പ്രസിഡന്റ് എം.പി സലീം, ഗ്ലോബല്‍ കോഓര്‍ഡിനേറ്റര്‍ ജോസ് മാത്യു പനച്ചിക്കല്‍, ഗ്ലോബല്‍ സെക്രട്ടറി വര്‍ഗീസ് ജോണ്‍, ഗ്ലോബല്‍ ട്രഷറര്‍ സ്റ്റീഫന്‍ കോട്ടയം, യു.എസ്.എ. കോഓര്‍ഡിനേറ്റര്‍ ഷാജി രാമപുരം എന്നിവര്‍ വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.
വാര്‍ത്തയും ഫോട്ടോയും : പി.പി.ചെറിയാന്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..