.
ബാള്‍ട്ടിമോര്‍: ജനിതകമാറ്റം വരുത്തിയ പന്നിയുടെ ഹൃദയവുമായി രണ്ടുമാസത്തോളം ജീവിച്ച ഡേവിഡ് ബെന്നറ്റ് (57) അന്തരിച്ചു. ജനുവരിയിലായിരുന്നു ഏഴുമണിക്കൂര്‍നീണ്ട ശസ്ത്രക്രിയയിലൂടെ ബെന്നറ്റിന് പന്നിയുടെ ഹൃദയം തുന്നിച്ചേര്‍ത്തത്. ഇത്തരത്തിലുള്ള ആദ്യ ശസ്ത്രക്രിയയായിരുന്നു ഇത്.
ശസ്ത്രക്രിയ നടത്തിയ മേരിലന്‍ഡ് ആശുപത്രിയാണ് മരണവിവരം പുറത്തുവിട്ടത്. മരണകാരണം ആശുപത്രി വ്യക്തമാക്കിയിട്ടില്ല.
ബെന്നറ്റിന്റെ വിയോഗത്തില്‍ തങ്ങള്‍ ദുഃഖിതരാണെന്നും അവസാനംവരെ പോരാടിയ ധീരനായിരുന്നു അദ്ദേഹമെന്നും ശസ്ത്രക്രിയ നടത്തിയ ഡോ.ബാര്ട്ട്ലി ഗ്രിഫിത്ത് പറഞ്ഞു.
Content Highlights: pig heart, David Bennete, Died
Also Watch
Share this Article
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..